Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightടിസണുമായി സാംസങ് സെഡ്...

ടിസണുമായി സാംസങ് സെഡ് നാലാമൻ

text_fields
bookmark_border
ടിസണുമായി സാംസങ് സെഡ് നാലാമൻ
cancel

സാംസങ്ങി​െൻറ സ്വന്തം ഓപറേറ്റിങ് സിസ്​റ്റമായ ടിസണിലുള്ള നാലാമത് സ്​മാർട്ട്ഫോണും ബഹളമില്ലാതെ അരങ്ങിലെത്തി. പറയുമ്പോൾ അഞ്ചാമനാണെങ്കിലും ആദ്യമിറങ്ങിയ വെറും സെഡ് വിപണി കണ്ടില്ല. പിന്നെ 2015 ജനുവരിയിൽ സെഡ് വൺ, 2015 ഒക്ടോബറിൽ സെഡ് 3, ഫോർജി എൽ.ടി.യുമായി 2016 ആഗസ്​റ്റിലെത്തിയ സെഡ് 2 വരെയുള്ള മൂന്ന് ഫോണുകളും വിപണിയിൽ ചലനമുണ്ടാക്കിയില്ല.

വിലക്കുറവി​െൻറ ആകർഷണീയതയുണ്ടെങ്കിലും ആൻ​േഡ്രായിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിമുട്ട് പലരെയും പിന്നോട്ടു വലിക്കുകയാണ്. സാംസങ് സെഡ് 4ന് 5790 രൂപയാണ് വില. എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്​സൽ മുൻകാമറയാണ് പ്രത്യേകത. ബാറ്ററി ചാർജ് ലാഭിക്കാൻ അൾട്രാ സേവിങ് മോഡ്, എസ്​ ബൈക്ക് മോഡ് എന്നിവയുണ്ട്. ടിസൺ 3.0 പതിപ്പ് ഒ.എസ്​, ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്​സൽ പിൻകാമറ, 480x800 പിക്​സൽ റസലൂഷനുള്ള 4.5 ഇഞ്ച് ഡിസ്​പ്ലേ, 2.5 ഡി വളഞ്ഞ ഗ്ലാസ്​ ഡിസ്​പ്ലേ, 1.5 ജിഗാഹെർട്​സ്​​ നാലുകോർ േപ്രാസസർ, ഒരു ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇ​േൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsung z
News Summary - samsung z four
Next Story