Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമത്സരിക്കാൻ റിയൽമി 3...

മത്സരിക്കാൻ റിയൽമി 3 എത്തി; ഞെട്ടിക്കുന്ന വിലയിൽ

text_fields
bookmark_border
realme-3
cancel

പുതുവർഷത്തിൽ ഇന്ത്യൻ സ്​മാർട്​ഫോൺ വിപണി തീവ്രമായ മത്സരത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​​. ആഗോളതലത്തി ൽ ഗാലക്​സി എസ്​ സീരീസിലും നോട്ട്​ സീരീസിലും റെക്കോർഡ്​ വിൽപന നടത്താറുള്ള സാംസങ്​ അവരുടെ വീക്​നെസ്സായ ബജറ് റ്​ സീരീസിലേക്ക്​ എം10, എം20, എം30, എന്നീ മോഡലുകൾ അവതരിപ്പിച്ച്​ ഇന്ത്യൻ വിപണിയിൽ ശക്​തമായ സാന്നിധ്യം നേടിക്കൊണ ്ടിരിക്കേ ഷവോമിയിൽ നിന്നും സ്വതന്ത്രമായ റെഡ്​മി ദിവസങ്ങൾക്ക്​ മുമ്പ്​ ഏറ്റവും പുതിയ അവതാരത്തെ മാർക്കറ്റിൽ അവതരിപ്പിച്ചു​.

ചൈനീസ്​ സ്​മാർട്​ഫോൺ നിർമാതാക്കളായ ബി.ബി.കെ ഇലക്​ട്രോണിക്​സ്​ അവരുടെ ഒപ്പോ, വിവോ, വൺ പ ്ലസ്​ എന്നീ ബ്രാൻറുകൾക്ക്​ പുറമേ പുതിയ സബ്​ ബ്രാൻറ്​ കൂടി അവതരിപ്പിച്ചു. റിയൽമി എന്ന പേരിൽ ഇന്ത്യയിൽ മാത്രമാ യി അവതരിപ്പിച്ച ബ്രാൻറ്​ ചുരുങ്ങിയ കാലം കൊണ്ട്​ ഇന്ത്യയിൽ ഏറ്റവും വലിയ മാർക്കറ്റുണ്ടാക്കിയ കമ്പനികളിലൊന് നായി മാറി. കഴിഞ്ഞ വർഷം സ്​മാർട്​ഫോൺ വിപണിയിൽ ഷവോമിക്ക്​​ ഏറ്റവും വലിയ തലവേദനയും റിയൽമിയായിരുന്നു.

realme 3

കഴിഞ്ഞ വർഷം റിയൽമി 1, റിയൽ മി 2, റിയൽമി 2 പ്രോ, റിയൽമി സി1, റിയൽമി യു1 എന്നീ സ്മാർട്​ഫോണുകളാണ്​ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്​. ഇവയിൽ എല്ലാ ഫോണുകളും ബെസ്റ്റ്​ സെല്ലറുകളായിരുന്നു. എന്നാൽ ഇൗ വർഷാരംഭത്തിൽ തന്നെ ഷവോമി അവരുടെ കരുത്തനായ റെഡ്​മി നോട്ട്​ 7 സീരീസ്​ അവതരിപ്പിച്ചത്​ മറ്റ്​ കമ്പനികൾക്കെന്ന പോലെ റിയൽമിക്കും തിരിച്ചടിയായി. റെഡ്​മി ലോഞ്ചിന്​ ദിവസങ്ങൾക്കകം റിയൽമി അവരുടെ പുതിയ അവതാരവുമായി എത്തി.

റിയൽമി 3 അഥവാ മികച്ച ബാറ്ററിയും ഡിസൈനും പെർഫോമൻസും

realme 3 design

4230 എം.എ.എച്ച്​ ബാറ്ററി. റിയൽമി 3യുടെ ലോഞ്ചിങ്ങിൽ കയ്യടി നേടിയ പ്രധാന സവിശേഷത. രണ്ട്​ ദിവസത്തോളം നീണ്ട്​ നിൽക്കുന്ന ബാറ്ററി തന്നെയാണ്​ റിയൽമി 3യുടെ സുപ്രധാന വിശേഷം. എന്നാൽ യു.എസ്​.ബി ടൈപ്​ സി പോർട്ടിന്​ പകരം മൈക്രോ യു.എസ്​.ബി ചാർജിങ്​ പോർട്ട്​ നൽകിയത്​ മാർക്കറ്റിൽ റിയൽമിക്ക്​ നേരിയ തിരിച്ചടിയാകുമോ എന്ന്​ കണ്ടറിയണം. റെഡ്​മി അവരുടെ 7 സീരീസ്​ ഫോണുകളിൽ ടൈപ്​ സിയും ഫാസ്റ്റ്​ ചാർജിങ്​ സംവിധാനവും നൽകിയിട്ടുണ്ട്​ എന്നത്​ ഒാർക്കാം.

കൂടെ മീഡിയ ടെക്​ ഹീലിയോ പി70 12 നാനോമീറ്റർ പ്രൊസസറും കൂടി ചേരു​േമ്പാൾ ഫോണിന്​ മികച്ച പ്രകടനവും ലഭിക്കുന്നു. നേരത്തെ റിയൽമി അവരുടെ യു1 എന്ന മോഡലിനും പി70 എന്ന കരുത്തേറിയ പ്രൊസസറായിരുന്നു ഉപയോഗിച്ചത്​. ആൻഡ്രോയ്​ഡ് വേർഷൻ​ 9.0 അടങ്ങിയ കളർ ഒാഎസ്​ 6.0. ഒാപറേറ്റിങ്​ സിസ്റ്റം, കൂടെ ഗൂഗിൾ ലെൻസ്​, കാമറ 2എ.പി.​െഎ, ബൂട്ട്​ലോഡർ അൺലോക്​ഡ്​ എന്നീ സംവിധാനങ്ങളും മുൻ മോഡലുകളെ അപേക്ഷിച്ച്​ റിയൽമി 3യിൽ ലോഞ്ചിങ്​ സമയത്ത്​ തന്നെ ഉൾപെടുത്തിയിട്ടുണ്ട്​.

മനോഹരമായ 3ഡി ഗ്രേഡിയൻറ് യുനിബോഡി​ ഡിസൈനാണ്​ പുതിയ ഫോണിന്​ റിയൽമി നൽകിയത്​​. ഡൈനാമിക്​ ബ്ലാക്​, റേഡിയൻറ്​ ബ്ലൂ, ക്ലാസിക്​ ബ്ലാക്​ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്​. 15.8 സെ.മി (6.2 ഇഞ്ച്​) വാട്ടർ ഡ്രോപ്​ നോച്ചുള്ള​ എച്ച്​.ഡി ഡിസ്​പ്ലേ​. നൈറ്റ്​ സ്​കേപ്​, ക്രോമ ബൂസ്റ്റ്​ എന്നിവയടങ്ങിയ (എഫ്​1.8 അപെർച്ചർ) 13 മെഗാപിക്​സൽ + 2 മെഗാ പിക്​സൽ (ഡെപ്​ത്​ സെൻസർ) ഇരട്ട പിൻകാമറകൾ. 13 മെഗാ പിക്​സൽ മുൻ കാമറ എന്നിവയാണ്​ കാമറ വിശേഷം. 3/32 ജീബി, 4/64 ജീബി എന്നീ വകഭേദങ്ങളിൽ ഫോൺ ലഭ്യമാവും.

വില വിവരങ്ങൾ

realme-price

3/32 ജീബി വകഭേദത്തിന്​ കേവലം 8,999 രൂപ നൽകിയാൽ മതിയാകും. 4/64 ജീബി മോഡലിനാക​െട്ട 10,999 രൂപയുമാണ്​ വില. ഷവോമി അവരുടെ കരുത്തുറ്റ റെഡ്​മി നോട്ട്​ 7, 7 പ്രോ എന്നീ ​മോഡലുകൾക്ക്​ 9999 രൂപ മുതലാണ്​ വിലയിട്ടിരിക്കുന്നത്​. റെഡ്​മി നോട്​ 7ഉമായി താരതമ്യം ചെയ്യു​േമ്പാൾ റിയൽമി 3, ബാറ്ററി, പ്രൊസസർ ഡിപ്പാർട്ട്മ​​​​​​​​െൻറുകളിൽ​ മികച്ച്​ നിൽക്കുന്നുണ്ടെങ്കിലും, കാമറ, ഡിസ്​പ്ലേ എന്നീ ഫീച്ചറുകളിൽ റിയൽമിയേക്കാൾ ഏറെ മുന്നിലാണ്​ അവർ. റിയൽമി അവരുടെ 3 പ്രോ എന്ന മോഡലിൽ ഇൗ രണ്ട്​ പ്രശ്​നങ്ങളും പരിഹരിക്കുമെന്നാ​ണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tech newsrealmerealme 2 prorealme u1Redmi Note 7
News Summary - realme launched their new avatar-technology news
Next Story