Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമടക്കാവുന്ന ഫോണുകൾ...

മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക്​​ വൻ ഓഫറുകളുമായി സാംസങ്​

text_fields
bookmark_border
മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക്​​ വൻ ഓഫറുകളുമായി സാംസങ്​
cancel

പ്രതീക്ഷയോടെ വിപണിയിലേക്കെത്തിച്ച ഫോൾഡബി​ൾ ഫോണുകൾക്ക്​ വൻ ഒാഫറുമായി സാംസങ്​​. പരിമിതമായ സമയത്തേക്ക്​ മാത്രമായാണ്​ ബെസ്​റ്റ്​ സെല്ലിങ്​ ഫോണുകളായ ഗ്യാലക്സി Z ഫോൾഡ് 3, ഗ്യാലക്സി Z ഫ്ലിപ്​ 3 എന്നീ മോഡലുകൾക്ക്​ ഒാഫർ​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുടെ ലാഭം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓഫറുകളാണുള്ളത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാംസങ്​ Best Buy Days സെയിലിൽ മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക്​ എക്​സ്​ചേഞ്ച്​ ബോണസായി 7000 രൂപയാണ്​​ കാഷ്​ബാക്ക്​ ലഭിക്കുക​. കൂടാതെ എച്ച്​.ഡി.എഫ്​.സി ബാങ്ക് ഡെബിറ്റ്​ /​ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാലും ഇതേ കാഷ്​ബാക്ക്​​ ലഭിക്കും.

കൂടാതെ ഉപഭോക്താക്കള്‍ക്ക്​ 1,999 രൂപയ്ക്ക് ഗ്യാലക്‌സി ബഡ്‌സ് 2 വാങ്ങാം. സാംസങ്ങില്‍ നിന്നുള്ള ടി.ഡബ്ല്യു.എസ് ഇയര്‍ബഡുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ 11,999 രൂപയാണ് വില. എന്നാൽ, ഗ്യാലക്സി ബഡ്സ് 2 നൊപ്പം മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക്​ 10,000 രൂപ ലാഭിക്കാം.

1,71,999 രൂപയ്​ക്ക്​ വിറ്റിരുന്ന സാംസങ്​ ഗ്യാലക്സി Z ഫോൾഡ് 3 256ജിബി മോഡൽ ഫോണുകൾ ഇപ്പോൾ 1,49,999 രൂപയ്​ക്ക്​ സ്വന്തമാക്കാം. 512 ജിബി മോഡലിന്​ 1,57,999 രൂപ നൽകിയാൽ മതി​. ഗ്യാലക്സി Z ഫ്ലിപ്​ 3 128 ജിബി മോഡലിന്​ 11000 രൂപയുടെ കിഴിവുണ്ട്​. 95,999 രൂപയുണ്ടായിരുന്ന ഫോണിന്​ ഇപ്പോൾ 84,999 രൂപയാണ്​ വില. 256 ജിബി വാരിയൻറിനും 11000 രൂപയുടെ ഡിസ്​കൗണ്ട്​ ലഭിക്കും. 88,999 രൂപയാണ്​ ഇൗ മോഡലി​െൻറ വില.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Offer SaleSamsungGalaxy Z Fold 3Galaxy Z Flip 3Best Buy Days Sale
News Summary - Samsung Galaxy Fold 3 Galaxy Flip 3 up on sale with offers
Next Story