സാംസങിൻെറ മടക്കാവുന്ന ഫോൺ ഇന്ത്യയിൽ; വില 1,64,999 രൂപ

14:57 PM
01/10/2019

നിരവധി കാലതാമസങ്ങൾക്ക് ശേഷം സാംസങ്ങിൻെറ മടക്കാവുന്ന ഫോൺ ഗാലക്​സി ഫോൾഡ്​ ഇന്ത്യയിലെത്തി. 1,64,999 രൂപയാണ് ഇന്ത്യയിലെ വില. ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ മടക്കുന്ന സ്മാർട്ട്‌ഫോണാണിത്. 

കഴിഞ്ഞ ​ഫെബ്രുവരിയിലായിരുന്നു ഗാലക്​സി ഫോൾഡ്​ ആഗോള വിപണിയിലെത്തിയത്​. ഏപ്രിലിൽ ഫോൺ ചില ഉപഭോക്​താകൾക്ക്​ കൈമാറിയെങ്കിലും ഹാർഡ്​വെയർ തകരാറുകൾ കണ്ടെത്തിയതോടെ വിപണിയിൽ നിന്ന്​ പിൻവലിക്കുകയായിരുന്നു. 

കൂടുതൽ സുരക്ഷാ സംവിധാനങ്ങളോട്​ കൂടിയാണ്​ ഗാലക്​സി ഫോൾഡ്​ വീണ്ടും വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്​ സുരക്ഷ നൽകുന്ന പ്രത്യേക ലെയറിൻെറ നീളം പുതിയ ഫോണിൽ സാംസങ്​ വർധിപ്പിച്ചിട്ടുണ്ട്​. പ്രൊട്ടക്​ടീവ്​ കാപ്പുകളുടെ ദൃഢതയും കൂട്ടി. ഈ രീതിയിൽ ഫോണിന്​ അധിക സുരക്ഷ നൽകുന്ന ഘടകങ്ങളാണ്​ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.


 

Loading...
COMMENTS