എയർടെല്ലിന് പിന്നാലെ കിടിലൻ ഒാഫറുമായി വോഡഫോണും
text_fieldsമുംബൈ: എയർടെല്ലിന് പിന്നാലെ ജിയോയെ വെല്ലാൻ കിടിലൻ ഒാഫറുമായി വോഡഫോൺ. അൺലിമിറ്റഡായി സംസാരിക്കാനുള്ള ഒാഫറിന് പുറമേ ഇൻറനെറ്റിലും വോഡഫോൺ സൗജന്യങ്ങൾ നൽകുന്നുണ്ട്. ഇതിനായി രണ്ട് പ്ലാനുകളാണ് വോഡഫോൺ അവതരിപ്പിക്കുന്നത്.
144-–149 രൂപയുടെ പ്ലാൻ പ്രകാരം അൺലിമിറ്റഡ് സംസാരത്തിനെ പുറേമ 300 എം.ബി സൗജന്യ ഡാറ്റയുമുണ്ടാകും. ഇൗ പ്ലാൻ പ്രകാരം രാജ്യം മുഴുവൻ റോമിങ് സൗജന്യമായിരിക്കും. 349 രൂപയുടെതാണ് അടുത്ത പ്ലാൻ. ഇത് പ്രകാരം അൺലിമിറ്റഡ് സംസാരിക്കാനുള്ള ഒാഫറും 1 ജി.ബി 4 ജി ഡാറ്റയുമുണ്ടാകും. രണ്ട് പ്ലാനുകളുടെയും കാലവധി 28 ദിവസമായിരിക്കും.
സമാനമായ രീതിയിലായിരുന്നു എയർടെല്ലും ഒാഫർ അവതരിപ്പിച്ചത്. എയർടെല്ലിെൻറ ഒാഫറിലും അൺലിമിറ്റഡ് സംസാര സമയവും സൗജന്യ ഡാറ്റയുമുണ്ടായിരുന്നു. 145, 345 രൂപയുടെ പാക്കുകളാണ് എയർടെൽ അവതരിപ്പിച്ചിരുന്നത്. ഇതിനൊടപ്പം 2 ജി ഉപഭോക്താകൾക്കായി 50 എം.ബിയുടെ അധിക ഡാറ്റയും എയർടെൽ നൽകിയിരുന്നു. റിലയൻസ് ജിയോ തങ്ങളുടെ സൗജന്യ സേവനം മാർച്ച് 31 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പുത്തൻ ഒാഫറുകളുമായി െമാബൈൽ കമ്പനികൾ രംഗത്തെത്തിയത്.
