മനം കവരുന്ന ഡിസൈനും ഗംഭീര ഫീച്ചറുകളും; റെനോ നാലാമൻ ചൈനയിൽ ലോഞ്ച് ചെയ്തു
text_fieldsഒപ്പോ അവരുടെ റെനോ സീരീസിലേക്ക് പുതിയ രണ്ട് അതിഥികളെ കൂടി അവതരിപ്പിച്ചു. ചൈനയിലാണ് റെനോ 4, റെനോ 4 പ്രോ എന്നീ മോഡലുകൾ വെള്ളിയാഴ്ച ലോഞ്ച് ചെയ്തത്. 5ജി സപ്പോർട്ട്, മൾട്ടി കാമറകൾ, 65 വാട്ടുള്ള അതിവേഗ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് പുതിയ രണ്ട് മോഡലുകളുടെ പ്രധാന പ്രത്യേകതകൾ.
റെനോ സീരീസിലെ പുതിയ താരങ്ങളെ നോക്കുേമ്പാൾ െഎഫോൺ 11 പ്രോയുടെ ഫ്രോസ്റ്റഡ് ഗ്ലാസ് ഡിസൈൻ അപ്പടി കോപ്പിയടിച്ചതുപോലെ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല. കാമറ ഡിസൈൻ പോലും ചെറിയ രീതിയിൽ പകർത്തിയിട്ടുണ്ട്. െഎഫോണിൽ ചതുരത്തിൽ ക്രമീകരിച്ചിരിക്കുന്ന കാമറകൾ, റെനോയിൽ ദീർഘചതുരത്തിന് അകത്താണുള്ളത്.
ഇത്തവണ വളരെ മികച്ച ഡിസ്പ്ലേകളാണ് റെനോ സീരീസിന് നൽകിയിട്ടുള്ളത്. ഫുൾ എച്ച്.ഡി ഒലെഡ് ഡിസ്പ്ലേക്ക് 2400 x 1080 പിക്സൽ റെസൊല്യൂഷനുണ്ട്. എന്നാൽ പ്രോ മോഡലിന് റെനോ 4ഉമായി ഏറെ വ്യത്യാസങ്ങളുണ്ട്. 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ അരിക് വളഞ്ഞ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ഡെഡ്സ് റിഫ്രഷ് റേറ്റും 180Hz ടച്ച് റെസ്പോൺസ് റേറ്റും പ്രോ മോഡലിന് മാത്രമുള്ള പ്രത്യേകതകൾ. 1100 നിറ്റ്സ് ബ്രൈറ്റ്നസും എച്ച്.ഡി.ആർ 10 പ്ലസ് സ്പ്പോർട്ടമുള്ള റെനോ 4 പ്രോ സമീപ കാലത്തെ ഒപ്പോയുടെ ഏറ്റവും മികച്ച ഡിസ്പ്ലേയുള്ള മോഡലാണ്.

6.4 ഇഞ്ചാണ് റെനോ 4െൻറ ഡിസ്പ്ലേയുടെ വലിപ്പം. എന്നാൽ റിഫ്രഷ് റേറ്റ് 60 ഹെഡ്സ് ആണ്. 32+2 മെഗാ പിക്സലുള്ള ഇരട്ട മുൻ കാമറകൾ റെനോ 4ൽ സജ്ജീകരിച്ചിരിക്കുന്നത് പഞ്ച് ഹോൾ കട്ടൗട്ടുകൾ ആയാണ്. എന്നാൽ പ്രോ മോഡലിന് 32 മെഗാ പിക്സലുള്ള ഒരു മുൻ കാമറയാണുള്ളത്. അതും സജ്ജീകരിച്ചിരിക്കുന്നത് പഞ്ച് ഹോളിലാണ്.
ഇരു മോഡലുകൾക്കും കരുത്ത് പകരുന്നത് ക്വാൽകോം സ്നാപ്ഡ്രാഗെൻറ ഏറ്റവും പുതിയ 765G പ്രൊസസറാണ്. 5ജി സപ്പോർട്ടുള്ള ഇൗ പ്രൊസസർ നിലവിൽ മിഡ്റേഞ്ചിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ചിപ്സെറ്റാണ്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റേറേജ് സ്പേസും ഇരു മോഡലുകൾക്കും നൽകിയിട്ടുണ്ട്. കളർ ഒ.എസ് യൂസർ ഇൻറർഫേസിൽ പ്രവർത്തിക്കുന്ന റെനോ 4 ഏറ്റവും പുതിയ വേർഷനായ 7.2ലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
OIS സപ്പോർട്ട് നൽകുന്ന 48 മെഗാ പിക്സലുള്ള സോണി െഎ.എം.എക്സ് 586 പ്രൈമറി സെൻസർ, 12 മെഗാ പിക്സൽ അൾട്രാ വൈഡ് സോണി െഎ.എം.എക്സ് 708 സെൻസർ, 5x വരെ സൂം ചെയ്യാൻ സാധിക്കുന്ന 13 മെഗാ പിക്സൽ ടെലിഫോേട്ടാ ലെൻസ് എന്നിവയാണ് റെനോ 4 പ്രോയുടെ കാമറ വിശേഷങ്ങൾ. 48 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാ പിക്സൽ മോണോ ലെൻസ് എന്നിവയാണ് റെനോ 4ൽ നൽകിയിരിക്കുന്നത്.

റെനോ 4 പ്രോയിൽ 4000 എം.എ.എച്ച് ബാറ്ററിയും റെനോ 4ൽ അൽപം വലിയ 4,020 ബാറ്ററിയുമാണുള്ളത്. ഇരു വാരിയൻറുകൾക്കും 65 വാട്ടിെൻറ സൂപ്പർ വൂക് ചാർജിങ്ങ് സപ്പോർട്ടും കൂടെ ചാർജറും നൽകിയിട്ടുണ്ട്. 35 മിനിറ്റ് കൊണ്ട് ഫോൺ മുഴുവനായി ചാർജ് ചെയ്യാം എന്നതാണ് ഇതിെൻറ പ്രത്യേകത.
ചൈനയിൽ ലോഞ്ച് ചെയ്ത വിലയനുസരിച്ച് ഇന്ത്യയിൽ പ്രോ മോഡലിെൻറ 8GB+128GB വകഭേദത്തിന് 40,499 രൂപയാണ്. 12GB+256GB വകഭേദത്തിന് 45,799 രൂപയും നൽകേണ്ടിവരും. റെനോ 4െൻറ 8GB+128GB വകഭേദത്തിന് 31,999 രൂപയും 8GB+256GBക്ക് 35,199 രൂപയുമാണ് വില. ജൂൺ 12ന് ചൈനയിൽ വിൽപ്പനയാരംഭിക്കുന്ന റെനോ 4ാമൻ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
