ആൻഡ്രോയിഡ്​ വണ്ണിനൊപ്പം ചേർന്ന്​ ഷിയോമി

  • ‘എം​.െഎ എ1’  ഇന്ത്യയിലിറക്കി

Xiaomi

ഗൂഗിളി​​​െൻറ ആൻ​േ​ഡ്രായിഡ്​ വൺ പദ്ധതിയുടെ ഭാഗമായ ഷിയോമി ‘എം​.െഎ എ1’ ഇന്ത്യയിലിറക്കി. ആൻഡ്രോയിഡ്​ ഒാപറേറ്റിങ്​ സിസ്​റ്റം കുറഞ്ഞ ചെലവിൽ വികസ്വരരാജ്യങ്ങളിൽ വ്യാപകമാക്കുകയാണ്​ പദ്ധതി ലക്ഷ്യമിടുന്നത്​. ആദ്യ ആൻഡ്രോയിഡ്​ വൺ സ്മാർട്ട്​ ഫോണുകൾ 2014ൽ ഇന്ത്യൻ കമ്പനികളായ മൈക്രോമാക്​സ്​, സ്​പൈസ്​, കാർബൺ എന്നിവയാണ്​ പുറത്തിറക്കിയത്​. 

14,999 രൂപയാണ്​ ഫ്ലിപ്​കാർട്ടിൽ എം​.െഎ എ1’ ന്​ വില. ഒാറിയോയിലേക്കും പിന്നീട്​ എത്തുന്ന ആൻഡ്രോയിഡ്​ പിയിലേക്കും അപ്​ഡേറ്റ്​ ചെയ്യാവുന്ന ആൻഡ്രോയിഡ്​ 7.1.2 നഗറ്റ്​ ആണ്​ ഒാപറേറ്റിങ്​ സിസ്​റ്റം. 2 എക്​സ്​ ഒപ്​റ്റിക്കൽ സൂമുള്ള 12 മെഗാപിക്​സലി​​​െൻറ രണ്ട്​ പിൻകാമറകളുണ്ട്​. 

ഷിയോമിയുടെ ആപ്പുകളായ എം.​െഎ സ്​റ്റോർ, എം.​െഎ കാമറ, എം.െഎ റിമോട്ട്​, സെറ്റിങ്​സിലെ എം.​െഎ സർവിസ്​ എന്നിവക്കൊപ്പം ഗൂഗിളി​​​െൻറ അസിസ്​റ്റൻറ്​, പരിധിയില്ലാതെ ഫോ​േട്ടാ സൂക്ഷിക്കാൻ ഫോ​േട്ടാസ്​, സുരക്ഷക്ക്​ ഗൂഗിൾ പ്ലേ പ്രൊട്ടക്​ട്​ എന്നിവയുമുണ്ട്​. വിരലടയാള സ്​കാനർ, ലോഹ ശരീരം, 2.5 ഡി വളഞ്ഞ ഗ്ലാസ്​ രൂപകൽപന, ചൂട്​ കുറക്കാൻ പൈറോലിറ്റിക്​ ഗ്രാഫൈറ്റ്​ ഷീറ്റ്​, ​ഇൻ​​​​​ഫ്രാറെഡ്​ ബ്ലാസ്​റ്റർ, ഇരട്ട നാനോ സിം, ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ ഒ.എസ്​, അഞ്ചര ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​​പ്ലേ, കോർണിങ്​ ഗൊറില്ല ഗ്ലാസ്​ സംരക്ഷണം, എട്ടുകോർ സ്​നാപ്​ഡ്രാഗൺ 625 പ്രോസസർ, നാല്​ ജി.ബി റാം, അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, 128 ജി.ബി ആക്കാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, യു.എസ്​.ബി ടൈപ്​സി പോർട്ട്​, 3.5 എം.എം ഒാഡിയോ ജാക്​, 10 വി സ്​മാർട്ട്​ ആംപ്ലിഫയർ, ഡി.എച്ച്​.എസ്​ ഒാഡിയോ മികവ്​, 3080 എം.എ.എച്ച്​ ബാറ്ററി, 168 ഗ്രാം ഭാരം, കറുപ്പ്​, റോഡ്​ ഗോൾഡ്​, ഗോൾഡ്​ നിറങ്ങൾ എന്നിവയാണ്​ പ്രത്യേകതകൾ.

COMMENTS