Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
90Hz ഡിസ്​പ്ലേയും ഒഐഎസും; കിടിലൻ ഫീച്ചറുകളോടെ ഗാലക്​സി എ52, ഗാലക്​സി എ72 ഇന്ത്യയിൽ
cancel
camera_alt

image: sammobile

Homechevron_rightTECHchevron_rightMobileschevron_right90Hz ഡിസ്​പ്ലേയും...

90Hz ഡിസ്​പ്ലേയും ഒഐഎസും; കിടിലൻ ഫീച്ചറുകളോടെ ഗാലക്​സി എ52, ഗാലക്​സി എ72 ഇന്ത്യയിൽ

text_fields
bookmark_border

കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്നായ എ51-ന്‍റെ പുത്തൻ വകഭേദവുമായി സാംസങ് ഇന്ത്യയിലേക്ക്​​. ദക്ഷിണ കൊറിയൻ ടെക്​ ഭീമൻ അവരുടെ മിഡ്​ ടയർ എ സീരീസിലേക്ക്​ ഗാലക്​സി എ52, ഗാലക്​സി എ72 എന്നീ ​മോഡലുകളാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ആഗോള മാർക്കറ്റിൽ 5ജി പിന്തുണയോടെ ഇറക്കിയ ഗാലക്​സി എ52 ഇന്ത്യയിൽ 4ജിയിലാണ്​ ഇറങ്ങുന്നത്​ എന്നതും ശ്രദ്ധേയമാണ്​.

ഗാലക്​സി എ52

6.5 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേ, അതിന്​ മികച്ച ഒഴുക്ക്​ നൽകാനായി 90Hz റിഫ്രഷ്​ റേറ്റ്​ എന്നിവ നൽകിയിട്ടുണ്ട്​. 2400 x1080 പിക്​സൽ റെസൊല്യൂഷനടങ്ങിയ ഡിസ്​പ്ലേക്ക്​ 800 നിറ്റ്​സ്​ വരെ പരമാവധി ബ്രൈറ്റ്​നസുമുണ്ടാകും. സുരക്ഷയ്​ക്കായി ഇൻഡിസ്​പ്ലേ ഫിംഗർപ്രിന്‍റാണ്​ ഫോണിൽ നൽകിയിരിക്കുന്നത്​. 32 മെഗാപിക്​സൽ മുൻ കാമറ പഞ്ച്​ ഹോളായി ഡിസ്​പ്ലേക്ക്​ മുകളിൽ സജ്ജീകരിച്ചിരിക്കുന്നു.

പിറകിൽ 64 മെഗാപിക്​സൽ പ്രധാന സെൻസറടക്കം നാല്​ കാമറകളാണ്​. അതിൽ 12 മൊഗപിക്​സൽ അൾട്രാവൈഡ്​ സെൻസർ, അഞ്ച് വീതം​ മൊഗാപിക്​സൽ മാക്രോ സെൻസർ, ഡെപ്​ത്​ സെൻസർ എന്നിവ ഉൾപ്പെടും. അതോടൊപ്പം എ52-വിന്​ സാംസങ്​ ആദ്യമായി ഫ്ലാഗ്​ഷിപ്പ് കാമറ​ ഫീച്ചറായ ഒപ്​റ്റിക്കൽ ഇമേജ്​ സ്റ്റബ്​ലൈസേഷൻ (OIS ) ഇത്തവണ നൽകാൻ പോവുകയാണ്​.


സ്​നാപ്​ഡ്രാഗൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച മിഡ്​റേഞ്ച്​ പ്രൊസസർ 720G ആണ്​ ഗാലക്​സി എ52ന്​ കരുത്ത്​ പകരുന്നത്​. 6GB + 128GB, 8GB + 256GB എന്നീ മോഡലുകളിലാണ്​ ഫോൺ എത്തുക. ഫോണിന്​ എസ്​.ഡി കാർഡ്​ സ്​ലോട്ട്​ പ്രത്യേകമായി നൽകിയിട്ടുണ്ട്​. 4,500mAh ബാറ്ററി, അത്​ ചാർജ്​ ചെയ്യാനായി 25W ഫാസ്റ്റ്​ ചാർജിങ്​ സംവിധാനം എന്നിവയും പ്രത്യേകതകളാണ്​. ആൻഡ്രോയ്​ഡ്​ 11ൽ അടിസ്ഥാനമാക്കിയുള്ള വൺ യു.ഐ 3.1-ലാണ്​ എ52 പ്രവർത്തിക്കുന്നത്​.

ഗാലക്​സി എ72

വലിപ്പം​ 6.7 ഇഞ്ചുണ്ട്​, എന്ന ഒരേയൊരു മാറ്റമൊഴിച്ചാൽ, മറ്റെല്ലാ ഡിസ്​പ്ലേ സവിശേഷതകളും എ52വിന്​ സമമാണ്​. 32 മെഗാപിക്​സൽ പഞ്ച്​ ഹോൾ മൂൻ കാമറയാണ്​ എ72-വിനും നൽകിയിരിക്കുന്നത്​. പിൻ കാമറകളിൽ വലിയ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്​. 64 മെഗാപിക്​സൽ പ്രധാന സെൻസർ, 12 മെഗാപിക്​സൽ അൾട്രാവൈഡ്​ ലെൻസ്​, എട്ട്​ മെഗാപിക്​സൽ ടെലിഫോ​ട്ടോ ലെൻസ്​, അഞ്ച്​ മെഗാ പിക്​സൽ ഡെപ്​ത്​ സെൻസർ എന്നിവയാണവ. എ52വിന്​ സമാനമായി ഒ.ഐ.എസ്​ സംവിധാനം എ72വിലും ഉണ്ടാവും.


8GB + 128GB, 8GB + 256GB എന്നീ വകഭേദങ്ങളിൽ ഫോൺ ലഭ്യമായേക്കും.​ പ്രൊസസർ എ52വിന്​ കരുത്തേകുന്ന സ്​നാപ്​ഡ്രാൺ 720ജി തന്നെ ആയിരിക്കും. 5,000mAh ബാറ്ററിയും 25W ഫാസ്റ്റ്​ ചാർജറും ഫോണിൽ പ്രതീക്ഷിക്കാം. 3.5 എംഎം ഹെഡ്​ഫോൺ ജാക്ക്​ ഇരുഫോണുകളിലും സാംസങ്​ നിലനിർത്തിയേക്കും.

ഗാലക്​സി എ 52, എ 72 ഫോണുകളുടെ വില വിവരങ്ങൾ ലോഞ്ചിന്‍റെ സമയത്ത്​ സാംസങ്​ പുറത്തുവിട്ടിരുന്നില്ല. അതേസമയം, ഫോണുകളുടെ ലീക്കായ വില വിവരങ്ങൾ താഴെ

Galaxy A52 4G (6GB + 128GB): Rs. 26,499

Galaxy A52 4G (8GB + 128GB): Rs. 27,999

Galaxy A72 4G (8GB + 128GB): Rs. 34,499

Galaxy A72 4G (8GB + 256GB): Rs. 37,999

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsung Galaxy A52Samsung Galaxy A72Samsung Phones
News Summary - Samsung Galaxy A52 and Galaxy A72 Launched
Next Story