മിഡ്​റേഞ്ച്​ വിപണി കീഴടക്കാൻ റിയൽമി 2 പ്രോ എത്തി

15:05 PM
27/09/2018
realme-technology news

കാത്തിരിപ്പ്​ വെറുതെയായില്ല. ​​ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽ മി 2 പ്രോ എത്തി. വമ്പൻ വിജയമായ റിയൽമി 1 റിയൽമി 2 എന്നീ ബജറ്റ്​ ഫോണുകളുടെ സക്​സസറായാണ്​ റിയൽമി 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്​​. 15000 രൂപക്ക്​ താഴെ സ്​നാപ്​ഡ്രാഗൺ 660 പ്രൊസസറും ഡ്യൂഡ്രോപ്​ നോച്ചും ലഭ്യമാക്കുന്ന ആദ്യത്തെ സ്​മാർട്​ഫോൺ ബ്രാൻറായി മാറിയിരിക്കുകയാണ്​ റിയൽമി.

മൂന്ന്​ പ്രധാന വേരിയൻറുകളിലാണ്​ റിയൽമി 2 പ്രോ​ ഇന്ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തത്​. 4+64 ജിബി, 6+64 ജീബി, 8+128 ജീബി. മൂന്ന്​ മോഡലുകൾക്കും യഥാക്രമം 13990, 15990, 17990 എന്നിങ്ങനെയാണ്​ വില. മെമ്മറി കാർഡ്​ പ്രത്യേകം ഇടാനുള്ള സ്​ലോട്ടുമുണ്ട്​. 

16+2 ഇരട്ട പിൻകാമറയും 16 മെഗാപിക്​സൽ മുൻകാമറയും ​നൽകിയിട്ടുണ്ട്​. 6.3 ഇഞ്ചുള്ള ഡ്യൂഡ്രോപ്പ്​ നോച്ച്​ സ്​ക്രീനാണ്​ മ​റ്റൊരു പ്രധാന പ്രത്യേകത. 2340x1080 പിക്​സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച്​ ഡി ഡിസ്​പ്ലേ ഇതേ വിലയിലുള്ള മറ്റ്​ ഫോണുകളേക്കാൾ ഒരു പടി മുന്നിലുള്ളതാണ്​. ഗൊറില്ല ഗ്ലാസ്​ 3യുടെ സംരക്ഷണവും കൂടെയുണ്ട്​.

realme-2-pro-front


സ്​നാപ്​ഡ്രാഗൺ 660 ഒക്​ടാ കോർ പ്രൊസസറി​​​​െൻറ കൂടെ അഡ്രിനോ 512 ജിപിയു കൂടെ ചേരു​േമ്പാൾ ഗെയിമിങ്ങും മൾട്ടി ടാസ്​കിങ്ങും കൂടുതൽ മികവുറ്റതാകും. 15000ന്​ താഴെയുള്ള മോഡലുകൾക്കെല്ലാം പരമാവധി സ്​നാപ്​ഡ്രാഗൺ 636 പ്രൊസസറുകൾ മാത്രം നൽകിവരുന്ന ഷവോമി, നോകിയ, പോലുള്ള കമ്പനികൾക്കും അതേ നിലവാരത്തിലുള്ള കിരിൻ പ്രൊസസറുകൾ നൽകുന്ന ഹുആവേക്കും വൻ തിരിച്ചടിയാണ്​ റിയൽമി പുതിയ മോഡലിലൂടെ നൽകിയിരിക്കുന്നത്​. സാംസങ്ങാക​െട്ട അവരുടെ 20000 രൂപക്ക്​ മുകളിലുള്ള ഫോണുകളിലാണ്​ സ്​നാപ്​ ഡ്രാഗൺ 660 ​പ്രൊസസറുകൾ നൽകുന്നത്​.

ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ അടങ്ങിയ കളർ ഒഎസ്​ 5.2 ആണ്​ ഒാപറേറ്റിങ്​ സിസ്റ്റം. ആൻഡ്രോയ്​ഡ്​ 9.0 പൈ കമ്പനി വാഗ്​ദാനം ചെയ്യുന്നുമുണ്ട്​. ഇരുസിമ്മുകളിലും 4G ​േവാൾട്ടി സംവിധാനം, 5ബാൻറ്​ വൈ​ൈഫ, 3500 എം.എ.എച്ച്​ ബാറ്ററി എന്നീ വിശേഷങ്ങളും ഫോണിന്​ വിപണിയിൽ മുൻതൂക്കം നൽകും. ഒക്​ടോബർ 12 മുതൽ ഫ്ലിപ്​കാർട്ടിലൂടെ ഫോൺ വാങ്ങാം. 

Loading...
COMMENTS