Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightറിയൽമിയുടെ മെഗാ...

റിയൽമിയുടെ മെഗാ ലോഞ്ച്​; കിടിലൻ ഫീച്ചറുകളുമായി റിയൽമി 6ഉം 6 പ്രോയും

text_fields
bookmark_border
realme-6-and-6pro
cancel

പ്രമുഖ സ്​മാർട്ട്​ഫോൺ ബ്രാൻറായ റിയൽമി അവരുടെ ഏറ്റവും സുപ്രധാന സീരീസിലെ പുതിയ രണ്ട്​ മോഡലുകൾ ലോഞ്ച്​ ചെയ് ​തു. റിയൽമി 6, 6 പ്രോ എന്നീ മിഡ്​റേഞ്ച്​ മോഡലുകളാണ്​ അവതരിപ്പിച്ചത്​. മുൻ മോഡലുകളായ റിയൽമി 5 പ്രോ, റിയൽമി എക്​ സ്​ എന്നിവയുടെ സക്​സസറായാണ്​ പുതിയ വകഭേദങ്ങളെത്തിയിരിക്കുന്നത്​.

30 വാട്ട്​ ഫാസ്റ്റ്​ ചാർജർ, മികച്ച അനുഭവ ം തരുന്ന 90 ഹെഡ്​സ്​ ഡിസ്​പ്ലേ, 64 മെഗാ പിക്​സലുള്ള സാംസങ്ങിൻെറ ജി.ഡബ്ല്യു.1 കാമറ സെൻസർ, സൈഡിലായി പവർ ബട്ടണിൽ സജ്ജീക രിച്ച ഫിംഗർ പ്രിൻറ്​ സെൻസർ, 4300 എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ ഇരു മോഡലിനും ഒരു പോലെ നൽകിയ ഫീച്ചറുകൾ. എന്നാൽ വില കൂടിയ മോഡലായ 6 പ്രോക്ക്​ അൽപം കൂടുതൽ മികവ്​ നൽകിയിട്ടുണ്ട്​.

realme-6-back

സ്​പെക്​സ്​

റിയൽമി 5പ്രോയുടെ സക്​സസറായി എത്തുന്ന റിയൽമി 6ന്​ ഗംഭീര ഫീച്ചേഴ്​സാണ്​ റിയൽമി നൽകിയിരിക്കുന്നത്​. 6.5 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ. കരുത്ത്​ പകരുന്നതാക​ട്ടെ ഗെയിമിങ്​ ​പ്രൊസസറായ മീഡിയ ടെകിൻെറ ഹീലിയോ G90T (സമാന പ്രൊസസർ റെഡ്​മി നോട്ട്​ 8പ്രോയിൽ ഉപയോഗിച്ചിട്ടുണ്ട്​). പിറകിൽ നാല്​ കാമറകളാണ്​ നൽകിയിരിക്കുന്നത്​. 64 മെഗാ പിക്​സൽ ശേഷിയുള്ള പ്രധാന കാമറയും എട്ട്​ മെഗാ പിക്​സൽ വൈഡ്​ ആംഗിൾ ലെൻസും 2 വീതം മെഗാ പിക്​സലുകളുള്ള ഡെപ്​ത്​ സെൻസർ, മാക്രോ ലെൻസ്​ എന്നിവയു 6ൽ ഉണ്ട്​. മുന്നിൽ പഞ്ച്​ ഹോളായി ഒരു സെൽഫി കാമറയാണ്​ നൽകിയത്​. 4300 എം.എ.എച്ച്​ ബാറ്ററി ഒരു ദിവസത്തിലധികം നിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റിയൽമി 6 പ്രോക്കും മികച്ച ഫീച്ചറുകൾ നൽകിയിട്ടുണ്ട്​. 6.6 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ. മുന്നിൽ ഡ്യുവൽ പഞ്ച്​ ഹോൾ കാമറകൾ. അതിലൊന്ന്​ 16 മെഗാ പിക്​സൽ പ്രധാന കാമറയും 8 മെഗാ പിക്​സൽ അൾട്രാ വൈഡ്​ ആംഗിൾ ലെൻസുമാണ്​. പിന്നിൽ 64+8+2+12 എന്നിങ്ങനെയാണ്​ കാമറ. ഇതിൽ 12 മെഗാ പിക്​സൽ ടെലിഫോ​ട്ടോ ലെൻസ്​ നൽകിയെന്നതാണ്​ 6ഉമായുള്ള വ്യത്യാസം. 2 മെഗാ പിക്​സൽ മാക്രോ ലെൻസും 6 പ്രോയിൽ നൽകിയിട്ടുണ്ട്​. ക്വാൽകോമിൻെറ സ്​നാപ്​ഡ്രാഗൺ 720ജി എന്ന ഏറ്റവും പുതിയ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. ഈ പ്രൊസസറിൽ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്ന ആദ്യത്തെ മോഡലാണ്​ 6പ്രോ. സൂപർ ലീനിയർ സ്​പീക്കറും ഡോൾബി അറ്റ്​മോസും ഓഡിയോ ഡിപാർട്ട്​മ​​​െൻറിന്​ കരുത്ത്​ പകരുന്നു. ഇന്ത്യയുടെ സാറ്റലൈറ്റ്​ സംവിധാനം ഉപയോഗിച്ചുള്ള നാവിഗേഷൻ സംവിധാനമായ NavIC സപോർട്ടും പുത്തൻ മോഡലിൽ റിയൽമി ഉൾകൊള്ളിച്ചിട്ടുണ്ട്​.​

റിയൽമി 6ൻെറ വില വിവരങ്ങൾ: 4+64 ജിബി മോഡലിന്​ 12,999 രൂപയും 6+128 ജിബി മോഡലിന്​ 14,999 രൂപയും 8+128 ജിബി മോഡലിന്​ 15,999 രൂപയുമാണ്​ വില.
റിയൽമി 6പ്രോയുടെ വില വിവരങ്ങൾ: 6+64 ജിബി മോഡലിന് 16,999 രൂപ, 6+128 ജിബി മോഡലിന് 17,999 രൂപ, 8+128 ജിബി മോഡലിന് 18,999രൂപയുമാണ്​ വില.

വാങ്ങാനുദ്ദേശിക്കുന്നവർക്ക്​ 1000 അഡ്വാൻസ്​ നൽകി ബുക്​ ചെയ്യാം. അങ്ങനെ റിയൽമി 6 ബുക്​ ചെയ്യുന്നവർക്ക്​ റിയൽമിയുടെ ഏറ്റവും പുതിയ ഇയർഫോണായ റിയൽമി ബഡ്​സ്​ 2 സൗജന്യമായി ലഭിക്കും. 6 പ്രോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്​ റിയൽമിയുടെ വയർലെസ്​ ബഡ്​സിന്​ 1000 രൂപയുടെ ഡിസ്​കൗണ്ട്​ കാർഡും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:realmerealme 6 pro
News Summary - realme-6-and-6pro-launch-technology news
Next Story