Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരുത്തേറിയ 5ജി ചിപ്​സെറ്റും കിടിലൻ ഡിസൈനും; എം സീരീസിലെ രാജാവുമായി സാംസങ്​ ഇന്ത്യയിലേക്ക്​
cancel
Homechevron_rightTECHchevron_rightMobileschevron_rightകരുത്തേറിയ 5ജി...

കരുത്തേറിയ 5ജി ചിപ്​സെറ്റും കിടിലൻ ഡിസൈനും; എം സീരീസിലെ രാജാവുമായി സാംസങ്​ ഇന്ത്യയിലേക്ക്​

text_fields
bookmark_border

ഇന്ത്യയിലെ സ്​മാർട്ട്​ഫോൺ വിപണിയിൽ സാംസങ്​ സമീപകാലത്ത് ഏറ്റവും​ വലിയ നേട്ടമുണ്ടാക്കിയത് അവരുടെ ബജറ്റ്​ ഫോണുകളായ​ എം സീരീസി​െൻറ ലോഞ്ചോടുകൂടിയായിരുന്നു. ഓൺലൈൻ വിൽപ്പനയിൽ ഷവോമിയും റിയൽമിയും അപ്രമാദിത്യം തുടർന്ന കാലത്ത്​ ആമസോണിലൂടെയായിരുന്നു ആദ്യത്തെ എം സീരീസ്​ ഫോൺ സാംസങ് ഇന്ത്യയിൽ​ അവതരിപ്പിച്ചത്​.

എം സീരീസിലേക്ക്​ പുതിയൊരു മോഡൽ കൂടി അവതരിപ്പിക്കാൻ പോവുകയാണ്​ കമ്പനി. സെപ്തംബര്‍ 28 നാണ്​ സാംസങ് ഗ്യാലക്സി എം52 5G എന്ന മധ്യനിരയിലുള്ള ഫോൺ ഇന്ത്യയിലെത്തുന്നത്​. ഗാലക്‌സി M51-​െൻറ പിൻഗാമിയായെത്തുന്ന പുതിയ ഫോൺ 28ന് ഉച്ചക്ക് 12നായിരിക്കും അവതരിപ്പിക്കുക.

ഡിസൈനിൽ കാര്യമായ മാറ്റവുമായാണ്​ സാംസങ്​ M52 5ജി ലോഞ്ച്​ ചെയ്യുന്നത്​. M51-ൽ ആളുകൾ പോരായ്​മയായി ചൂണ്ടിക്കാട്ടിയിരുന്ന വലിയ ഭാരവും തടിച്ച രൂപവുമൊക്കെ മാറ്റി, മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപഭാവമാണ്​ M52 5ജിക്ക്​. ബ്ലാക്ക്,ബ്ലൂ, വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.


ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറുമായാണ് സാംസങ് ഗാലക്‌സി എം 52 5 ജി വിപണിയിലെത്തുന്നത്. മിഡ്​റേഞ്ച്​ ചിപ്​സെറ്റുകളിൽ ഏറ്റവും കരുത്തനാണ്​ 778 ജി. 64 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാവൈഡ് സ്നാപ്പര്‍, 5 എംപി മാക്രോ ഷൂട്ടര്‍ എന്നിവ എം52വില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്‌സെറ്റാണ് ഫോണിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററി കരുത്തുമായാണ് എം52 എത്തുന്നത്. ആമസോണിന് പുറമെ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഈ സ്മാർട്ഫോണ്‍ ലഭ്യമാകും. 32,829 രൂപ വരെയാണ് എം 52വിന് വില പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamsungSamsung Galaxy M52 5GGalaxy M52 5G
News Summary - Samsung Galaxy M52 5G launching on September 28 in India
Next Story