Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുതുവർഷം പ്രമാണിച്ച്​ ഫോണുകൾക്കെല്ലാം വമ്പൻ വിലക്കിഴിവുമായി പോകോ
cancel
Homechevron_rightTECHchevron_rightMobileschevron_rightപുതുവർഷം പ്രമാണിച്ച്​...

പുതുവർഷം പ്രമാണിച്ച്​ ഫോണുകൾക്കെല്ലാം വമ്പൻ വിലക്കിഴിവുമായി പോകോ

text_fields
bookmark_border

ഷവോമിയുടെ സബ്​ ബ്രാൻറായ പോകോ അവരുടെ കീഴിൽ പുറത്തിറക്കിയ പോകോ എക്​സ്​2 എന്ന ഫോണൊഴികെയുള്ള മോഡലുകൾക്കെല്ലാം വൻ വിലക്കിഴിവ്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. പോകോ C3, പോകോ M2, പോകോ M2 Pro, പോകോ X3 എന്നീ മോഡലുകൾക്കാണ്​ പുതുവർഷം പ്രമാണിച്ച് ഇന്ത്യയിൽ 1500 രൂപ വരെ പ്രൈസ്​ കട്ട്​ നൽകിയിരിക്കുന്നത്​​. ഫ്ലിപ്​കാർട്ടിലാണ്​ നിലവിൽ പോകോയുടെ ഫോണുകൾ വിൽക്കുന്നത്​.

കമ്പനിയുടെ എൻട്രി-ലെവൽ ഫോണായ പോകോ C3-യുടെ 4GB+64GB വകഭേദത്തിന്​ 500 രൂപയാണ്​ വിലക്കുറവ്​ നൽകുന്നത്​. അതോടെ ഫോൺ 8,499 രൂപക്ക്​ വാങ്ങാം. വളരെ കുറഞ്ഞ യൂസിനായി ബജറ്റ്​ ഫോൺ തിരയുന്നവർക്ക്​ എടുക്കാവുന്ന മോഡലാണ് പോകോ C3. പോകോ ​ M2 എന്ന മോഡൽ കമ്പനി സെപ്​തംബറിൽ 10,999 രൂപക്കായിരുന്നു വിപണിയിൽ എത്തിച്ചത്​. എന്നാൽ, ഇനി 6GB+64Gbയുടെ ബേസ്​ വാരിയൻറ്​​ 1000 രൂപയുടെ വിലക്കിഴിവിൽ ഇനി 9,999 രൂപക്ക്​ വാങ്ങാം.

അതേ മോഡലി​െൻറ 6GB+128GB വകഭേദത്തിനാക​െട്ട 1500 രൂപയാണ്​ പോകോ കുറച്ചിരിക്കുന്നത്​. ഫോൺ 10,999 രൂപയ്​ക്ക്​ ഫ്ലിപ്​കാർട്ടിലൂടെ വാങ്ങാം. എന്തായാലും 10000 രൂപയ്​ക്ക്​ താഴെ 6GB റാമിലുള്ള ഫോൺ പ്രതീക്ഷിക്കുന്നവർക്ക്​ കണ്ണുംപൂട്ടിയെടുക്കാവുന്ന മോഡലാണ്​ പോകോ M2.

പോകോയുടെ ഹിറ്റ്​ മോഡലായ പോകോ M2 Pro നിലവിൽ മിഡ്​റേഞ്ചിലെ ഏറ്റവും ഡിമാൻറുള്ള സ്​മാർട്ട്​ഫോണാണ്​. അടിസ്ഥാന മോഡലിന്​ 13,999 രൂപ വിലയായിരുന്ന M2 Proക്ക്​ 1000 രൂപയുടെ പ്രൈസ്​ കട്ടാണ്​ കമ്പനി നൽകിയത്​. അതോടെ 4GB+64GB വകഭേദം 12,999 രൂപയ്​ക്ക്​ ലഭിക്കും. 6GB+64GB, 6GB+128GB വകഭേദങ്ങൾക്ക്​ യഥാക്രമം 13,999, 15,999 എന്നിങ്ങനെയാണ്​ വില. അതോടൊപ്പം കമ്പനിയുടെ നിലവിലെ ഏറ്റവും വിലയേറിയ മോഡൽ പോകോ X3-യുടെ 6GB+128GB വകഭേദത്തി​െൻറ വില​ 500 രൂപ വിലക്കിഴിവോ 17,999 രൂപയാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiPOCOPoco M3poco m2Poco x3poco c3
News Summary - Poco phones to Get Price Cut up to 1500 rs in India
Next Story