Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിയൽമി 8 സീരീസ്​ റെഡ്​മി നോട്ട് 10​ സീരീസിനെ വെല്ലുമോ...? വിലയും വിശേഷങ്ങളും
cancel
camera_alt

Image: androidpolice

Homechevron_rightTECHchevron_rightMobileschevron_rightറിയൽമി 8 സീരീസ്​...

റിയൽമി 8 സീരീസ്​ റെഡ്​മി നോട്ട് 10​ സീരീസിനെ വെല്ലുമോ...? വിലയും വിശേഷങ്ങളും

text_fields
bookmark_border

റെഡ്​മി നോട്ട്​ 10 സീരീസിനോട്​ മുട്ടാൻ പുതിയ അവതാരവുമായി എത്തിയിരിക്കുകയാണ്​ മറ്റൊരു ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ റിയൽമി. റിയൽമിയുടെ ഏറ്റവും ഡിമാന്‍റുള്ള നമ്പർ സീരീസിൽ എട്ടാമനാണ്​ ഇന്ന്​ ലോഞ്ച്​ ചെയ്​തത്​. റിയൽമി 8, 8 പ്രോ എന്നീ മോഡലുകളുടെ എല്ലാ സവിശേഷതകളും റെഡ്​മിയുടെ നോട്ട്​ സീരീസിനെ ലക്ഷ്യമിട്ടുള്ളതാണ്​. എന്നാൽ, പ്രൊസസറിൽ മാത്രം കമ്പനി വിട്ടുവീഴ്​ച്ച ചെയ്​തു.

റിയൽമി 8 പ്രോ Vs റെഡ്​മി നോട്ട്​ 10 പ്രോ മാക്​സ്​

സാംസങ്​ ഐസോസെൽ HM2 സെൻസറടങ്ങിയ നാല്​ പിൻകാമറകൾ

റിയൽമി 8 പ്രോ എത്തുന്നത്​ 108 മെഗാപിക്​സൽ സാംസങ്​ ഐസോസെൽ HM2 f/1.88 പ്രൈമറി കാമറയുമായാണ്​. റെഡ്​മി നോട്ട്​ 10 പ്രോ മാക്​സിലുള്ള അതേ സെൻസറാണിത്​. 8MP f/2.25 അൾട്രാവൈഡ്​ ആംഗിൾ ലെൻസ്​, 2MP മാക്രോ ലെൻസ്​, 2MP ഡെപ്​ത്​ സെൻസർ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. കൂടാതെ 3x സൂം, പുതിയ സ്റ്റാറി ടൈംലാപ്​സ് വിഡിയോ മോഡ്​, ടിൽറ്റ്​ ഷിഫ്​റ്റ് മോഡ്​​, ടിൽറ്റ്​ ഷിഫ്​റ്റ്​ ടൈം ലാപ്​സ്​ വിഡിയോ മോഡ്​, മൂന്ന്​ പുതിയ ഫിൽട്ടറുകൾ അടങ്ങിയ പോർട്രെയിറ്റ്​ മോഡ്​, ഡ്യുവൽ വിഡിയോ റെക്കോർഡിങ്​ സംവിധാനം എന്നിവ കാമറ സവിശേഷതയിൽ 8 പ്രോയുടെ ഹൈലൈറ്റുകളാണ്​. ഡിസ്​പ്ലേയിൽ പഞ്ച്​ ഹോളായാണ്​ 16MP-യുള്ള സെൽഫി കാമറ സജ്ജീകരിച്ചിരിക്കുന്നത്​. ​

റെഡ്​മി നോട്ട്​ 10 പ്രോ മാക്​സിൽ 108 മെഗാപിക്​സൽ പ്രധാന സെൻസറും, 5MP മാക്രോ സെൻസർ, കൂടെ 2x സൂം, 8MP 118 ഡിഗ്രി വൈഡ്​ ആംഗിൾ സെൻസർ, പോർട്രെയിറ്റിനായി 2MP ഡെപ്​ത്​ സെൻസർ എന്നിവയാണുള്ളത്​.

ചിപ്​സെറ്റിൽ പാളി​


റിയൽമി 8 പ്രോയിൽ റെഡ്​മി നോട്ട്​ 9 സീരീസിൽ ഉപയോഗിച്ച ക്വാൽകോമിന്‍റെ സ്​നാപ്​ഡ്രാഗൺ 720G എന്ന ചിപ്​സെറ്റാണ്​. എന്നാൽ, ഗെയിമിങ്​ കേന്ദ്രീകരിച്ചുള്ള മിഡ്​റേഞ്ചിലെ കരുത്തുറ്റ പ്രൊസസറായ​ 732Gയാണ്​ നോട്ട്​ 10 പ്രോ മാക്​സിന്​ കരുത്ത്​ പകരുന്നത്​. നേരത്തെ റിയൽമി 7 പ്രോയിലും സമാന പ്രൊസസറായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്​. റിയൽമി പുതിയ സ്​നാപ്​ഡ്രാഗൺ പ്രൊസസർ ഉൾപ്പെടുത്താത്തതിൽ ഫാൻസിനിടയിൽ നീരസമുണ്ടാക്കയിട്ടുണ്ട്​. 6GB/ 8GB റാമും 128GB വരെ സ്​റ്റോറേജും 8 പ്രോയിലുണ്ട്​.

റിയൽമി 8 പ്രോ 5ജി

റെഡ്​മി നോട്ട്​ 10 പ്രോ മാക്​സിൽ ഇല്ലാത്ത ഒരു കാര്യം റിയൽമി അവരുടെ എട്ടാമനിൽ കൊണ്ടുവരുമെന്ന്​ ലോഞ്ചിന്​ മുമ്പ്​ സൂചനകളുണ്ടായിരുന്നു.​ 5ജി പിന്തുണയായിരുന്നു അത്​​. 8 പ്രോയുടെ 5ജി വകഭേദത്തിന്​ സ്​നാപ്​ഡ്രാഗൺ 750G ചിപ്​സെറ്റ്​​ കരുത്തുപകരുമെന്നുമൊക്കെയാണ്​ വാർത്തകൾ വന്നിരുന്നത്​. എന്നാൽ, ഇന്ന്​ രണ്ട്​ 4ജി ഫോണുകൾ മാത്രമാണ്​ കമ്പനി ലോഞ്ച്​ ചെയ്​തത്​.

കൂടുതൽ വേഗത്തിൽ ചാർജിങ്​

റെഡ്​മി നോട്ട്​ 10 പ്രോ മാക്​സിൽ ഷവോമി 33 വാട്ടിന്‍റെ ഫാസ്റ്റ്​ ചാർജിങ്ങാണ്​ നൽകിയതെങ്കിൽ റിയൽമി 8 പ്രോയിൽ 50 വാട്ട്​ ഫാസ്റ്റ്​ ചാർജിങ്​ പിന്തുണയുണ്ട്​. ​4500 എം.എ.എച്ചുള്ള 8 പ്രോയുടെ ബാറ്ററി 47 മിനിറ്റ്​ കൊണ്ട്​ ചാർജ്​ ചെയ്യാൻ അതിലൂടെ സാധിക്കും. 0 മുതൽ 50 ശതമാനം വരെ ചാർജ്​ ചെയ്യാൻ വെറും 17 മിനിറ്റ്​ മതി എന്നുള്ളതും ശ്രദ്ധേയം.

ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേ

ഡിസ്​പ്ലേയുടെ കാര്യത്തിൽ റിയൽമി ഷവോമിക്കൊപ്പം തന്നെയാണ്​. 6.7 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേയുമായാണ്​ റിയൽമി 8 പ്രോ എത്തിയിരിക്കുന്നത്​. എന്നാൽ, 120Hz റിഫ്രഷ്​ റേറ്റ്​ റെഡ്​മി നോട്ട്​ 10 പ്രോ മാക്​സിലുള്ളതിനാൽ, കൂടുതൽ മികച്ച ഡിസ്​പ്ലേ അനുഭവം റെഡ്​മി ഫോൺ തന്നെയാകും സമ്മാനിക്കുക. എന്നാൽ, റിയൽമി 8 പ്രോയിൽ ഇൻ-ഡിസ്​പ്ലേ ഫിംഗർപ്രിന്‍റും റെഡ്​മിയിൽ സൈഡ്​ മൗണ്ടഡ്​ ഫിംഗർപ്രിന്‍റുമാണ്​. വിലയുടെ കാര്യത്തിൽ ഇരുഫോണുകളും സമാസമമാണ്​. രണ്ട്​ ഫോണുകളുടെയും പ്രാരംഭ വില 18,999 രൂപയാണ്​.

റിയൽമി 8 Vs റെഡ്​മി നോട്ട്​ 10 പ്രോ


റിയൽമി 7 എന്ന കഴിഞ്ഞ വർഷം ലോഞ്ച്​ ചെയ്​ത ഫോണിന്​ സമാനമായ ഫീച്ചറുമായാണ്​ റിയൽമി 8ഉം ലോഞ്ച്​ ചെയ്​തത്​. ഗെയിം കളിക്കു​േമ്പാൾ ഫോൺ ചൂടാവാതിരിക്കാൻ കോപ്പർ ലിക്വിഡ്​ കൂളിങ്​ സിസ്റ്റം ഉൾപ്പെടുത്തിയതും എൽ.സി.ഡിക്ക്​ പകരം സൂപ്പർ അമോലെഡ്​ ഡിസ്​പ്ലേ കൊണ്ടുവന്നതും മാത്രമാണ്​ റിയൽമി 8ൽ ഉള്ള മാറ്റം.

64MP f/1.79 യുള്ള പ്രധാന കാമറയും 8MP അൾട്രാ വൈഡ്​ ആംഗിൾ ലെൻസും രണ്ട്​ വീതം മെഗാപിക്​സലുള്ള മാക്രോ,മോണോക്രോം​ സെൻസറുകളുമാണ്​ കാമറ വിശേഷങ്ങൾ. 5000mAh ബാറ്ററി ചാർജ്​ ചെയ്യാനായി 30W ഡാർട്ട്​ ചാർജറാണ്​ കൂടെയുള്ളത്​. 65 മിനിറ്റ്​ കൊണ്ട്​ ഫോൺ ഫുൾചാർജാവുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. ആൻഡ്രോയ്​ഡ്​ 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യു.ഐ 2.0 ആണ്​ ഇരുഫോണുകളുടെയും ഓപറേറ്റിങ്​ സിസ്റ്റം.


അതേസമയം, റെഡ്​മി നോട്ട്​ 10 പ്രോ റിയൽമി 8നേക്കാൾ ഒരുപടി മുന്നിലാണ്​. 120Hz റിഫ്രഷ്​ റേറ്റുള്ള സൂപ്പർ അമോലെഡ്​ ഡിസ്​പ്ലേ, ക്വാൽകോം സ്​നാപ്​ഡ്രാഗൺ 732ജി കരുത്ത്​ പകരുന്ന പ്രകടനം, ഡ്യുവൽ സ്റ്റീരിയോ സ്​പീക്കറിന്‍റെ പിന്തുണ, 64 മെഗാപിക്​സൽ പ്രധാന സെൻസറടങ്ങിയ നാല്​ പിൻകാമറകൾ തുടങ്ങി സവിശേഷതകളിൽ റിയൽമി 8നെ ഒരുപാട്​ പിറകിലാക്കുന്നതാണ്​ റെഡ്​മി നോട്ട്​ 10 പ്രോ. ഇന്ന്​ ആമസോണിലൂടെ റെഡ്​മി ഫോണുകൾ വിൽപ്പന തുടങ്ങിയിട്ടുണ്ട്​.

വില

റിയൽമി 8

  • 4GB + 128GB – Rs. 14,999
  • 6GB + 128GB – Rs. 15,999
  • 8GB + 128GB – Rs. 16,999

റിയൽമി 8 പ്രോ

  • 6GB + 128GB – Rs. 17,999
  • 8GB + 128GB – Rs. 19,999

റെഡ്​മി നോട്ട്​ 10 സീരീസ്​

  • Redmi Note 10 Pro Max (6GB + 64GB) – Rs 18,999
  • Redmi Note 10 Pro Max (6GB + 128GB) – Rs 19,999
  • Redmi Note 10 Pro Max (8GB + 128GB) – Rs 21,999
  • Redmi Note 10 Pro (6GB + 64GB) – Rs 15,999
  • Redmi Note 10 Pro (6GB + 128GB) – Rs 16,999
  • Redmi Note 10 Pro (8GB + 128GB) – Rs 18,999
  • Redmi Note 10 (4GB + 64GB) – Rs 11,999
  • Redmi Note 10 (6GB + 128GB) – Rs 13,999
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmi Note 10Realme 8Realme 8 Pro
News Summary - Realme 8, Realme 8 Pro Launched in India
Next Story