Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right6000 എംഎഎച്ച്​...

6000 എംഎഎച്ച്​ ബാറ്ററിയും കിടിലൻ ഡിസൈനും; ബജറ്റ്​ സ്​മാർട്ട്​ഫോൺ 'പോകോ എം3' ഉടനെത്തും

text_fields
bookmark_border
6000 എംഎഎച്ച്​ ബാറ്ററിയും കിടിലൻ ഡിസൈനും; ബജറ്റ്​ സ്​മാർട്ട്​ഫോൺ പോകോ എം3 ഉടനെത്തും
cancel

വൻ വിജയമായ ബജറ്റ്​ സ്​മാർട്ട്​ഫോൺ പോകോ എം2-വിന്​​ ശേഷം ഷവോമിയുടെ സബ്​-ബ്രാൻഡായ 'പോകോ' അതേ കാറ്റഗറിയിലേക്ക്​ പുതിയ അവതാരത്തെ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. പോകോ എം3 നവംബർ 24ന്​ ലോഞ്ച്​ ചെയ്യാനിരിക്കെ, ഫോണി​െൻറ ഡിസൈനും മറ്റ്​ വിവരങ്ങളും ഒാൺലൈനിൽ ചോർന്നു. റെഡ്​മിയുടെ 9 പ്രൈം എന്ന മോഡലിനെ റീ-ബ്രാൻഡ്​ ചെയ്​തായിരുന്നു പോകോ അവരുടെ എം2 എന്ന മോഡൽ അവതരിപ്പിച്ചത്​. അതിന്​ കമ്പനി പഴി കേൾക്കുകയും ചെയ്​തിരുന്നു.

എന്നാൽ, ഇത്തവണ പോകോ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുമായാണ്​ എം3യെ ലോഞ്ച്​ ചെയ്യുന്നത്​. വൺ പ്ലസ്​ അവരുടെ 8ടി എന്ന മോഡലിന്​ ഒരു ലിമിറ്റഡ്​ എഡിഷൻ വകഭേദം കൂടി അവതരിപ്പിച്ചിരുന്നു. 'വൺപ്ലസ്​ 8ടി സൈബർപങ്ക്​ എഡിഷൻ' എന്നായിരുന്നു അതി​െൻറ പേര്​. എന്തായാലും പുതിയ എം3യിൽ​ അതി​െൻറെ ഡിസൈനുമായി ചെറിയൊരു സാദൃശ്യം കാണാൻ സാധിക്കും.


48 മെഗാപിക്​സലുള്ള പ്രൈമറി സെൻസറും അൾട്രാവൈഡ്​, മാക്രോ സെൻസറുകളും അടങ്ങുന്ന മൂന്ന്​ റിയർ കാമറകളാണ്​ എം3ക്ക്​. എം2-വിന്​ ഉള്ളതുപോലെ വാട്ടർഡ്രോപ്​​ നോച്ചാണ്​ പോകോ എം3ക്കും. 6.53-ഇഞ്ചുള്ള ഫുൾ എച്ച്ഡി ഡിസ്​പ്ലേ, സൈഡിൽ പവർ ബട്ടണിൽ സജ്ജീകരിച്ചിരിക്കുന്ന ഫിംഗർപ്രിൻറ്​ സെൻസർ എന്നിവയും പ്രത്യേകതകളാണ്​.

ഇത്തവണ സ്​നാപ്​ഡ്രാഗണി​െൻറ 662 എന്ന പ്രൊസസറാണ്​ പോകോ, എം3 എന്ന മോഡലിന്​ കരുത്ത്​ പകരുന്നത്​​. എം2-വിൽ മീഡിയ ടെകി​െൻറ ഹീലിയോ ജി80 എന്ന ചിപ്​സെറ്റായിരുന്നു. 4GB RAM, 6,000mAh ബാറ്ററി, 18W ഫാസ്റ്റ്​ ചാർജിങ്ങ്​ എന്നിങ്ങനെയായിരിക്കും മറ്റ്​ പ്രത്യേകതകളെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiPoco M3poco m2
Next Story