500 രൂപക്ക്​ 4ജി ഹാൻഡ്​സെറ്റുമായി ജിയോ

14:20 PM
05/07/2017
reliance-jio

മുംബൈ: വമ്പൻ ഒാഫറുകളിലൂടെ ഇന്ത്യയെ ഞെട്ടിച്ച റിലയൻസ്​ ജിയോ 500 രൂപക്ക്​ 4ജി സ്​മാർട്ട്​ഫോൺ പുറത്തിറക്കുന്നു. ജൂലൈ 21ന്​ പുതിയ ഫോണി​​​െൻറ ലോഞ്ചിങ്​ റിലയൻസ്​ നിർവഹിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. വോൾട്ട്​​ സാ​േങ്കതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്​മാർട്ട്​ഫോണാണ്​ റിലയൻസ്​ പുറത്തിറക്കുന്നത്​​.

ധൻ ധനാ ധൻ ഒാഫർ​ ജൂലൈ 31ന്​ അവസാനിക്കുന്ന പശ്​ചാത്തലത്തിൽ പുതിയ ഒാഫറും റിലയൻസ്​ അന്ന്​ പ്രഖ്യാപിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.മൂന്ന്​ മാസത്തേക്ക്​ പ്രതിദിനം 4ജി വേഗതയിൽ 1 ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളുമാണ്​ ധൻ ധനാ ധൻ ഒാഫറിന്​ കീഴിൽ ജിയോ നൽകിയിരുന്നത്​.

2ജി ഫോണുകൾ ഉപയോഗിക്കുന്നവരെയാണ്​​ റിലയൻസ്​ പുതിയ ഫോണിലൂടെ ലക്ഷ്യമിടുന്നത്​. പുതിയ ഫോൺ വിപണിയിലെത്തുന്നതോടെ കൂടുതൽ ആളുകൾ 4ജി സാ​േങ്കതിക വിദ്യയിലേക്ക്​ മാറുമെന്നാണ്​ കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിലുള്ള ഉപയോക്​താകളുടെ എണ്ണം വർധിപ്പിക്കാൻ ഇത്​ സഹായിക്കുമെന്നാണ്​ റിലയൻസി​​​െൻറ പ്രതീക്ഷ
.

COMMENTS