Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right5ജിയുടെ വേഗതയുമായി...

5ജിയുടെ വേഗതയുമായി റെഡ്​മിയുടെ പുതിയ ഫോൺ; കരുത്ത്​ പകരാൻ മീഡിയടെകി​ന്റെ ചിപ്​സെറ്റ്​

text_fields
bookmark_border
redmi-10x
cancel

ബീജിങ്​: ആഗോള സ്​മാർട്ട്​ഫോൺ മാർക്കറ്റിലേക്ക് 5ജി കരുത്തോടെയുള്ള​ പുതിയ താരത്തെ ഇറക്കാൻ ഒരുങ്ങുകയാണ്​ ഷവോമിയുടെ സബ്​ ബ്രാൻഡായ റെഡ്​മി. നോട്​ 9 സീരീസ്​ ഇറങ്ങി അധികാലമാവുന്നതിന്​ മു​മ്പേ റെഡ്​മി 10 എക്​സ്​ എന്ന മോഡലാണ്​ മെയ്​ 26ന്​ ലോഞ്ച്​ ചെയ്യുക. മീഡിയ ടെകി​ന്റെ ഡൈമൻസിറ്റി 820 ചിപ്​ സെറ്റുമായി എത്തുന്ന ലോകത്തെ ആദ്യ സ്​മാർട്ട്​ഫോണായിരിക്കും റെഡ്​മി എക്​സ്​. 

ബജറ്റ്​ സീരീസിലുള്ള 5ജി ചിപ്​ സെറ്റായ ഡൈമൻസിറ്റി 820 ലോഞ്ച്​ ചെയ്യുന്ന സമയത്ത്​ തന്നെ മീഡിയ ടെക്,​ ചിപ്​സെറ്റ്​ കരുത്തുപകരാൻ പോകുന്ന ആദ്യ ഫോൺ റെഡ്​മി എക്​സാണെന്ന്​ സൂചന നൽകിയിരുന്നു. വൈകാതെ ഷവോമി അവരുടെ സ്​മാർട്ട്​ഫോണും പ്രഖ്യാപിച്ചു. ചിപ്​ സെറ്റുകളുടെ കരുത്ത്​ അളക്കുന്ന അൻടുടു (AnTuTu) ബെഞ്ച്​മാർകിൽ 4,15,672 സ്​കോർ ലഭിച്ച ഡൈമൻസിറ്റി 820, സമാന റേഞ്ചിലുള്ള സ്​നാപ്​ഡ്രാഗൺ 765​ന്റെ സ്​കോറിനെ മറികടന്നിട്ടുമുണ്ട്​.

6 ജിബി റാമും 256 ജിബി ഇ​ന്റെണൽ മെമ്മറി സ്​റ്റോറേജുമായാണ്​ റെഡ്​മി എക്​സ്​ എത്തുന്നത്​. ഡിസൈനിൽ റെഡ്​മിയുടെ നോട്ട്​ 9 സീരീസുമായി സാമ്യമുള്ള റെഡ്​മി 10എക്​സിന്​ 48 മെഗാ പിക്​സൽ പ്രധാന കാമറയടക്കം നാല്​ കാമറകളാണുണ്ടാവുക. റെഡ്​മി സീരീസിലേക്ക്​ വീണ്ടും എൽ.ഇ.ഡി ഡിസ്​പ്ലേ കടന്നുവരാൻ പോകുന്നത്​ റെഡ്​മി എക്​സിലൂടെയായിരിക്കുമെന്നാണ്​ സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രോ വേരിയൻറ്​ കൂടെ 10എക്​സ്​ സീരീസിലുണ്ട്​. അതി​ന്റെ വിശേഷങ്ങൾ വൈകാതെ റെഡ്​മി പുറത്തുവിടുമെന്ന്​ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiredmi smaerphones
News Summary - Redmi 10X With MediaTek Dimensity 820 SoC, 5G Support to Launch on May 26-technology news
Next Story