നാർസോ; പുതിയ സ്മാർട്ഫോൺ സീരീസുമായി റിയൽമി
text_fieldsറിയൽമി ബ്രാൻഡ്, അവരുടെ പുതിയ സ്മാർട്ഫോൺ സീരീസ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഓൺലൈൻ സ്മാർട്ട്ഫോൺ വിൽപ ്പനയിൽ ഷവോമിക്കൊപ്പം മുമ്പൻമാരായി വിലസുന്ന റിയൽമി ‘നാർസോ’ (NARZO) എന്ന പുതിയ സീരീസിൻെറ ടീസർ ഇന്ന് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
ഷവോമി അവരുടെ സബ് ബ്രാൻറുകളായി അവതരിപ്പിച്ച റെഡ്മി, പോകോ, ബ്ലാക് ഷാർക് എന്നിവയുടെ പാത പിൻപറ്റി റിയൽമി, ‘നാർസോ’ ഒരു പ്രത്യേക ബ്രാൻഡായി വിപണിയിൽ ഇറക്കിയേക്കുമെന്നാണ് സൂചന.
Presenting the new revolution. Our new smartphone series #realmeNarzo.
— Madhav 5G (@MadhavSheth1) March 19, 2020
Guess the name of our first smartphone in the Narzo series using #realmeNarzo and get a chance to be its proud first user. pic.twitter.com/wAkXAb1XRG
ബാറ്ററി ലൈഫിനെ പ്രതിനിധീകരിക്കുന്ന ‘ഫീൽ ദ പവർ’ എന്ന ടാഗ്ലൈനോടെയാണ് നാർസോ എത്തുന്നത്. ജെനറേഷൻ Z എന്ന് കൂടി നാർസോയുടെ വിശേഷണമായി ടീസറിൽ പറയുന്നുണ്ട്. ഇത് ഫോണിൻെറ പ്രത്യേക ഡിസൈനുമായി ബന്ധപ്പെട്ട പ്രയോഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോൺ എത്തുന്നത് ഏത് കാറ്റഗറിയിലാണെന്നും റിയൽമി പുറത്തുവിട്ടിട്ടില്ല.

