10000 രൂപക്ക് താഴെ വിലയുള്ള ഫോണിൽ 6000 എം.എ.എച്ച് ബാറ്ററി; രണ്ട് കിടിലൻ മോഡലുകളുമായി റിയൽമി
text_fields10,000 രൂപക്ക് താഴെ വിലയുള്ള രണ്ട് കിടിലൻ മോഡലുകളുമായി റിയൽമി. അവരുടെ ജനപ്രിയമായ സി - സീരീസിലേക്ക് സി15, സി12 എന്നിവയാണ് ആഗസ്ത് 18ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇൗ വർഷം റിയൽമി ലോഞ്ച് ചെയ്ത സി3, സി11 എന്നിവയുടെ ലിസ്റ്റിലേക്കാണ് പുതിയ രണ്ട് മോഡലുകളുടെ വരവ്.
6000 എം.എ.ച്ച് ബാറ്ററിയുമായി വരുന്ന റിയൽമിയുടെ ആദ്യത്തെ ഫോണുകളാണ് സി15ഉം സി12ഉം. റിയൽമി ഇന്ത്യയുടെ സി.ഇ.ഒ മാധവ് ഷേത്ത് ഇരുഫോണുകൾക്കും 10000 രൂപക്ക് താഴെയാണ് വിലയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ക്വയർ ക്യാമറ മൊഡ്യൂളും ഡ്രോപ് നോച് ഡിസ്പ്ലേയുമായിരിക്കും പുതിയ മോഡലുകൾക്ക്.
സി15ന് 6.52 എച്ച്.ഡി പ്ലസ് ഡിസ്പ്ലേയും ഫിസിക്കൽ ഫിംഗർപ്രിൻറ് സെൻസറും പിന്നിൽ 13+8+2 മെഗാപിക്സലുള്ള മൂന്ന് കാമറകളും ഉണ്ടായിരിക്കും. മീഡിയ ടെകിെൻറ ഹീലിയോ ജി35 പ്രൊസസർ കരുത്ത് പകരുന്ന സി15ന് 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കും. 6000 എം.എ.എച്ച് ബാറ്ററി ചാർജ് ചെയ്യാൻ 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. നേരത്തെ ഇറങ്ങിയ സി11 എന്ന് മോഡലിൽ നിന്നും വളരെ ചെറിയ മാറ്റവുമായിട്ടാണ് സി12 എത്തുന്നത്. 6000 എം.എ.എച്ച് ബാറ്ററിയാണ് അതിൽ ഏറ്റവും വലിയ മാറ്റം. ഫോണിെൻറ പ്രൊസസർ ഏതായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.

