കുടിശ്ശിക: വോഡഫോണി​െൻറ ഹരജി സുപ്രീംകോടതി തള്ളി

  • ടാ​റ്റ ടെ​ലി സ​ർ​വീ​സ​സ്​ 2,197 കോ​ടി രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക്​ അ​ട​ച്ചു

00:46 AM
18/02/2020
vodafone.jpg

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​റി​ലേ​ക്ക്​ അ​ട​ക്കാ​നു​ള്ള പ​ണം ഗ​ഡു​ക്ക​ളാ​യി ന​ൽ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ​വോ​ഡ​ഫോ​ണി​​െൻറ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. എ.​ജി.​ആ​ര്‍ (അ​ഡ്ജ​സ്​​റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ) കു​ടി​ശ്ശി​ക​യി​ൽ 2,500 കോ​ടി രൂ​പ തി​ങ്ക​ളാ​ഴ്​​ച​യും 1000 കോ​ടി വെ​ള്ളി​യാ​ഴ്​​ച​യും ന​ൽ​കാ​മെ​ന്നാ​ണ്​ വോ​ഡ​ഫോ​ൺ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഇൗ ​ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​ൻ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ​െബ​ഞ്ച്​ വി​സ​മ്മ​തി​ച്ചു.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ രോ​ഹ​ത്​​ഗി​യാ​ണ്​ വോ​ഡ​ഫോ​ണി​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്. അ​തി​നി​ടെ, ടാ​റ്റ ടെ​ലി സ​ർ​വീ​സ​സ്​ 2,197 കോ​ടി രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക്​ അ​ട​ച്ചു. ലൈ​സ​ൻ​സ്, സ്​​പെ​ക്​​ട്രം ഇ​ന​ത്തി​ലെ കു​ടി​ശ്ശി​ക അ​ട​ച്ച​താ​യി ക​മ്പ​നി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച പൂ​ർ​ണ ക​ണ​ക്കു​ക​ളും ക​മ്പ​നി വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. 

2019 ഒ​ക്ടോ​ബ​റി​ലെ സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം 1.47 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക​യാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ള്‍ക്കു​ള്ള​ത്. എ​യ​ര്‍ടെ​ല്‍ 35,586 കോ​ടി രൂ​പ, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ-53,000 കോ​ടി, ടാ​റ്റ ടെ​ലി-13,800 കോ​ടി, ബി.​എ​സ്.​എ​ന്‍.​എ​ല്‍-4,989 കോ​ടി, എം.​ടി.​എ​ന്‍.​എ​ല്‍-3,122 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് അ​ട​ക്കാ​നു​ള്ള കു​ടി​ശ്ശി​ക.
 

Loading...
COMMENTS