പ്രണയദിനത്തിൽ താരമാവാൻ റെഡ് മീ നോട്ട് 5
text_fieldsടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് റെഡ് മീ നോട്ട് 5. നോട്ട് 4ന് ശേഷം റെഡ് മീ പുറത്തിറക്കുന്ന പുതിയ ഫോണാണിത്. റെഡ് മീയുടെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി നൂതനമായ നിരവധി ഫീച്ചറുകളാണ് നോട്ട് 5ൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നതെങ്കിലും ഇതിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ് ടെക് സൈറ്റുകളിൽ നിറയുന്നത്.
ബെസൽ ലെസ്സ് ഡിസ്പ്ലേയോട് കൂടിയ ഷവോമിയുടെ ആദ്യ ഫോണായിരിക്കും നോട്ട് 5 എന്നാണ് സൂചന. 5.99 ഇഞ്ചായിരിക്കും ഡിസ്പ്ലേ സൈസ്. ആൻഡ്രോയിഡ് ഒാറിയോ ആയിരിക്കും ഒാപ്പറേറ്റിങ ് സിസ്റ്റം. എന്നാൽ ഇതിൽ കസ്റ്റമൈസേഷനും ഷവോമി ലഭ്യമാക്കിയിട്ടുണ്ട്. ഷവോമിയുടെ മുൻഫോണുകൾക്ക് സമാനമായി സ്നാപ്ഡ്രാഗൺ പ്രൊസസർ തന്നെയാണ് നോട്ട് 5നും നൽകിയിരിക്കുന്നത്. 3 ജി.ബി-, 4 ജി.ബി എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ 32,64 ജി.ബി സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്.
16 മെഗാപിക്സലിെൻറ പിൻകാമറയും 5 മെഗാപിക്സലിെൻറയും മുൻ കാമറയുമാണ് ഫോണിലുണ്ടാവുക. 4100 എം.എ.എച്ച് ബാറ്ററിയാണുണ്ടാവുക. ഏകദേശം 15,000 രൂപയായിരിക്കും ഫോണിെൻറ വില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
