Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightപോകോ എഫ്​ 2 പ്രോ...

പോകോ എഫ്​ 2 പ്രോ അഥവാ റീബ്രാൻറഡ്​ റെഡ്​മി കെ30 പ്രോ

text_fields
bookmark_border
poco-f2-pro
cancel

ഷവോമിയുടെ സബ്​ ബ്രാൻറായ റെഡ്​മിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്​ റെഡ്​മി കെ30. ഇന്ത്യൻ മാർക്കറ്റിൽ പോക ോ എക്​സ്​ 2 എന്ന പേരിൽ റീബ്രാൻറ്​ ചെയ്​താണ്​ കെ30 അവതരിപ്പിച്ചത്​. 20000 രൂപക്ക്​ താഴെ ഏറ്റവും മികച്ച മോഡലുകളിൽ ഒന ്നായി വാഴുകയാണ്​ നിലവിൽ പോകോ എക്​സ്​2. അതേസമയം പോകോ എഫ്​ 1 എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ്​ മോഡലിന്​ ശേഷം അവന്​ സക്​സസറായി ഷവോമിയുടെ സബ്​ ബ്രാൻഡായ പോകോ പുതിയ മോഡൽ ഇറക്കാൻ പോവുകയാണെന്നാണ്​ റിപ്പോർട്ട്​.

അതെ, അന്ത ാരാഷ്​ട്ര മാർക്കറ്റിൽ റെഡ്​മി കെ30 പ്രോ ആയി അവതരിപ്പിച്ച മോഡൽ, ഇന്ത്യയിൽ 'പോകോ എഫ്​ 2 പ്രോ' എന്ന പേരിലാണ്​ ലോഞ്ച്​ ചെയ്​തേക്കുക. ഗൂഗ്​ൾ അവരുടെ ഗൂഗ്​ൾ പ്ലേ സപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും പുതിയ ഫോണുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ കെ30 പ്രോക്കും പോകോ എഫ്​2 പ്രോക്കും നൽകിയിരിക്കുന്ന കോഡ്​ നെയിം “Imi” എന്നാണ്​. എക്​സ്​ഡിഎ ഡെവലെപ്പേഴ്​സ്​ ആണ്​ ഇത്​ ആദ്യം കണ്ടെത്തിയത്​. ഇത്​ സത്യമാണെങ്കിൽ കഴിഞ്ഞ വർഷം റെഡ്​മി ഇന്ത്യയിൽ അവതരിപ്പിച്ച കെ20 പ്രോക്ക്​ സമാനമായ രീതിയിലുള്ള ഫോണായിരിക്കും പോകോ എഫ്​ 2 പ്രോയും.

പഞ്ച്​ ഹോൾ ഡിസ്​പ്ലേയുള്ള ഫോണുകളുടെ വർഷമാണ്​ 2020​. റിയൽമിയും വൺ പ്ലസും ഷവോമിയും അവരുടെ ഫോണുകളിൽ പഞ്ച്​ ഹോൾ കാമറയാണ്​ 2020ൽ ഒരുക്കിയിരിക്കുന്നത്​. എന്നാൽ പോകോ എഫ്​ 2 പ്രോയിൽ മോട്ടറൈസ്​ഡ്​ കാമറയാണ്​ കമ്പനി ഉൾപ്പെടുത്തുക. ഏറ്റവും പുതിയ പ്രൊസസറായ സ്​നാപ്​ഡ്രാഗൺ 865, 64 മെഗാപിക്​സൽ പിൻകാമറ, ഫുൾ വ്യൂ ഡിസ്​പ്ലേ എന്നിവയായിരിക്കും പ്രത്യേകതകൾ.

അതേസമയം, പോകോ സി.ഇ.ഒ ഒരു സൂം വിഡിയോ കോൺഫറൻസിങ്​ മീറ്റിങ്ങിൽ പോകോ എഫ്​ 2 റീബ്രാൻറഡ്​ കെ30 പ്രോ ആയിരിക്കില്ല എന്ന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. പോകോ എഫ്​ 1 പോലെ 20000 രൂപക്ക്​ ലഭ്യമാകുന്ന മോഡൽ ആയിരിക്കില്ല എഫ്​ 2 എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiRedmiredmi k20 oro
News Summary - Poco F2 Pro May be a Rebranded Redmi K30 Pro-technology news
Next Story