അത്ഭുതങ്ങൾ ഒളിപ്പിച്ച ‘ഒപ്പോ ഫൈൻഡ്​ എക്​സ്​’

15:56 PM
26/06/2018
oppo-find-x

ഒപ്പോയുടെ മുൻനിര സ്​മാർട്ട്​ഫോൺ  ‘ഒപ്പോ ഫൈൻഡ്​ എക്​സി’ൽ അത്ഭുതങ്ങൾ ഏറെയാണ്​. കാമറ തുറക്കു​േമ്പാൾ മാത്രം പൊങ്ങിവരുന്ന മോ​േട്ടാറൈസ്​ഡ്​  സ്ലൈഡറാണ്​ ഒരു അത്ഭുതം. മുന്നിലെ ഒന്നും പിന്നിലെ രണ്ടും കാമറകളെ ഇൗ പാനലിൽ ഒളിപ്പിച്ചിരിക്കുകയാണ്​. മുഖത്തി​​െൻറ ത്രീഡി മാപ്​ എടുക്കാനുള്ള സെൻസറുകളും ഇൗ മറക്കുള്ളിലാണ്​. ഇൗ സ്ലൈഡറി​​െൻറ ഉപയോഗ കൃത്യത മൂന്ന്​ ലക്ഷം തവണ പരീക്ഷിച്ചെന്നും കമ്പനി അവകാശപ്പെടുന്നു.

0.5 സെക്കൻഡിൽ പാനൽ ഉയർന്നുവരും. സ്​ക്രീൻ തുറക്കാൻ വിരലോടിച്ചാലും മുഖം തിരിച്ചറിയാൻ ഇൗ പാനൽ പൊങ്ങിവരും. അരിക്​ കുറഞ്ഞ വലിയ ഡിസ്​പ്ലേ, എട്ട്​ ജി.ബി റാം, ത്രീഡി ഫേഷ്യൽ സ്​കാനിങ്​, 2.8 ജിഗാ​െഹർട്​സ്​ എട്ടുകോർ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രോസസർ എന്നിവയാണ്​ മറ്റ്​ ആകർഷണീയതകൾ.  ആഗസ്​റ്റിൽ വിപണിയിൽ എത്തുന്ന ഇതിന്​ ഏകദേശം 79,000 രൂപയാണ്​ വില. ചുവപ്പ്​, നീല നിറങ്ങളിലാണ്​ ലഭ്യം. 512 ജി.ബി ഇ​േൻറണൽ മെമ്മറി, കാർബൺ ഫൈബർ പിൻവശം എന്നിവയുള്ള പരിമിതമായ ലംബോർഗിനി പതിപ്പിന്​ ഏകദേശം 1,34,400 രൂപ നൽകണം. വിരലടയാള സ്​കാനർ ഒഴിവാക്കിയിട്ടുണ്ട്​. അലൂമിനിയം ഫ്രെയിമിൽ മുന്നിലും പിന്നിലും ഗ്ലാസ്​ ഘടിപ്പിച്ച രൂപകൽപനയാണ്​.

15,000 ഡോട്ടുകളിലൂടെയാണ്​ മുഖം തിരിച്ചറിയുന്നത്​. ഇരുട്ടിൽ തെളിയാൻ ഇൻഫ്രാറെഡ്​ സെൻസറുമുണ്ട്​. ആൻഡ്രോയിഡ്​ 8.1 ഒാറിയോ അടിസ്​ഥാനമായ കളർ ഒ.എസ്​ 5.1ആണ്​ ഒ.എസ്​, ഇരട്ട നാനോ സിം, 1080x2340 പിക്​സൽ 6.42 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, കോർണിങ്​ ഗൊറില്ല ഗ്ലാസ്​ 5 പ്രൊട്ടക്​ഷൻ, കൂട്ടാനാവാത്ത 256 ജി.ബി ഇ​േൻറണൽ മെമ്മറി, 16 മെഗാപിക്​സൽ- 20 മെഗാപിക്​സൽ ഇരട്ട പിൻകാമറ, 25 മെഗാപിക്​സൽ മുൻകാമറ, അതിവേഗ ചാർജിങ്​ സൗകര്യമുള്ള 3730 എം.എ.എച്ച്​ ബാറ്ററി, യു.എസ്​.ബി ​ൈടപ്പ്​ സി പോർട്ട്​, ഫോർജി വി.ഒ.എൽ.ടി.ഇ, ​ൈവ ഫൈ, ബ്ലൂടൂത്ത്​ 5 ലോ എനർജി, ജി.പി.എസ്​, 186 ഗ്രാം ഭാരം എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. 

Loading...
COMMENTS