Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവില കുറഞ്ഞ ഐഫോണിനായി...

വില കുറഞ്ഞ ഐഫോണിനായി കാത്തിരിക്കുകയാണോ...? എങ്കിലൊരു ദുഃഖ വാർത്തയുണ്ട്...!

text_fields
bookmark_border
വില കുറഞ്ഞ ഐഫോണിനായി കാത്തിരിക്കുകയാണോ...? എങ്കിലൊരു ദുഃഖ വാർത്തയുണ്ട്...!
cancel

ഐഫോൺ എസ്.ഇ 4 വലിയ ഡിസൈൻ മാറ്റത്തോടെ ആപ്പിൾ ലോഞ്ച് ചെയ്യാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ വലിയ ആവേശത്തോടെയായിരുന്നു ടെക് ലോകം ഏറ്റെടുത്തത്. 2024-ൽ ഐഫോൺ സ്‍പെഷ്യൽ എഡിഷൻ നാലാം പതിപ്പ് പുറത്തിറക്കുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. നിലവിലുളള ഐഫോൺ എസ്.ഇ 3 വരെയുള്ള മോഡലുകൾ പിന്തുടരുന്ന പഴഞ്ചൻ രൂപത്തിൽ നിന്ന് മാറി, ഐഫോൺ XR-ന് സമാനമായ രൂപത്തിലും ഭാവത്തിലുമാകും ഐഫോൺ എസ്.ഇ 4 എത്തുകയെന്നും പ്രമുഖ ആപ്പിൾ അനലിസ്റ്റുകൾ സൂചന നൽകിയിരുന്നു.


1ഏറ്റവും വില കുറഞ്ഞതും കൈയ്യിലൊതുങ്ങുന്നതുമായ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമായിരുന്നു ഐഫോൺ എസ്.ഇ സീരീസ്. എന്നാൽ, അത്തരക്കാർക്കൊരു ദുഃഖ വാർത്തയുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം അടുത്ത ഐഫോണ്‍ എസ്ഇയുടെ നിര്‍മാണം ആപ്പിൾ, വേണ്ടന്നുവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി വിശകലന വിദഗ്ധന്‍ മിങ് ചി കുവോ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് സീരിസിലാണ് ഇക്കാര്യം പറഞ്ഞത്.

ഐഫോണ്‍ എസ്ഇ 3, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 14 പ്ലസ് എന്നീ മോഡലുകൾക്ക് ഉദ്ദേശിച്ച രീതിയിലുള്ള വില്‍പന നടന്നില്ലെന്നും അതിനാല്‍ ആ ഫോണുകള്‍ ഇനി നിര്‍മിക്കേണ്ടതുണ്ടോ..? എന്ന കാര്യത്തില്‍ ആപ്പിളിന് തീര്‍ച്ചയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

“2024 ഐഫോണ്‍ എസ്.ഇയുടെ വൻതോതിലുള്ള ഉൽപ്പാദന പദ്ധതി ആപ്പിൾ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്നാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിലകുറഞ്ഞതും മധ്യനിരയിലുള്ളതുമായ ഐഫോണുകളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാത്ത വില്‍പ്പനയാണ് അതിന് കാരണം, -മിങ് ചി കുവോ ട്വീറ്റ് ചെയ്തു.

Show Full Article
TAGS:iPhoneiPhone SE 4Apple iPhoneapple
News Summary - Waiting for a cheap iPhone...? Then there is a sad news...!
Next Story