ഐഫോൺ മോഡലുകൾക്ക്​ വൻ വിലക്കിഴിവുമായി ആപ്പിൾ

19:58 PM
12/09/2019
APPLE-23

ഐഫോൺ 11 സീരിസ്​ അവതരിപ്പിച്ചതിന്​ പിന്നാലെ പഴയ മോഡലുകൾക്ക്​ വൻ വിലക്കിഴിവുമായി ആപ്പിൾ. ഐഫോൺ XR, ​​ഐഫോൺ XS, ഐഫോൺ 7 തുടങ്ങിയ മോഡലുകളാണ്​ ഓഫർ വിലയിൽ ആപ്പിൾ വിറ്റഴിക്കുന്നത്​. 

76,900 രൂപക്ക്​ ആപ്പിൾ പുറത്തിറക്കിയ ഐഫോൺ XRന്​ 49,900 ​രൂപയാണ്​ വില. 89,900 ​​രൂപയിലാണ്​ XSൻെറ വില തുടങ്ങുന്നത്​. XSൻെറ 256 ജി.ബി പതിപ്പിന്​ 1,03,900 രൂപയും നൽകണം. 

​​ഐഫോൺ 8 പ്ലസിൻെറ 64 ജി.ബി വേരിയൻറിന്​ 49,900 രൂപയാണ്​ വില. ഐഫോൺ8 64 ജി.ബി മോഡലിന്​ 39,900 രൂപയും നൽകണം. ആപ്പിളിൻെറ പഴയ തലമുറ ഫോണുകളായ ഐഫോൺ 7 32 ജി.ബി, 128 ജി.ബി മോഡലുകൾക്ക്​ യഥാക്രമം 29,900, 34,900 എന്നിങ്ങനെയാണ്​ വില.  7 പ്ലസിൻെറ 32 ജി.ബി മോഡലിന്​ 37,900 രൂപയും 128 ജി.ബിക്ക്​ 42,900 രൂപയുമാണ്​ വില.

Loading...
COMMENTS