ആപ്പിളി​നെ പോലെ ഫോൺ വേഗത കുറക്കില്ലെന്ന്​ എൽ.ജിയും സാംസങ്ങും

20:14 PM
30/12/2017
samsung

സിയോൾ: പ്രൊസസറുകളുടെ വേഗത കുറച്ചതിൽ മാപ്പപേക്ഷയുമായി ആപ്പിൾ രംഗത്തെത്തിയതിന്​ പിന്നാലെ സംഭവത്തിൽ നിലപാട്​ വ്യക്​തമാക്കി എൽ.ജിയും സാംസങ്ങും. ഗുണമേന്മക്കാണ്​ തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്​. നിരവധി സുരക്ഷ സംവിധാനങ്ങളടങ്ങിയ ബാറ്ററിയാണ്​ ഫോണുകളിലുള്ളത്​. ഇത്​ മികച്ച ബാറ്ററി ലൈഫ്​ ഉറപ്പുവരുത്തും. അപ്​ഡേറ്റിലൂടെ ഫോണി​​െൻറ പ്രവർത്തന വേഗത കുറക്കില്ലെന്നും സാംസങ്​ അവകാശപ്പെടുന്നു. സാംസങ്ങിന്​ പിന്നാലെ എൽ.ജി, മോട്ടറോള കമ്പനികളും പ്രൊസസറുകളുടെ വേഗത കുറക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസമാണ്​ ടെക്​ലോകത്തെ ഞെട്ടിച്ച്​ ആപ്പിൾ ഫോണുകളുടെ പ്രൊസസറുകളുടെ വേഗത കുറക്കുന്നുവെന്ന വാർത്തകൾ പുറത്ത്​ വന്നത്​. ബാറ്ററി ശേഷി കുറയു​േമ്പാൾ ഇത്​ പരിഹരിക്കാനാണ്​ കമ്പനി പ്രൊസസറുകളുടെ വേഗത കുറക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. വാർത്ത പുറത്ത്​ വന്നതിനെ തുടർന്ന്​ നിരവധി പരാതികൾ ആപ്പിളിനെതിരെ ഉയർന്നിരുന്നു. ഇതേതുടർന്ന്​ വിഷയത്തിൽ കമ്പനി പരസ്യമായ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. 

ഫോണി​​െൻറ വേഗത കുറച്ചതിന്​ പിന്നാലെ ബാറ്ററികൾക്ക്​ പ്രത്യേക ഇളവും കമ്പനി നൽകിയിരുന്നു. 79 ഡോളറുണ്ടായിരുന്ന ബാറ്ററി 29 ഡോളറിനാണ്​ കമ്പനി നൽകുന്നത്​. ​െഎഫോൺ 6 മുതലുള്ള മോഡലുകൾക്കാണ്​ പ്രത്യേക കിഴിവ്​ നൽകുക.

COMMENTS