മുംബൈ: സാംസങ്ങിെൻറ ഫ്ലാഗ്ഷിപ്പ് ഫോൺ ഗാലക്സി എസ്8ന് ഇന്ത്യയിൽ വിലകുറച്ചു. ഫോണിെൻറ 128 ജി.ബി മോഡലിെൻറ വിലയാണ് കുറച്ചിരിക്കുന്നത്. 74,900 രൂപക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നിലവിൽ 70,900 രൂപയാണ് ഫോണിെൻറ വില. 4000 രൂപയുടെ വിലക്കുറവിലാണ് ഫോൺ സാംസങ് ലഭ്യമാക്കുന്നത്.
ഫോണിനൊപ്പം നിരവധി ഒാഫറുകളും സാംസങ് ലഭ്യമാക്കുന്നുണ്ട്. ഫോൺ വാങ്ങുേമ്പാൾ ജിയോയുടെ പുതിയ കണക്ഷൻ എടുത്താൽ ഇരട്ടി ഡാറ്റ ലഭിക്കും. 309,509 രൂപയുടെ പ്ലാനുകൾക്കാണ് ഇരട്ടി ഡാറ്റ ലഭിക്കുക.