8 ജിബി റാമുമായി ഗാലക്സി എസ് 8
text_fieldsമുംബൈ: സാംസങ്ങ് ഗാലക്സി എസ് 8നെ കുറിച്ച് നിരവധി വാർത്തകൾ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സാംസങ്ങ് പുറത്തിറക്കുന്ന വജ്രായുധമാണ് ഗാലക്സി എസ് 8. ഇപ്പോൾ ഗാലക്സി എസ് 8െൻറ ചിത്രങ്ങൾ പുറത്ത് വന്നതാണ് പുതിയ വാർത്ത. കൊറിയയിലെ ടെക്നോളജി വെബ്സൈറ്റാണ് എസ്8െൻറ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
കർവഡ് ഡിസ്പ്ലേയാണ് ഗാലക്സി എസ് 8ന് ഉണ്ടാവുക. രണ്ട് സ്ക്രീൻ സൈസുകളും പുതിയ ഫോണിന് സാംസങ്ങ് നൽകുമെന്നാണ് സൂചന. ഡിസ്പ്ലേയുടെ വലത് ഭാഗത്താണ് ഹോം ബട്ടൺ. െഎഫോൺ 7നിൽ ആപ്പിൾ പരീക്ഷിച്ചത് പോലെ സാംസങ്ങിെൻറ പുതിയ ഫോണിലും 3.5 എം.എം ഹെഡ്ഫോൺ ജാക്ക് ഉണ്ടാവില്ലെന്നാണ് സൂചന.
എട്ട് ജി.ബി റാമുള്ള ഫോണിന് കരുത്ത് പകരുക സ്നാപ്പ്ഡ്രാഗൺ പ്രൊസസറായിരിക്കും. ആപ്പിളിലുള്ള 3 ഡി ടച്ച് സ്ക്രീൻ ടെക്നോളജി എസ് 8ലും സാംസങ്ങ് ഉൾപ്പെടുത്തുെമന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇൗ വർഷം എപ്രിലിൽ ഫോൺ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
