ബി.ബി.കെയുടെ പുതിയ അവതാരം; ബജറ്റ്​ സ്​മാർട്​ഫോണുകളിൽ മുമ്പനാവാൻ റിയൽമി 2

realme-2

ന്യൂഡൽഹി: സ്​മാർട്​ഫോൺ നിർമാതാക്കളായ ബി.ബി.കെയുടെ ഏറ്റവും പുതിയ ബ്രാൻറ്​ റിയൽമി അവരുടെ രണ്ടാമത്തെ സ്​മാർട്​ഫോൺ റിയൽമി 2 ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ ആമസോണിലൂടെയായിരുന്നു ആദ്യ മോഡലായ റിയൽമി 1 റിലീസ്​ ചെയ്​തത്​. റിയൽമി 1​​​​െൻറ വൻ വിജയത്തിന്​ ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നു റിയൽമി 2.

ഒപ്പോയുടെ സബ്​ ബ്രാൻറായി പുറത്തുവന്ന റിയൽമി ഇൗയിടെയാണ്​ സ്വതന്ത്ര കമ്പനിയായി മാറിയത്​. ഇതി​​​​െൻറ ഭാഗമായി ഒപ്പോ വൈസ്​ പ്രസിഡൻറ്​ സ്​കൈ ലി രാജിവെച്ചിരുന്നു. നിലവിൽ റിയൽമിയുടെ ഗ്ലോബൽ സി.ഇ.ഒയാണ്​ സ്​കൈ ലി.

ആമസോണിന്​ പകരം ഫ്ലിപ്​കാർട്ടിലൂടെയാണ്​ ഇത്തവണ റിയൽമി ഫോൺ വിൽക്കുക. മീഡിയാ ടെക്​ പ്രൊസസർ മാറ്റി സ്നാപ്​ഡ്രാഗൺ പ്രൊസസർ ഉപയോഗിച്ചു എന്നതും ​പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്​. ‘‘എനോച്ച്​എബോവ്’’​ എന്ന ടാഗ്​ ലൈനിൽ പുറത്തുവന്ന റിയൽമി 2വി​​​​െൻറ പ്രധാന സവിശേഷത അതി​​​​െൻറ നോച്ച്​ ഡിസ്​പ്ലേ തന്നെയാണ്​. ​ 4230 എം.എ.എച്ച്​ ബാറ്ററിയും ഇരട്ട പിൻകാമറയും ബജറ്റ്​​ സ്​മാർട്​ഫോണി​െന കൂടുതൽ മികവുറ്റതാക്കുന്നു. 

റിയൽമി 2 വിശേഷങ്ങൾ

6.2 ഇഞ്ച്​ എച്ച്​ഡി പ്ലസ്​ നോച്ച്​ ഡിസ്​പ്ലേയാണ്​ റിയൽമി 2വിന്​. 88 ശതമാനം സ്​ക്രീൻ ടും ബോഡി റേഷ്യോയിൽ എത്തുന്ന റിയൽമി 2, 10000 രൂപക്ക്​ താഴെയുള്ള ആദ്യത്തെ ഫുൾവ്യൂ ഡിസ്​പ്ലേയുള്ള ഫോണാണ്​. 4230 എം.എ.എച്ച്​ ബാറ്ററി രണ്ട്​ ദിവസം നിൽക്കുന്നതാണ്​. 

റിയൽമി 1ൽ നിന്നും വ്യത്യസ്​തമായി ഫിംഗർപ്രിൻറും പുതിയ മോഡലിൽ നൽകി. 13+2 മെഗാപിക്​സൽ ഇരട്ട പിൻകാമറ, 8 മെഗാപിക്​സൽ മുൻകാമറ കൂടാതെ എ.​െഎ സംവിധാനമടങ്ങിയ സ്​നാപ്​ ഡ്രാഗൺ 450 പ്രൊസസർ എന്നിവയാണ്​ റിയൽമി 2​​​​െൻറ പ്രത്യേകത. ഷവോമിയുടെ ബജറ്റ്​ സീരീസിലെ ‘റെഡ്​മി 5ഉമായാണ്​ റിയൽമി 2​​​​െൻറ മത്സരം.

ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ അടങ്ങിയ കളർ ഒഎസ്​ 5.1ആണ്​ ഫോണി​​​​െൻറ ഒാപ്പറേറ്റിങ്​ സിസ്റ്റം. ഡയമണ്ട്​ കട്ട്​ ഡിസൈൻ ആണ്​ ഫോണി​​​​​െൻറ മറ്റൊരു ആകർഷണം. 3+32 ജീബി മോഡലിന്​ 8990 രൂപ, 4+64 ജീബി മോഡലിന്​ 10990 രൂപ എന്നിങ്ങനെയാണ് റിയൽമിക്ക്​​ വിലയിട്ടിരിക്കുന്നത്​. 

വിപണി കീഴടക്കിയ റിയൽമി 1

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉൾപെടുത്തിയെത്തിയ റിയൽമി 1 കുറഞ്ഞ സമയം കൊണ്ട്​ അഞ്ച്​ ലക്ഷത്തോളം ഫോണുകളാണ്​ ഇന്ത്യയിൽ വിറ്റത്​. നിലവിൽ ആമസോണിലെ ബെസ്റ്റ്​ സെല്ലർ കാറ്റഗറിയിലുള്ള റിയൽമി 1​​​​െൻറ കരുത്തേറിയ മീഡിയ ടെക്​ ഹീലിയോ പി60 ​പ്രൊസസറായിരുന്നു പ്രധാന ആകർഷണീയത. ആറ്​ ഇഞ്ച് 18:9​ ഫുൾ എച്ചഡി ഡിസ്​പ്ലേ, മികവാർന്ന കാമറ, വേഗതയേറിയ ഫേസ്​ അൺലോക്ക്​ എന്നിങ്ങനെ ഫീച്ചറുകൾ കുറക്കാതെ വില കുറച്ചായിരുന്നു റിയൽമി അവരുടെ ആദ്യ അവതാരത്തെ പുറത്തിറക്കിയത്​.​

എന്നാൽ ആദ്യ മോഡലിൽ നിന്നും വ്യത്യസ്​തമായി ഫിംഗർപ്രിൻറ്​, ഇരട്ട കാമറ എന്നിവ ഉൾപെടുത്തി എന്നല്ലാതെ റിയൽമി 2​​​​െൻറ ഫീച്ചറുകൾ മുൻമോഡലിനെ അപേക്ഷിച്ച്​ മികവ്​ കുറഞ്ഞതാണ്​. കാമറ, ഫിംഗർപ്രിൻറ്​, നോച്ച്​ ഡിസ്​പ്ലേ, ഡിസൈൻ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ റിയൽമി 2 മുന്നിട്ട്​ നിൽക്കു​േമ്പാൾ ഡിസ്​പ്ലേ വ്യക്​തത, പെർഫോമൻസ്​ എന്നീ വിഭാഗങ്ങളിൽ റിയൽമി 1 തന്നെയാണ്​ മുമ്പൻ.

Loading...
COMMENTS