Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഷവോമിയെ വെല്ലാൻ...

ഷവോമിയെ വെല്ലാൻ 20,000 രൂപക്ക്​ എസ്​.ഇ വിപണിയിലെത്തിക്കാൻ ആപ്പിൾ-VIDEO

text_fields
bookmark_border
I-phone-se
cancel

കാലിഫോർണിയ: ആപ്പിളി​​െൻറ ബജറ്റ്​ സ്​മാർട്ടഫോണാണ്​ ​െഎഫോൺ എസ്​.ഇ. 2016ൽ പുറത്തിറക്കിയ എസ്​.ഇയിൽ 2017ൽ ആപ്പിൾ ചില കൂട്ടിചേർക്കലുകൾ നടത്തിയിരുന്നു. ഇപ്പോൾ കൂടുതൽ കരുത്തോടെ കുറഞ്ഞ വിലയിൽ എസ്​.ഇയെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ ആപ്പിൾ. ​ഇതുസംബന്ധിച്ച്​ ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ആപ്പിൾ നടത്തിയിട്ടില്ലെങ്കിലും ​എസ്​.ഇയുടേതായി ചില വീഡിയോകൾ സാമുഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്​.

പ്രചരിക്കുന്ന വിഡിയോകൾ പ്രകാരം മുൻ മോഡലിൽ നിന്ന്​ വ്യത്യസ്​തമായി ഗ്ലാസും മെറ്റലും ഉപയോഗിച്ച്​ നിർമിച്ചതാവും എസ്​.ഇയുടെ ബാക്ക്​ കവർ. ഇതിനൊപ്പം വയർലെസ്സ്​ ചാർജിങ്​ സംവിധാനവും ആപ്പിൾ എസ്​.ഇയിൽ ഉൾപ്പെടുത്തിയേക്കും. കൂടുതൽ കരുത്ത്​ ലഭിക്കാനായി എ9 ചിപ്പിന്​ പകരം എ10 ചിപ്പ്​ ​െഎഫോൺ എസ്​.ഇയിൽ  ഉപ​േയാഗിക്കും. ഡിസ്​പ്ലേ സൈസിൽ കാര്യമായ വർധനക്ക്​ സാധ്യതയില്ല. ഫേസ്​അൺലോക്ക്​ ഉൾപ്പെടുത്തുമെന്നാണ്​ സൂചന. 2 ജി.ബി റാമുള്ള ഫോണിന്​ 32 ജി.ബി, 128 ജി.ബി സ്​റ്റോറേജാണ്​​ ഉണ്ടാവുക. 

ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ അമിത വില ആപ്പിളിന്​ തിരിച്ചടിയാവുന്നുണ്ട്​. ഇതിന്​ പുറേമ ഏറെ കൊട്ടിഘോഷിച്ച്​ പുറത്തിറക്കിയ ​െഎഫോൺ എക്​സിന്​ വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാനും സാധിച്ചിട്ടില്ല. ഇയൊരു സാഹചര്യത്തിൽ ആഗോള വിപണിയിൽ ഷവോമി പോലുള്ള കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനായി ആപ്പിൾ വില കുറഞ്ഞ ഫോൺ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ​െഎഫോൺ എസ്​.ഇയുടെ അസംബ്ലിങ്​ നേരത്തെ തന്നെ ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. പുതിയ ഫോണി​​െൻറയും അസംബ്ലിങ്​ ഇന്ത്യയിൽ ആപ്പിൾ ആരംഭിച്ചാൽ അത്​ വില കുറയുന്നതിനുള്ള സാഹചര്യമൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applei phonemobilesI phone SEmalayalam newsTechnology News
News Summary - There are a ton of sketchy rumors about an upcoming iPhone SE 2-Technology
Next Story