​െഎഫോൺ എട്ടിന്​ കിടിലൻ ഒാഫറുകൾ

21:01 PM
29/09/2017
i phone 8

ആപിളി​​​െൻറ പുതിയ ഫ്ലാഗ്​ഷിപ്പ്​ ഫോൺ ​െഎഫോൺ 8 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കെ ​കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ച്​ ജിയോ. ബൈ ബാക്ക്​ ഒാഫറിലൂടെ കുറഞ്ഞ വിലക്ക്​ ​െഎഫോൺ സ്വന്തമാക്കുന്നതിനുള്ള അവസരമാണ്​ ജിയോ നൽകുന്നത്​.

​െഎഫോൺ 8​​​െൻറ 64 ജി.ബി മോഡലിന്​ 64,000 രൂപയാണ്​ ജിയോയിലെ വില. 1,999 രൂപ നൽകി ഫോൺ ബുക്ക്​ ചെയ്യാം. പിന്നീട്​ ബാക്കി തുക നൽകി ഫോൺ വാങ്ങാം. പിന്നീട്​ ഒരു വർഷത്തിന്​ ശേഷം ഫോൺ ജിയോക്ക്​ നൽകിയാൽ ​വിലയുടെ 70 ശതമാനം തുകക്ക്​ തുല്യമായ വൗച്ചറുകൾ നൽകുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. ഇതിനൊപ്പം സിറ്റി ബാങ്ക്​ ക്രെഡിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങു​േമ്പാൾ 10,000 രൂപയുടെ കുറവും ജിയോ നൽകുന്നുണ്ട്​.

ചുരുക്കത്തിൽ 64,000 രൂപ ഫോണിന്​ ആദ്യം നൽകണമെങ്കിലും പിന്നീട്​ ഒരു വർഷത്തിന്​ ശേഷം ലഭിക്കുന്ന ബൈ ബാക്ക്​ ഒാഫറും കൂടി പരിഗണിക്കു​​േമ്പാൾ വെറും 19,000 രൂപ മാത്രമായിരുക്കും ഫോണി​​​െൻറ വില.

COMMENTS