Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്ന പോകോ എഫ്​ 3 ജിടി ഒരു കിടിലൻ ഗെയിമിങ്​ ഫോൺ; കരുത്തേകുന്നത്​ ഡൈമൻസിറ്റി 1200
cancel
Homechevron_rightTECHchevron_rightMobileschevron_rightഇന്ത്യയിൽ ലോഞ്ച്​...

ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുന്ന 'പോകോ എഫ്​ 3 ജിടി' ഒരു കിടിലൻ ഗെയിമിങ്​ ഫോൺ; കരുത്തേകുന്നത്​ ഡൈമൻസിറ്റി 1200

text_fields
bookmark_border

2018ലായിരുന്നു ഷവോമി അവരുടെ സബ്​ ബ്രാൻഡായി അവതരിപ്പിച്ച പോകോയുടെ കീഴിൽ ചരിത്ര വിജയമായി മാറിയ 'പോകോ എഫ്​ 1' എന്ന സ്​മാർട്ട്​ഫോൺ ലോഞ്ച്​ ചെയ്യുന്നത്​. അതിന്​ ശേഷം പോകോ നിരവധി മോഡലുകൾ പലപേരിലായി ഇറക്കിയിരുന്നുവെങ്കിലും ഇന്ത്യയിൽ 'എഫ്​ സീരീസി'ൽ മറ്റൊരു ഫോൺ ഇതുവരെയായി റിലീസ്​ ചെയ്​തിട്ടില്ല. എന്നാൽ, രണ്ടര വർഷങ്ങൾക്ക്​ ശേഷം രണ്ടാമത്തെ എഫ്​ സീരീസ്​ ഫോണുമായി എത്തുകയാണ്​ പോകോ.

ചൈനയിൽ '​കെ' സീരീസിൽ ലോഞ്ച്​ ചെയ്​ത കെ40, ഷവോമി ആഗോള മാർക്കറ്റിൽ 'പോകോ എഫ്​ 3' എന്ന പേരിലായിരുന്നു അവതരിപ്പിച്ചത്​. എന്നാൽ, ഇന്ത്യയിൽ പോകോയുടെ കീഴിലെത്താൻ പോകുന്ന പുതിയ മോഡൽ 'പോകോ എഫ്​ 3 ജിടി-യാണ്​. 2021 മൂന്നാം പാദത്തിൽ രാജ്യത്ത്​ ലോഞ്ച്​ ചെയ്യാനിരിക്കുന്ന ഫോണിന്​ പ്രത്യേകതകൾ ഏറെയാണ്​. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്​ പോകോ എഫ്​ 3 ജിടി ഒരു ഗെയിമിങ്​ ഫോൺ ആണെന്നതാണ്​. ചൈനയിലിറങ്ങിയ കെ40 ഗെയിമിങ്​ എഡിഷ​െൻറ റീബ്രാൻഡഡ്​ വേർഷനാണ്​ പോകോ എഫ്​ 3 ജിടി.

പോകോ ഇന്ത്യാ തലവനായ അനുജ്​ ശർമ ഒരു ടീസർ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ്​ ഫോണി​െൻറ ഇന്ത്യൻ ലോഞ്ച്​ സ്ഥിരീകരിച്ചത്​. "Locked & loaded, finger on the triggers", എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച വിഡിയോ ഫോണൊരു ഗെയിമിങ്​ ഫോണാണെന്ന സൂചന നൽകുന്നുണ്ട്​. സ്​നാപ്​ഡ്രാഗൺ പ്രൊസസറിന്​ പകരം മീഡിയ ടെകി​െൻറ കരുത്തരിൽ കരുത്തനായ ഡൈമൻസിറ്റി 1200 എന്ന എസ്​ഒസിയുമായാണ്​ പോകോ എഫ്​ 3 ജിടി എത്തുന്നത്​.


6.67 ഇഞ്ചുള്ള ഫുൾ എച്ച്​ഡി അമോലെഡ്​ ഡിസ്​പ്ലേ, അതിന്​ 120Hz റിഫ്രഷ്​ റേറ്റ്​, 480Hz ടച്ച്​ സാംപ്ലിങ്​ റേറ്റ്​, എന്നിവയുടെ പിന്തുണയുണ്ട്​. 12GB വരെയുള്ള LPDDR5 റാം, 256GB വരെയുള്ള UFS 3.1 സ്​റ്റോറേജ്​​, 5,065mAh ഉള്ള വലിയ ബാറ്ററി, അത്​ ചാർജ്​ ചെയ്യാൻ 67W അതിവേഗ ചാർജിങ്​ സംവിധാനം എന്നിവയുമുണ്ട്​. ഏറ്റവും വലിയ സവിശേഷത ഫോണിന്​ ഗെയിം കളിക്കു​േമ്പാൾ ഉപയോഗപ്പെടുത്താനായി ഒരു വശത്ത്​ 'ഫിസിക്കൽ ട്രിഗറുകൾ' ഉണ്ട്​ എന്നതാണ്​. 64MP പ്രധാന സെൻസറും 8MP അൾട്രാവൈഡ്​ ലെൻസും 2MP മാകോ ലെൻസുമാണ്​ പിൻകാമറ വിശേഷങ്ങൾ, മുന്നിൽ പഞ്ച്​ഹോൾ കട്ടൗട്ടിലായാണ്​ 16MPയുള്ള സെൽഫി കാമറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India LaunchPocoPoco F3 GT
News Summary - Poco F3 GT India Launch Confirmed
Next Story