റിലയൻസ് ലൈഫ് ഫോൺ പൊട്ടിത്തെറിച്ചു
text_fieldsന്യൂഡൽഹി: റിലയൻസിെൻറ സ്മാർട് ഫോൺ ലൈഫ്(LYF) പൊട്ടിത്തെറിച്ചു. തൻവീർ സ്വാദിഖ് എന്നയാളാണ് തെൻറ കൈവമുള്ള ലൈഫ്ഫോൺ പൊട്ടിത്തെറിച്ചെന്നും അപകടത്തിൽ നിന്ന് കുടുംബം കഷ്ടിച്ച് രക്ഷപ്പെെട്ടന്നും ട്വീറ്റ്ചെയ്തത്. തീപിടിച്ച ഫോണിെൻറ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ലൈഫിൻറെ ഏത് മോഡലിനാണ് തീ പിടിച്ചതെന്ന് സ്വാദിഖ് പറയുന്നില്ല. അപകടം സംഭവിച്ച ഫോണിെൻറ പുറകിൽ ലൈഫ് ബ്രാൻറിൻറെ അടയാളവും കാണാം. സംഭവത്തിൽ റിലയൻസ് അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഞങ്ങൾ സാദിഖുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ചർച്ച ചെയ്തു . അതനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ആദ്യമായാണ് ഇങ്ങനൊരു വാർത്ത വരുന്നത്. ലോകത്തിൽ വെച്ച് നിലവാരമുള്ള ഡിവൈസുകളാണ് ലൈഫിൽ ഉപയോഗിക്കുന്നത്. മെച്ചപ്പെട്ട ക്വാളിറ്റി കൺട്രോൾ പ്രോസസിനുശേഷമാണ് ലൈഫ് ഫോണുകൾ പുറത്തിറക്കുന്നത്. എന്തായാലും വാർത്തയെക്കുറിച്ച് തങ്ങൾ ആശങ്കാ കുലരാണെന്നും സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും റിലയൻസ് അധികൃതർ അറിയിച്ചു.
തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു എന്ന് വ്യാപക പരാതിയുണ്ടായതിനെ തുടർന്ന് നേരത്തെ സാംസങ് ഗ്യാലക്സി നോട്ട് സെവെൻറ ഉൽപാദനം നിർത്താൻ സാംസങ് തീരുമാനിച്ചിരുന്നു.
My family had a narrow escape today after @reliancejio 's @Reliance_LYF phone exploded & burst into flames. pic.twitter.com/NggIGMc8Zw
— Tanvir Sadiq (@tanvirsadiq) November 6, 2016
@tanvirsadiq As discussed we are investigating on this. We will get back to you with further updates - Sampada
— My LYF (@LYF_In) November 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
