Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബോക്സി ഡിസൈനും കിടിലൻ ഫീച്ചറുകളും; റെഡ്​മി നോട്ട്​ 11 സീരീസ്​ ലോഞ്ച്​ ഡേറ്റ്​ പുറത്തുവിട്ട്​ ഷവോമി
cancel
Homechevron_rightTECHchevron_rightMobileschevron_rightബോക്സി ഡിസൈനും കിടിലൻ...

ബോക്സി ഡിസൈനും കിടിലൻ ഫീച്ചറുകളും; റെഡ്​മി നോട്ട്​ 11 സീരീസ്​ ലോഞ്ച്​ ഡേറ്റ്​ പുറത്തുവിട്ട്​ ഷവോമി

text_fields
bookmark_border

ചൈനീസ്​ ടെക്​ ഭീമൻ ഷവോമി അവരുടെ പുതിയ തലമുറ നോട്ട്​ സീരീസി​െൻറ ലോഞ്ച്​ ഡേറ്റ്​ പുറത്തുവിട്ടു. ഇൗ വർഷം തുടക്കത്തിലായിരുന്നു റെഡ്​മി നോട്ട്​ 10 സീരീസ്​ വിപണിയിലെത്തിയത്​. നോട്ട്​ 11 സീരീസ്​ ഒക്​ടോബർ 28ന്​ ലോഞ്ച്​ ചെയ്യുമെന്നാണ്​ കമ്പനി, ചൈനീസ്​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായ വൈബോയിലൂടെ അറിയിച്ചത്​.

ലോഞ്ചിങ്​ തീയതിക്കൊപ്പം നോട്ട്​ 11 സീരീസി​െൻറ ചിത്രമടങ്ങിയ ചെറിയൊരു ടീസറും ഷവോമി പങ്കുവെച്ചിരുന്നു. പുതിയ തലമുറ നോട്ടിൽ​ ബോക്സി ഡിസൈനാണ്​ ഷവോമി പരീക്ഷിച്ചിരിക്കുന്നത്​. ഡിസ്​പ്ലേയുടെ നടുക്കായി പഞ്ച്​ ഹോൾ ക്യാമറ, 3.5 എംഎം ഹെഡ്​ഫോൺ ജാക്ക്​, IR ബ്ലാസ്റ്റർ, ജെ.ബി.എൽ ട്യൂൺ ചെയ്​ത സ്​പീക്കർ, തുടങ്ങിയ സവിശേഷതകൾ നോട്ട്​ 11-ഇലുണ്ടായിരിക്കും.


റെഡ്​മി നോട്ട്​ 11 സീരീസ്​ -ലീക്കായ ഫീച്ചറുകൾ

റെഡ്​മി നോട്ട്​ 11 സീരീസിന്​ ഇത്തവണ മീഡിയടെകി​െൻറ ഡൈമൻസിറ്റി ചിപ്​സെറ്റുകളാണ്​ കരുത്തേകുന്നത്​. 120Hz റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേയും നോട്ട്​ 11 സീരീസിലെ മൂന്ന്​ ഫോണുകൾക്കും നൽകിയിട്ടുണ്ട്​.

ചൈനീസ് ടിപ്സ്റ്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം റെഡ്​മി നോട്ട്​ 11 എന്ന മോഡലിൽ 120Hz റിഫ്രഷ്​ റേറ്റുള്ള ഐ.പി.എസ്​ എൽ.സി.ഡി ഡിസ്​പ്ലേയാണ്​. 5ജി പിന്തുണയുള്ള മീഡിയാടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റായിരിക്കും ഫോണിന്​ കരുത്ത്​ പകരുക. 5,000 എംഎഎച്ച് ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ്ങും ഫോണി​െൻറ സവിശേഷതകളിൽ പെടും. 50MP പ്രൈമറി കാമറയും 16MP സെൽഫി കാമറയുമായിരിക്കും ഫോണിൽ നൽകുക.

അതേസമയം, റെഡ്​മി നോട്ട്​ 11 പ്രോ, നോട്ട്​ 11 പ്രോ+ എന്നീ മോഡലുകളിൽ 120Hz റിഫ്രഷ്​ റേറ്റുള്ള ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയായിരിക്കും. മീഡിയടെകി​െൻറ പുതിയ കരുത്തുറ്റ പ്രൊസസറായ ഡൈമൻസിറ്റി 920 ആയിരിക്കും പ്രോ വകഭേദങ്ങൾക്ക്​ കരുത്തേകുക. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ മൂന്ന്​ വകഭേദങ്ങളായിരിക്കും നോട്ട്​ 11 പ്രോ സീരീസിലുണ്ടായിരിക്കുക.

കൂടാതെ, പ്രോ, പ്രോ+ മോഡലുകൾ യഥാക്രമം 67W, 120W ഫാസ്റ്റ് ചാർജിങ്​ പിന്തുണയുള്ള 5,000mAh ബാറ്ററിയുമായിട്ടാകും വിപണിയിലെത്തുക. ഇരുഫോണുകളിലെയും പ്രധാന കാമറ സെൻസർ 108MP ആയിരിക്കും. സെൽഫിക്കായി 16MP കാമറയുമായിരിക്കും.

ഒക്ടോബർ 28-ന് നടക്കാനിരിക്കുന്ന ഒൗദ്യോഗിക ലോഞ്ചിന്​ മുമ്പായി റെഡ്മി നോട്ട് 11 സീരീസിന്​ വേണ്ടിയുള്ള ലിസ്റ്റിംഗുകൾ അടുത്തിടെ ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം JD.com-ൽ കാണപ്പെട്ടിരുന്നു. അതനുസരിച്ച്, റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ എന്നിവ നവംബർ 1 മുതൽ ഷിപ്പിംഗ് ആരംഭിക്കും.

ലീക്കുകൾ പ്രകാരം, നോട്ട് 11 എന്ന അടിസ്ഥാന മോഡലിന്​ 1,199 ചൈനീസ്​ യുവാനാണ് വിലയിട്ടിരിക്കുന്നത് (14,000 രൂപ). നോട്ട്​ 11 പ്രോയുടെ പ്രാരംഭ വില 1,599 യുവാനാണ്​(18,700 രൂപ). യഥാർഥ വിലവിവരങ്ങൾ ഒക്​ടോബർ 28ന്​ അറിയാം..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RedmiChinaRedmi Note 11Redmi Note 11 Series
News Summary - Redmi Note 11 Series to Launch on October 28 in China
Next Story