Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​​പുതിയ പ്രൊസസർ...

​​പുതിയ പ്രൊസസർ െഎഫോൺ എക്​സിനെ വെല്ലും; രണ്ട​ും കൽപിച്ച്​ സാംസങ്ങ്​ 

text_fields
bookmark_border
galaxy-s-9-pross
cancel

ആപ്പിളും ഹുആവേയും അവരു​െട ബയോണിക്​, കിരിൻ  പ്രൊസസറുകൾ കൊണ്ട്​ ഫോണുകളിൽ മികച്ച ഫീച്ചറുകൾ പരീക്ഷിക്കുകയും മാർക്കറ്റ്​ പിടിക്കുകയും ചെയ്യുന്നത്​ കണ്ട്​ ഹാലിളകിയ സാംസങ്ങ്​ രണ്ടും കൽപിച്ചിറങ്ങിയിരിക്കുകയാണ്​. ലോക പ്രശസ്​തമായ ഗാലക്​സി എസ്​ സീരീസിലെ പുതിയ മോഡലായ എസ്​ 9ൽ കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ കൂടുതൽ ഉപയോഗിച്ച്​ കൊണ്ടുള്ള പ്രൊസസറാണ്​ സാംസങ്ങ്​ പരീക്ഷിക്കാൻ പോകുന്നതത്രെ. സാംസങ്ങി​​​െൻറ പ്രൊസസറായ എക്​സിനോസി​​​െൻറ ഒമ്പതാം സീരീസ്​ ഉപഭോക്​താക്കളെ ഞെട്ടിക്കുമെന്ന്​ കമ്പനി അവകാശപ്പെടുന്നു​.

മുഖം തിരിച്ചറിഞ്ഞ്​ സ്​ക്രീൻ ലോക്ക്​ തുറക്കുന്ന ഫീച്ചറും ചിത്രങ്ങളിലെ ഒബ്​ജക്​ട്​ തിരിച്ചറിയുന്ന ഫീച്ചറുമൊക്കെ അടങ്ങുന്ന എ.​െഎ സംവിധാനം പുതിയ ചിപ്പിൽ ഉൾപ്പെടുത്തി വിപണിയിൽ മുന്നേറാനാണ്​ സാംസങ്ങി​​​െൻറ ശ്രമം. എന്നാൽ എ.​െഎ സിസ്​റ്റം അടങ്ങുന്ന വിധത്തിൽ ചിപ്പ്​ നിർമിക്കുന്നതിന്​  പകരമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ടാസ്​കുകൾ ചെയ്യാനാകുന്ന വിധത്തിൽ ചിപ്​ ഒപ്​ട്ടിമൈസ്​ ചെയ്യാനുള്ള സാധ്യതയും സാംസങ്ങ്​ കമ്പനി തള്ളിക്കളയുന്നില്ല. ഹുആ​വേയുടെ മൈറ്റ്​ 10 പോലുള്ള ഫ്ലാഗ്​ഷിപ്പുകളിൽ എ.​െഎ സംവിധാനമുൾകൊള്ളുന്ന ചിപ്പാണ്​ പരീക്ഷിച്ചിരിക്കുന്നത്​. 

ആപ്പിളി​​​െൻറ എക്​സ്​ മോഡലി​​​െൻറ പരസ്യങ്ങളിൽ അവർ എടുത്ത്​ പറഞ്ഞ അനിമോജി, ഫേസ്​ ​െഎ.ഡി സംവിധാനങ്ങൾക്ക്​ വരെ പകരംവെക്കുന്ന സംവിധാനങ്ങൾ എസ്​ 9ൽ ഉണ്ടാവുമെന്ന്​ സാംസങ്ങ്​ അവകാശപ്പെടുന്നുണ്ട്​. പ്രൊസസറിന്​ 2.9 ജിഗാഹെഡ്​സ്​ വേഗതയുണ്ടാവും. ബാറ്ററി ജീവിതവും പകരംവെക്കാനാവാത്തതായിരിക്കുമെന്നും കമ്പനിയുടെ ഉറപ്പ്​. സുരക്ഷ ഉറപ്പ്​ വരുത്താൻ പ്രത്യേക പ്രൊസസിങ്ങ്​ യൂണിറ്റുണ്ട്​. ഇതിലൂടെ ഫിംഗർ പ്രിൻറ്​, ഫേസ്​ ​െഎഡി, ​െഎറിസ്​ തുടങ്ങിയ സംവിധാനങ്ങൾ സമ്പൂർണ്ണമായും സുരക്ഷതമായിരിക്കുമെന്നും സാംസങ്ങ്​ അവകാ​ശപ്പെടുന്നു. 

മുൻ ചിപ്പിനെ അപേക്ഷിച്ച്​ പരമാവധി എൽ.ടി.ഇ വേഗത ഒരു ജി.ബി പെർ സെക്കൻഡിൽ നിന്നും 1.2 ജി.ബിയാക്കി ഉയർന്നിട്ടുമുണ്ട്​. 4 കെയിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ വരെ റെക്കോർഡ്​ ചെയ്യാൻ പറ്റുന്ന റിയൽ ടൈം ഒൗട്ട്​ ഒാഫ്​ ഫോക്കസ്​ ഫോ​േട്ടാഗ്രാഫിയാണ്​ മറ്റൊരു പ്രധാന സവിശേഷത. പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും വളരെ മികച്ചതായിരിക്കുമെന്ന്​ കമ്പനിയുടെ ഉറപ്പുണ്ട്​്​.

വർഷങ്ങളായി എ.ആർ.എം ചിപ്പുക​ൾ ഉപയോഗിച്ച്​ കൊണ്ടിരുന്ന സാംസങ്ങ്​ അതിൽ മാറ്റം വരുത്തി ഫോണുകളിലേക്ക്​ പുതിയ എക്​സിനോസ്​ ചിപ്പുകൾ അവതരിപ്പിച്ചെങ്കിലും അതിന്​ എ.ആർ.എമ്മുമായി വലിയ അന്തരമൊന്നുമില്ലായിരുന്നു. എക്​സിനോസ്​ 5 ചിപ്പ്​ ഉപയോഗിച്ച സാംസങ്ങ്​ മോഡലുകളേക്കാൾ മികച്ച രീതിയിൽ സ്​നാപ്​ ഡ്രാഗൺ അടങ്ങിയ നോട്ട്​ 3 പോലുള്ള ഡിവൈസുകൾ മികച്ച പ്രകടനം കാഴ​്​ച വെച്ചതും സാംസങ്ങി​​​െൻറ പ്രൊസസറിന്​ ചീത്തപ്പേരായി. എന്നാൽ എക്​സിനോസ്​ 6ൽ കമ്പനി 64  ബിറ്റ്​ ഹാർഡ്​വെയറും 4ജി എൽ.ടി.ഇയുമൊക്കെ അവതരിപ്പിച്ച്​ ചീത്ത​േപ്പര്​ മാറ്റി എന്ന്​ പറയാം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iPhone Xmalayalam newsGalaxy S9Exynos chipTechnology News
News Summary - Samsung’s new Exynos chip teases iPhone X - technology
Next Story