ഫേസ്​ ​െഎ.ഡി,വയർലെസ്സ്​ ചാർജിങ്​; ​െഎഫോൺ 8, 8 പ്ലസ്​, ടെൻ വിപണിയിൽ

00:46 AM
13/09/2017

കാലിഫോർണിയ: കാത്തിരിപ്പിന്​ വിരാമം; ഒടുവിൽ ​​െഎഫോണി​​​​​​​​​​െൻറ പുതിയ മോഡലുകൾ ഒൗദ്യോഗികമായി വിപണിയിലവതരിപ്പിച്ച്​ ആപ്പിൾ. ഫോണി​​​​​​​​​​െൻറ മൂന്ന്​  വേരിയൻറുകളായിരിക്കും വിപണി​യിലെത്തിക്കുക. ​െഎഫോൺ 8, 8 പ്ലസ്​, ടെൻ എന്നിവയാണ്​ പുതുതായി വിപണിയിലെത്തുന്ന മോഡലുകൾ. വയർലെസ്​ ചാർജിങ്​, എ.ആർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാമറ, ടച്ച്​ ​െഎ.ഡി, ഫേസ്​ ​െഎ.ഡി തുടങ്ങി നിരവധി പ്രത്യേകതകളാണ്​ ആപ്പിളി​​​​​​​​​​െൻറ പുതിയ ഫോണുകൾക്കുള്ളത്​​

4.7,5.5 രണ്ട്​ ​ ഡിസ്​പ്ലേ സൈസുകളിലായിരിക്കും ​​െഎഫോൺ എട്ടി​​​​​​​െൻറ വേരിയൻറുകൾ വിപണിയിലെത്തുന്നത്​. 5.8 ഇഞ്ച്​ ഒ.എൽ.ഇ ഡി ഡിസ്​​പ്ലേയാണ്​ ​െഎഫോൺ ടെനിന്​. കരുത്ത്​ കൂടിയ  ബയോണിക്​ A11  ചിപ്പായിരിക്കും ​ഫോണി​​​​​​​​​​െൻറ ഹൃദയം. മുമ്പുണ്ടായിരുന്ന ചിപ്പിനേക്കാൾ 70 ശതമാനം മികച്ച പെർഫോമൻസ്​ ഇൗ ചിപ്പിനുണ്ടാകുമെന്നാണ്​ ആപ്പിളി​​​​​​​​​​െൻറ അവകാശവാദം. 

iphone

കാമറയിലാണ്​ ആപ്പിൾ അൽഭുതങ്ങൾ കരുതി വെച്ചിരിക്കുന്നത്​. ​ആഗ്​മ​​​​​​​​​െൻറഡ്​ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ ആപ്പിൾ കാമറയോട്​ ഇണക്കി ചേർത്തിരിക്കുന്നു. ​െഎഫോൺ എട്ടിന്​ 12 മെഗാപികസ്​ലി​​​​​​​​​​െൻറ പിൻകാമറയും ടെൻ പ്ലസിന്​  12 മെഗാപിക്​സലി​​​​​​​​​​െൻറ ഇരട്ട പിൻകാമറയുമാണ്​ ആപ്പിൾ നൽകിയിരിക്കുന്നത്​. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോ​േട്ടാകൾ എടുക്കാൻ സഹായിക്കു​ന്നതാണ്​ കാമറകൾ എന്നാണ്​ ആപ്പിളി​​​​​​​​​​െൻറ അവകാശവാദം. 4k 60fps വീഡിയോകൾ കാമറ ഉപയോഗിച്ച്​ പകർത്താൻ സാധിക്കും. സ്ലോ​ മോഷൻ വീഡിയോകൾ പകർത്താനും അനുയോജ്യമാണ്​ ആപ്പിളി​​​​​​​​​​െൻറ കാമറ. ​െഎഫോൺ എട്ട്​ പ്ലസിന്​ സമാനമാണ്​ എക്​സി​​​​​​​​​​െൻറ കാമറയും. 

ആപ്പിൾ ഭാവിയുടെ ഫോണായി വാഴ്​ത്തുന്നത്​ ടെന്നിനെയാണ്​. പഴയ ടച്ച്​ ​െഎ.ഡി സംവിധാനം എക്​സിൽ നമുക്ക്​ മറക്കാം. പകരം മുഖം തിരിച്ചറിഞ്ഞ്​ അൺലോക്കാവുന്ന ഫേസ്​ ​െഎ.ഡിയാണ്​ ​െഎഫോൺ ടെന്നി​​​​​​​​​െൻറ പ്രധാനപ്രത്യേകത. ഹോം ബട്ടന്​ പകരം സ്​്വയ്​പ്പ്​ ചെയ്​താൽ​ മെനുവിലേക്ക്​ എത്തുന്ന രീതിയിലാണ്​ എക്​സി​നെ ആപ്പിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

സാംസങ്​ ഗാലക്​സി എസ്​8ൽ അവതരിപ്പിച്ച വയർലെസ്സ്​ ചാർജിങ്​ സംവിധാനം പുതിയ ഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്​. വ്യാപകമായി ഉപയോഗിക്കുന്ന QI വയർലെസ്സ്​ സ്​റ്റാൻഡേർഡ്​ ഉപയോഗിച്ചാണ്​ ​െഎഫോൺ വയർലെസ്സ്​ ചാർജിങ്​ സംവിധാനത്തി​​​​​​​​​​െൻറ പ്രവർത്തനം​. ഒന്നിലധികം ഗാഡ്​ജറ്റുകൾ ഒരുമിച്ച്​ ചാർജ്​ ചെയ്യാനുള്ള സംവിധാനം ​െഎഫോൺ ടെന്നിൽ ലഭ്യമാണ്​. ഇതിനൊപ്പം പൊടിയേയും വെള്ളത്തേയും ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന സംവിധാനം ആപ്പിളി​​​​​​​​​​െൻറ പുതിയ ഫോണുകളിൽ ഉണ്ട്​​.

I-phone-8x

മൂന്ന്​ മോഡലുകളും 64 ജി.ബി 256 ജി.ബി വേരിയൻറുകളിലായിരിക്കും  വിപണിയിലെത്തുക. ​െഎഫോൺ എട്ടി​​​​​​​​​​െൻറ വില തുടങ്ങുന്നത്​ 699 ഡോളറിലാണ്​ 8പ്ലസിന്​ 799 ഡോളറും നൽകണം. ​െഎഫോൺ ടെന്നിന്​ 999 ഡോളറുമായിരിക്കും വില. സെപ്​തംബറിൽ 15ന്​  ​െഎഫോൺ എട്ട്​, എട്ട്​ പ്ലസ്​ എന്നീ ഫോണുകളുടെ പ്രീ ബുക്കിങ്​ ആരംഭിക്കും. ​െഎഫോൺ ടെന്നി​​​​​​​െൻറ ബുക്കിങ്​ ഒക്​ടോബറിലായിരിക്കും ആരംഭിക്കുക.​ ഫോണുകൾക്കൊപ്പം പുതിയ സ്​മാർട്ട്​ വാച്ച്​ സീരിസും ടി.വിയും ആപ്പിൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്​.

COMMENTS