Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്സ് ആപിലൂടെ  ഇനി ഉപയോക്താവിന്‍റെ ലൊക്കേഷനും അറിയാം

text_fields
bookmark_border
whats-app
cancel

 ലൊക്കേഷൻ ​ഷെയറിങ്​ ഫീച്ചർ കൂടുതൽ മികച്ചതാക്കി വാട്​സ്​ ആപ്​. പുതിയ ഫീച്ചറിലൂടെ കോൺടാക്ടിലുള്ളവർക്കോ ഗ്രൂപിനോ  താനെവിടെയാണ് തൽസമയം ഉള്ളതെന്ന് ഉപഭോക്താവിന് അറിയിക്കാം. 

നിലവിലുള്ള ലോക്കേഷൻ ഷെയറിങ്ങിൽ നിന്നും തീർത്തു വ്യത്യസ്​തമാണ്​ വാട്​സ്​ ആപിലെ പുതിയ ലൈവ്​ ലോക്കേഷൻ ഷെയറിങ്​. നിലവിൽ നമ്മളെവിടയാണെന്ന്​ മാത്രമേ ലോക്കേഷനിലൂടെ അറിയാൻ സാധിക്കുകയുള്ളു. എന്നാൽ പുതിയ ഫീച്ചറിലൂടെ വ്യക്​തികൾക്ക്​ നമ്മെ പിന്തുടരാൻ സാധിക്കും.

താനെവിടെയാണെന്നും സുരക്ഷിതനാണോ എന്നും മറ്റുള്ളവരെ അറിയിക്കാനാണ് വാട് സ് ആപ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാൾ എവിടെയെന്ന് അറിയാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേർന്നോ എന്ന് അറിയാനും ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. 

ഉപോയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമില്ലെന്ന് തോന്നുമ്പോൾ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ മതി. വ്യക്തികളുമായോ ഗ്രൂപുമായോ ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോൾ 'ഷെയർ ലൈവ് ലൊക്കേഷൻ' എന്ന പുതിയ ഓപ്ഷൻ കൂടി ഇനിമുതൽ ലഭ്യമാകും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Whatsapp live location sharing now available for users in India-Technology news
Next Story