Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightറോഗ്​ ഫോൺ മൂന്നാമൻ;...

റോഗ്​ ഫോൺ മൂന്നാമൻ; അസ്യൂസി​െൻറ ഗെയിമിങ്​ ബീസ്റ്റ്​ എത്തി

text_fields
bookmark_border
റോഗ്​ ഫോൺ മൂന്നാമൻ; അസ്യൂസി​െൻറ ഗെയിമിങ്​ ബീസ്റ്റ്​ എത്തി
cancel

ഏറ്റവും മികച്ച ആൻഡ്രോയ്​ഡ്​ ഗെയിമിങ്​ ഫോൺ ഏതാണെന്ന്​ ചോദിച്ചാൽ എളുപ്പം എടുത്തുപറയാവുന്ന ഒരു മോഡലാണ്​ തായ്​വാനിൽ നിന്നുള്ള അസ്യൂസ്​ റോഗ്​ ഫോൺ. ആദ്യ മോഡൽ മുതൽ മൊബൈൽ ഗെയിമിങ്​ കാര്യമായെടുക്കുന്നുവരുടെ പ്രിയം സമ്പാദിക്കാൻ അസ്യൂസി​​െൻറ സ്വന്തം റോഗിന്​ സാധിച്ചിട്ടുണ്ട്​. റോഗ് ഫോൺ​ 1, റോഗ് ഫോൺ​ 2 എന്നിങ്ങനെ രണ്ട്​ മോഡലുകളാണ്​ നിലവിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്​​.​ എന്നാൽ മൂന്നാമത്തെ റോഗ്​ ഫോണും അസ്യൂസ്​ ലോഞ്ച്​ ചെയ്​തിരിക്കുകയാണ്​. 

റോഗ്​ ഫോൺ 3 എത്തിയിരിക്കുന്നത്​ മുൻ മോഡലുകളേക്കാൾ ചന്ദത്തോടെയും ഗാംഭീര്യത്തോടെയും കൂടിയാണ്​. വെർച്വൽ ലോഞ്ച്​ ഇവൻറിലൂടെ അവതരിച്ച റോഗി​​െൻറ പ്രധാന സവിശേഷത ഏറ്റവും പുതിയ ഫ്ലാഗ്​ഷിപ്പ്​ 5ജി ചിപ്​ സെറ്റായ സ്​നാപ്​ഡ്രാഗൺ 865 പ്ലസ്​ ആണ്​. നേരത്തെ നിരവധി ബ്രാൻഡുകൾ സ്​നാപ്​ഡ്രാഗൺ 865 ചിപ്​സെറ്റുള്ള ഫോണുകൾ ഇറക്കിയിരുന്നെങ്കിലും അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പ്ലസ്​ വേർഷൻ അസ്യൂസാണ്​ ആദ്യമായി പരീക്ഷിച്ചിരിക്കുന്നത്​. 

അങ്ങേയറ്റം സ്​മൂത്തായ യൂസർ എക്​സ്​പീരിയൻസ്​ തരുന്ന 144 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേയാണ്​ പുതിയ ഗെയിമിങ്​ ബീസ്റ്റിന്​ അസ്യൂസ്​ നൽകിയിരിക്കുന്നത്​. ഫോണിലൂടെയുള്ള സ്​ക്രോളിങ്ങും ആപ്പുകൾ മാറിമാറി ഉപയോഗിക്കു​േമ്പാഴുള്ള അനുഭവവും മറ്റേത്​ ഫോണുകളേക്കാൾ മികച്ചതായി റോഗ്​ ഫോൺ 3യിൽ ലഭിക്കും. 270Hz ആണ്​ ടച്​ റെസ്​പോൺസ്​ റേറ്റ്​. 19.5:9 ആസ്​പെക്​ട്​ റേഷ്യോയിലുള്ള പാനലിന്​ 113% DCI-P3 വൈഡ്​ കളർ ഗാമത്​, Delta-E < 1, 10-bit HDR10+ സർട്ടിഫിക്കേഷനുമുണ്ട്​. ഇത്രയും റിഫ്രഷ്​ റേറ്റും പ്രത്യേകതകളുമുള്ള ഡിസ്​പ്ലേ വളരെയധികം ബാറ്ററി പവർ ഉൗറ്റുന്നത്​ തടയാനായി 6000 എം.എ.എച്ചുള്ള ഭീമൻ ബാറ്ററിയാണ്​ കമ്പനി നൽകിയിരിക്കുന്നത്​. ഇത്​ ചാർജ്​ ചെയ്യാൻ 30 വാട്ടുള്ള ഫാസ്​റ്റ്​ ചാർജറും ബോക്​സിൽ ലഭിക്കും.

മുൻ കാമറ സജ്ജീകരിക്കാനായി നോച്ച്,​ പഞ്ച്​ ഹോൾ കട്ടൗട്ട്​ എന്നിവ ഡിസ്പ്ലേക്ക്​ നൽകുന്നതിന്​ പകരം മുകളിലും താഴെയുമായി അൽപ്പം വലിപ്പമുള്ള ബെസൽസ്​ തന്നെയാണ്​ അസ്യൂസ്​ നൽകിയിരിക്കുന്നത്​. ഇത്​ പഴയ ഫോണുകളുടെ ഒരു ലുക്​ റോഗിന്​ നൽകുമെങ്കിലും ഇത്തരം സമീപനം സ്വീകരിച്ചതിനും കാരണമുണ്ട്​. ഗെയിമിങ്ങിന്​ മികച്ച അനുഭവം സമ്മാനിക്കാനായി രണ്ട്​ സ്​പീക്കറുകൾ (സ്​റ്റീരിയോ) സജ്ജീകരിച്ചിരിക്കുന്നത്​ മുൻ ഭാഗത്ത്​ തന്നെയാണ്​. ഗെയിമിങ്ങിനിടെ കൈവിരലുകൾ അനാവശ്യമായി ഡിസ്​പ്ലേയിൽ തട്ടുന്നതും മുകളിലും താഴെയുമായുള്ള ബെസൽസ്​ തടയും.

12GB വരെയുള്ള LPDDR5 റാമും 256GB UFS 3.1 സ്​റ്റോറേജും ഫോണി​​െൻറ പ്രകടനം മറ്റൊരു തലത്തിലെത്തിക്കും. മൂന്നാം ജനറേഷൻ ഗെയിം കൂൾ സംവിധാനമാണ്​ റോഗിൽ അസ്യൂസ്​ പരീക്ഷിച്ചിരിക്കുന്നത്​. ഫോണി​​െൻറ മെറ്റൽ ഫ്രെയിമിൽ സജ്ജീകരിച്ചിരിക്കുന്ന ആൾട്രാ സോണിക്​ ഷോൾഡർ ബട്ടണുകൾ പുതിയ മോഡലിലും​ നൽകിയിട്ടുണ്ട്​. ഗെയിമിങ്ങിൽ ഏറെ ഉപകാരപ്പെടുന്ന ഇവ റോഗ്​ ഫോൺ 3യിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനായി അപ്​ഡേറ്റ്​ ചെയ്​താണ്​ അവതരിപ്പിച്ചിരിക്കുന്നത്​.

മൂന്ന്​ പിൻകാമറകളാണ്​ അസ്യൂസ്​ റോഗ്​ ഫോൺ 3ക്ക്​. f/1.8 അപെർച്ചറുള്ള 64MP സോണി IMX686 സെൻസറാണ്​ പിൻ കാമറയിലെ മുഖ്യൻ. 13MP (f/2.5) അൾട്രാ വൈഡ്​ കാമറ, 5MP മാക്രോ ലെൻസ്​ എന്നിവയും പ്രത്യേകതയാണ്​. 8K വിഡയോ റെക്കോർഡിങ്​ സപ്പോർട്ടുള്ള റോഗ്​ഫോൺ 3യിൽ 4K സ്​ലോ മോഷൻ വിഡിയോയും പകർത്താൻ സാധിക്കും. 24 മെഗാ പിക്​സലുള്ളതാണ്​ മുൻ കാമറ.

രണ്ട്​ യു.എസ്​.ബി ടൈപ്​ സി ചാർജിങ്​ പോർട്ടുകളാണ്​ റോഗ്​ ഫോൺ 3ക്കുള്ളത്​. ചാർജ്​ ചെയ്​തുകൊണ്ട്​ ഗെയിം കളിക്കു​േമ്പാഴുള്ള ബുദ്ധിമുട്ട്​ കുറക്കാനായാണ്​ സൈഡിലും ഒന്ന്​ നൽകിയിരിക്കുന്നത്​. ഫോണി​ന്​ സുരക്ഷക്കായി ഇൻ-ഡിസ്​പ്ലേ ഫിംഗർ പ്രിൻറാണ്​ കമ്പനി നൽകിയിരിക്കുന്നത്​. അതേസമയം, 240 ഗ്രാം ഭാരമുള്ള റോഗ്​ ഫോൺ 3 ഉപയോഗിച്ച്​​ ഏറെ നേരം ഗെയിമങ്ങിൽ ഏർപ്പെട്ടാൽ കൈ വേദനിക്കാനിടയുണ്ട്​. റോഗ്​ ഫോൺ 3യുടെ 8GB+128GB വകഭേദത്തിന്​ 49,999 രൂപയും 12GB+256GB വകഭേദത്തിന്​ 57,999 രൂപയുമാണ്​. ഇത്തവണ 512 ജിബി വേർഷൻ കമ്പനി അവതരിപ്പിച്ചിട്ടില്ല.

Show Full Article
TAGS:asus smartphone 
Next Story