ആപ്പിളിനും ഒരു മുഴം മുേമ്പ വിവോ
text_fieldsടെക് ഭീമൻമാരായ ആപ്പിളിനും ഒരു മുഴം മുേമ്പ ചിന്തിക്കുകയാണ് ചൈനീസ് കമ്പനിയായ വിവോ. ആപ്പിൾ അവരുടെ പുതിയ മോഡലായ െഎഫോൺ 8ൽ ഉൾപ്പെടുത്താനിരിക്കുന്ന സ്ക്രീൻ ഫിംഗർപ്രിൻറ് സ്കാനർ ഉൾക്കൊള്ളിച്ച് ഫോൺ പുറത്തിറക്കി വിപണിയെ ഞെട്ടിക്കാനാണ് വിവോയുടെ ശ്രമം.
വിവോയുടെ പുതിയ ഫോൺ സ്ക്രീനിലുള്ള ഫിംഗർ പ്രിൻറ് സ്കാനർ ഉപയോഗിച്ച് അൺലോക്ക് ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് ആപ്പിളിനും മുെമ്പ ഇൗ ടെക്നോളജി വിവോ സ്വന്തമാക്കിയെന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്. ചില ടെക്നോളജി സൈറ്റുകളാണ് വാർത്തക്ക് പുറത്ത് വിട്ടത്.
അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഷാങ്ഹായ് മൊബൈൽ വേൾഡ് കോൺഗ്രസിൽ പുതിയ ഫോൺ വിവോ അവതരിപ്പിക്കുമെന്നാണ് സൂചന. ആപ്പിൾ െഎഫോൺ 8ൽ സ്ക്രീൻ ഫിംഗർ പ്രിൻറ് സ്കാനർ ഉൾപ്പെടുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. െഎഫോൺ എട്ടിനെ കുറിച്ച് വാർത്തകൾ നിരവധി പുറത്ത് വരുന്നുണ്ടെങ്കിലും ഫോണിെൻറ ലോഞ്ചിങ് സംബന്ധിച്ച വിവരങ്ങൾ ആപ്പിൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
