Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഏഴാം തമ്പുരാനുമായി...

ഏഴാം തമ്പുരാനുമായി റിയൽമി; കരുത്തരിൽ കരുത്തനുമായി ഷവോമി; റിയൽമി 7, പോകോ എക്​സ്​ 3 വിശേഷങ്ങൾ

text_fields
bookmark_border
ഏഴാം തമ്പുരാനുമായി റിയൽമി; കരുത്തരിൽ കരുത്തനുമായി ഷവോമി; റിയൽമി 7, പോകോ എക്​സ്​ 3 വിശേഷങ്ങൾ
cancel

ഇന്ത്യൻ ഒാൺലൈൻ സ്​മാർട്ട്​ഫോൺ മാർക്കറ്റിലെ അതികായരായ ഷവോമിയും റിയൽമിയും തങ്ങളുടെ പ്രധാന മത്സര മേഖലയായ ബജറ്റ്​ ഫോൺ സീരീസിലേക്ക്​ പുതിയ മോഡലുകൾ ഇറക്കാൻ പോവുകയാണ്​. റിയൽമി 6, 6 പ്രോ എന്നിവയുടെ വൻ വിജയത്തിന്​ ശേഷം പിൻഗാമികളായി 7, 7 പ്രോ എന്നീ മോഡലുകളാണ്​ റിയൽമി ലോഞ്ച്​ ചെയ്യാനിരിക്കുന്നത്​. 20000 രൂപക്ക്​ താഴെയുള്ള ഏറ്റവും മികച്ച ഫോണെന്ന ഖ്യാതി അരക്കിട്ടുറപ്പിച്ച പോകോ എക്​സ്​ 2വിന്​ പിൻമുറക്കാരനായി ഷവോമി അവതരിപ്പിക്കുന്നത്​ പോകോ എക്​സ്​ 3യും.

രണ്ട്​ ഫോണുകളും സെപ്​തംബർ 3, 8 തീയതികളിയായി ലോഞ്ച്​ ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇരുഫോണുകളുടെയും പ്രധാന പ്രത്യേകതകളും പുറത്തുവന്നിട്ടുണ്ട്​.

പോകോ എക്​സ്​ 3യുടെ വിശേഷങ്ങൾ

ക്വാൽകോമി​െൻറ സ്​നാപ്​ഡ്രാഗൺ 730ജി പ്രൊസസറുമായാണ്​ പോകോ എസ്​സ്​ 2 വന്നതെങ്കിൽ 732 എന്ന ഏറ്റവും പുതിയ ചിപ്​സെറ്റായിരിക്കും പോകോ എക്​സ്​ 3ക്ക്​. പുതിയ മോഡലിൽ ഉൾകൊള്ളിക്കുന്ന റാം അതുപോലെ സ്​റ്റോറേജ്​ സ്​പേസ്​ എന്നിവയെ കുറിച്ച്​ വിവരങ്ങൾ ഒന്നും ലഭ്യമല്ല. പതിവുപോലെ വലിയ ഡിസ്​പ്ലേയുമായാണ്​ പോകോ എകസ്​ 3യും എത്തുന്നത്​. എൽ.ഇ.ഡിക്ക്​ പകരം 6.67 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയും കൂടെ 120 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റും പ്രതീക്ഷിക്കാം. 240Hz ടച്ച്​ ലേറ്റൻസി കൂടി ചേരുന്നതോടെ ഉപയോഗത്തിൽ മികച്ചൊരു അനുഭവം എക്​സ്​ 3 സമ്മാനിക്കും.

ഡെപ്​ത്​ സെൻസർ അടക്കം ഡ്യുവൽ പഞ്ച്​ ഹോളായിട്ടായിരുന്നു എക്​സ്​ 2വിൽ മുൻ കാമറകൾ സജ്ജീകരിച്ചതെങ്കിൽ പുതിയ മോഡലിൽ 20 മെഗാപിക്​സലുള്ള ഒറ്റ മുൻകാമറയായിരിക്കും നൽകുക. 64 മെഗാപിക്​സലുള്ള പ്രധാന സെൻസറടക്കം നാല് പിൻ കാമറകൾ തന്നെയായിരിക്കും പോകോ എക്​സ്​ 3യിലും.


ബാറ്ററിയിലും വലിയ മാറ്റത്തോടെയാണ്​ എക്​സ്​ 3 എത്തുന്നത്​. മുൻ മോഡലിൽ 120 ഹെഡ്​സിലേക്ക്​ ഡിസ്​പ്ലേ മാറ്റു​േമ്പാൾ ബാറ്ററി അതിവേഗതയിൽ തീരുന്നതായി യൂസർമാർ പരാതി പറഞ്ഞിരുന്നു. അത്​ പരിഹരിക്കാനായി കമ്പനി ഇത്തവണ 5,160 എം.എ.എച്ച്​ ബാറ്ററിയാണ്​ നൽകുന്നത്​. വേഗത്തിൽ ചാർജ്​ ചെയ്യാനായി 33 വാട്ടുള്ള അതിവേഗ ചാർജറും നൽകിയിട്ടുണ്ട്​.

20000 രൂപക്ക്​ താഴെയായിട്ടാണ്​ പോകോ എക്​സ്​ 3യുടെ വില പ്രതീക്ഷിക്കുന്നത്​. ആ വിലയിൽ ഫോൺ എത്തിയാൽ ഇതേ കാറ്റഗറയിൽ ഫോണുകൾ ഇറക്കുന്ന മറ്റ്​ കമ്പനികൾക്ക്​ വലിയ വെല്ലുവിളിയാണ്​ ഷവോമി നൽകുക.

റിയൽമി 7, 7 പ്രോ വിശേഷങ്ങൾ

റിയൽമി 7 സീരീസി​െൻറ പ്രധാന പ്രത്യേകതകൾ 65 വാട്ടുള്ള ഫാസ്റ്റ്​ ചാർജറും സെക്കൻഡ്​ ജനറേഷൻ 64 മെഗാ പിക്​സൽ ക്വാഡ്​ കാമറ സെറ്റപ്പുമാണ്​​. കമ്പനിയുടെ സി.ഇ.ഒ മാധവ്​ ഷേത്ത്​ ത​െൻറ ട്വിറ്റർ ഹാൻറിലിൽ പോസ്റ്റു ചെയ്​തത്​ പ്രകാരം മിഡ്​റേഞ്ചിലേക്ക്​ ആദ്യമായാണ്​ ഒരു കമ്പനി ഇത്രയും വേഗതയുള്ള ഫാസ്റ്റ്​ ചാർജ്​ സംവിധാനം കൊണ്ടുവരുന്നത്​. അതുപോലെ 64 മെഗാ പിക്​സൽ പ്രധാന സെൻസറടക്കമുള്ള പിൻകാമറ സംവിധാനവും വലിയ മാറ്റത്തോടെയാണ്​ എത്തുന്നത്​.

6.5 ഇഞ്ച്​, 2400 x 1080 പിക്​സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച്​.ഡി ​െഎ.പി.എസ്​ എൽ.സി.ഡി പാനലാണ്​ 7 എന്ന മോഡലിലുള്ളത്​. 90 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേയിൽ സിംഗിൾ പഞ്ച്​ ഹോളായിട്ടാണ് 16 മെഗാപിക്​സലുള്ള​ മുൻ കാമറ. മീഡിയ ടെകി​െൻറ ഏറ്റവും പുതിയ ഹീലിയോ ജി95 പ്രൊസസറാണ്​ കരുത്ത്​ പകരുക. റിയൽമി 6ൽ ഉണ്ടായിരുന്ന ജി90ടിയേക്കാൾ അൽപ്പം മികച്ച പ്രകടനം ജി95 കാഴ്​ചവെക്കും. 8 ജിബിറാമും 128 ജിബി സ്​റ്റോറേജും ഏഴാമനിൽ ഉണ്ടാവും. ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന്​ കമ്പനി പുറത്തുവിട്ടിട്ടില്ല.


7 നും 7 പ്രോയും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്​പ്ലേയിൽ തന്നെയായിരിക്കും. ഇത്തവണ റിയമി അവരുടെ നമ്പർ സീരീസിലേക്ക്​ ആദ്യമായി അമോലെഡ്​ ഡിസ്​പ്ലേ പരീക്ഷിക്കാൻ പോവുകയാണ്​. 7ൽ എൽ.സി.ഡിയും ഡിസ്​പ്ലേയും 90 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റുമാണെങ്കിൽ 7 പ്രോയിൽ അമോലെഡാണ്​​ നൽകിയേക്കുക. എന്നാൽ, 60 ഹെഡസ്​ മാത്രമായിരിക്കും റിഫ്രഷ്​ റേറ്റ്​. കാമറയും ബാറ്ററി, ചാർജർ പ്രത്യേകതകളും 7ന്​ സമാനമായിരിക്കും. എന്നാൽ, പ്രൊസസർ അൽപ്പം മികച്ച നൽകാനും മതി. നിലവിൽ റിയൽമി ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomismartphonehuaweirealmesamsung
News Summary - Poco X3 and Realme 7 pro Rumored to Launch on September
Next Story