
'ഞെട്ടിക്കുന്ന സ്പെക്സ്' റിയൽമിയുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് 'ജിടി 5ജി' ലോഞ്ച് ഡേറ്റ് പുറത്ത്
text_fieldsആഘോഷമാക്കി ലോഞ്ച് ചെയ്ത റിയൽമി എക്സ് 7 സീരീസിന് ശേഷം തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണുമായി എത്തുകയാണ് റിയൽമി. റിയൽമി ജിടി 5ജി എന്ന് പേരിട്ടിരിക്കുന്ന ഫോൺ മാർച്ച് നാലിന് ചൈനയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗണിെൻറ 888 എന്ന കരുത്തുറ്റ ചിപ്സെറ്റായിരിക്കും ജിടി 5ജിക്ക് കരുത്ത് പകരുക. റേസ് എന്ന കോഡ്നെയിമിലുള്ള ഫോൺ, റിയൽമി ഇതുവരെ പരീക്ഷിക്കാത്ത കിടിലൻ അപ്ഗ്രേഡുമായിട്ടാണ് എത്താൻ പോകുന്നത്. പ്രധാനമായും ഡിസ്പ്ലേയിലും ചാർജിങ്ങിലും ജിടി 5ജി ഒരു പുലിയായിരിക്കും.
ചൈനീസ് ട്വിറ്ററായ വൈബോയിൽ റിയൽമി പുതിയ ഫ്ലാഗ്ഷിപ്പിെൻറ ലോഞ്ച് ഡേറ്റും കൂടെ ഒരു ടീസർ പോസ്റ്ററും പങ്കുവെച്ചിരുന്നു. എന്നാൽ, സ്നാപ്ഡ്രാഗണിെൻറ ലേറ്റസ്റ്റ് പ്രൊസസറിെൻറ സൂചനയൊഴിച്ച് മറ്റുള്ള ഫീച്ചറുകൾ ഒന്നുംതന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. 160Hz AMOLED ഡിസ്പ്ലേയും 125W ചാർജിങ്ങും ജിടിയിൽ പ്രതീക്ഷിക്കാമെന്നാണ് ടെക് ബുജികൾ പറയുന്നത്.
പ്രീമിയം ജിടി സ്പോർട്സ് കാറുകളിൽ നിന്ന് കടംകൊണ്ട ജിടി എന്ന പേര് പുതിയ ഫ്ലാഗ്ഷിപ്പിന് നൽകിയതിെൻറ ഉദ്ദേശം, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും പ്രകടനവുമൊക്കെ ഫോണിൽ പ്രതീക്ഷിക്കാം എന്നുള്ളതുകൊണ്ട് തന്നെയാണ്. Mi 11, iQOO 7, സാംസങ് ഗാലക്സി എസ് 21 പോലുള്ള ഫ്ലാഗ്ഷിപ്പുകളുമായി മത്സരിക്കാൻ തന്നെയാണ് ജിടി 5ജിയും ലക്ഷ്യമിടുന്നത്.
പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
6.8 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, കൂടെ 160Hz റിഫ്രഷ് റേറ്റും. സ്നാപ്ഡ്രാഗൺ 888െൻറ കരുത്ത്. 12GB റാമും 512 GB വരെ സ്റ്റോറേജും. 5,000mAh ബാറ്ററിയും അത് പെട്ടന്ന് ചാർജ് ചെയ്യാനായി 125W ഉള്ള ഫാസ്റ്റ് ചാർജ് സംവിധാനവും. ഡിസ്പ്ലേയുടെ ഇടതുഭാഗത്തായി പഞ്ച്ഹോളിലായിരിക്കും മുൻ കാമറ. ഗ്ലാസ് ബാക്കും ലെതർ ബാക്കുമുള്ള ഡിസൈനുകളിൽ ഫോണുകൾ വിപണിയിലെത്തും. ഫോണിെൻറ വിലയും ഇന്ത്യയിലെ ലോഞ്ചും എന്നായിരിക്കും എന്ന കാര്യത്തിൽ നിലവിൽ വിവരങ്ങളൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
