പ്ലാനുകൾ മാറ്റം വരുത്തി അധിക ഡാറ്റയുമായി ജിയോ
text_fieldsമുംബൈ: ധനാ ധനാ ധൻ ഒാഫറിെൻറ കാലാവധി ജൂലൈ 31ന് അവസാനിക്കാനിരിക്കെ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ. ധനാ ധനാ ധൻ ഒാഫർ അതേ പോലെ നില നിർത്തി പുതിയ പ്ലാനുകൾ കൂടി കൂട്ടിചേർക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്. 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധൻ ഒാഫറിെൻറ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇൗ പ്ലാനിൽ മാറ്റം വരുത്താൻ ജിയോക്ക് ട്രായുടെ നിർദേശമുണ്ടായിരുന്നു.
309 രൂപക്ക് റിചാർജ് ചെയ്താൽ 56 ദിവസത്തേക്ക് 56 ജി.ബി ഡാറ്റ ലഭിക്കുന്നതാണ് ജിയോയുടെ പ്രധാന പ്ലാൻ. ഇതിനൊപ്പം 349, 399 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപക്ക് റീചാർജ് ചെയ്യുേമ്പാൾ 56 ദിവസത്തേക്ക് 20 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാൽ ഇൗ ഒാഫറിൽ 4ജി വേഗതയിൽ ഉപയോഗിക്കുന്ന ഡാറ്റക്ക് പ്രതിദിന പരിധിയില്ല.

399 രൂപയുടെ പ്ലാനിൽ 84 ജി.ബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കും. ഇൗ പ്ലാനിൽ പ്രതിദിനം 1ജി.ബി ഡാറ്റ മാത്രമേ 4ജി വേഗതയിൽ ഉപയോഗിക്കാൻ കഴിയു. 509 രൂപക്ക് 56 ദിവസത്തേക്ക് 112 ജി.ബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനും ജിയോ അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം 999,1999,4,999.9,999 രൂപയുടെ ലോങ് ടേം പാക്കുകളും ജിയോ നൽകുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
