Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇനി ബാറ്ററിയില്ല...

ഇനി ബാറ്ററിയില്ല മൊബൈൽ ഫോണുകളും

text_fields
bookmark_border
battery-free-phone
cancel

ന്യൂയോർക്ക്​: ബാറ്ററിയുടെ ചാർജ്​ തീരുന്നതാണ്​ മൊബൈൽ ഫോൺ ഉപയോക്​താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്​. കൂടുതൽ ശേഷിയുള്ള ബാറ്ററികൾ മൊബൈൽ ഫോണിൽ ഉപയോഗിച്ചാണ്​ നിർമാതാക്കൾ ഇതിന്​ പരിഹാരം കണ്ടെത്തുന്നത്​. എന്നാൽ ശാ​ശ്വതമായി ഇൗ പ്രശ്​നത്തെ പരിഹരിക്കാനാണ്​ അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകരുടെ ശ്രമം. അതിനായി ബാറ്ററിയില്ലാത്ത മൊബൈൽ ഫോൺ വികസിപ്പിച്ചെടുത്തിരിക്കുകയാണ്​ ഗവേഷകർ.

അടുത്തുള്ള ബേസ്​ സ്​റ്റേഷനിൽ നിന്നുള്ള റേഡീയോ ഫ്രീക്വൻസി തരംഗങ്ങൾ വൈദ്യുതോർജമാക്കി മാറ്റി പ്രവർത്തിക്കുന്ന​ ഫോണാണ്​ ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്​​. ഇതിനായി ഒരു സെമികണ്ടക്​ടറും ഇവർ ഫോണിൽ നൽകിയിട്ടുണ്ട്​. മൈാബൈൽ നെറ്റ്​വർക്കുകളും, വൈ-ഫൈ റൂട്ടറുകളിൽ നിന്നുള്ള സിഗ്​നലുകളും ഇത്തരത്തിൽ ഫോൺ പ്രവർത്തിപ്പിക്കുന്നതിനായി ഉപയോഗിക്കാമെന്നാണ്​ ഗവേഷകരുടെ അവകാശവാദം.

പുതിയ സാ​േങ്കതിക വിദ്യ പൂർണമായും യാഥാർഥ്യമാക്കാൻ കഴിയുമെന്ന്​ തെളിയിച്ചതായി ഗവേഷകരിലൊരാളായ ശ്യാം അവകാശപ്പെടുന്നു. ഇത്തരത്തിൽ നിർമിച്ച ഫോൺ ഉപയോഗിച്ച്​ ​സ്​കൈപിലൂടെ കോളിങ്​ നടത്തിയതായും അദ്ദേഹം അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonemalayalam newsbattery freesemiconductortech news
News Summary - This smartphone doesn’t need a battery
Next Story