Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഷവോമിക്കും...

ഷവോമിക്കും റിയൽമിക്കും എട്ടി​െൻറ പണിയോ ? മിഡ്​റേഞ്ചിലേക്ക്​ പടയാളി​യെ ഇറക്കാനൊരുങ്ങി വൺപ്ലസ്​

text_fields
bookmark_border
ഷവോമിക്കും റിയൽമിക്കും എട്ടി​െൻറ പണിയോ ? മിഡ്​റേഞ്ചിലേക്ക്​ പടയാളി​യെ ഇറക്കാനൊരുങ്ങി വൺപ്ലസ്​
cancel

പുറത്തുവരുന്ന ലീക്കുകൾ കൃത്യമാണെങ്കിൽ 5ജി ഫോണെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ഒരു സന്തോഷ വാർത്തയുണ്ട്​. ഏറ്റവും വില കുറഞ്ഞ 5ജി ഫോണുമായി എത്തുകയാണ്​ ചൈനീസ്​ സ്​മാർട്ട്​ഫോൺ ഭീമനായ വൺ പ്ലസ്​. മുമ്പ്​ മിഡ്​റേഞ്ച്​ മാർക്കറ്റിലൂടെ പ്രശസ്​തരായ വൺപ്ലസ്​ ഇൗയിടെയാണ്​ ഫ്ലാഗ്​ഷിപ്പ്​ വിലയുള്ള ഫോണുകളിലേക്ക്​ ചുവടുമാറ്റിയത്​. വൺ പ്ലസി​​െൻറ മിഡ്​റേഞ്ചിലേക്കുള്ള മടങ്ങിവരവ്​ ഏറ്റവും കൂടുതൽ ക്ഷീണമുണ്ടാക്കുക ഷവോമിക്കും റിയൽമിക്കുമായിരിക്കും.

മുമ്പ്​ വൺ പ്ലസ്​ 8 ലൈറ്റ്​ എന്ന പേരിലെത്തുമെന്ന്​ സൂചന ലഭിച്ചിരുന്ന മോഡൽ, പുറത്തുവരുന്ന ലീക്കുകൾ പ്രകാരം വൺപ്ലസ്​ സീ (Z) എന്ന പേരിലായിരിക്കും ലോഞ്ച്​ ചെയ്യുക. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുമായി എത്തുന്ന മോഡലി​​െൻറ ലീക്കായ സ്​പെക്കുകൾ ഇവയാണ്​. 6.55 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​ഡി പ്ലസ്​ അമോലെഡ്​ ഡിസ്​പ്ലേയായിരിക്കും വൺ പ്ലസ്​ zന്​. 90 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റും നൽകിയിട്ടുണ്ട്​. ഫിംഗർ പ്രിൻറ്​ സെൻസർ ഡിസ്​പ്ലേക്ക്​ അകത്ത്​ തന്നെയാണ്​ നൽകിയിട്ടുളളത്​. മുന്നിൽ പഞ്ച്​ ഹോൾ കട്ടൗട്ടിൽ ക്രമീകരിച്ച രീതിയിലാണ്​ 16 മെഗാപിക്​സൽ മുൻകാമറ. 

5ജി സപ്പോർട്ട്​ ചെയ്യുന്ന മിഡ്​റേഞ്ച്​ പ്രൊസസറായ ക്വാൽകോമി​​െൻറ സ്​നാപ്ഡ്രാഗൺ 765ജി ആണ്​ കരുത്ത്​ പകരുന്നത്​. 6 ജിബി റാമും 128 ജിബി സ്​റ്റോറേജുമുണ്ടായിരിക്കും. 4300 എം.എ.എച്ച്​ ബാറ്ററിയുമായി എത്തുന്ന പുതിയ മോഡലിൽ വൺ പ്ലസി​​െൻറ പ്രസിദ്ധമായ 30 വാട്ട്​ ഫാസ്റ്റ്​ ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്​. 64 മെഗാപിക്​സൽ പ്രൈമറി സെൻസറും 16 മെഗാ പിക്​സൽ വൈഡ്​ ആംഗിൾ സെക്കൻഡറി സെൻസറും രണ്ട്​ മെഗാ പിക്​സൽ ഡെപ്​ത്​ സെൻസറുമാണ്​ കാമറാ വിഭാഗത്തിലെ പ്രത്യേകതകൾ. 

24,999 രൂപയാണ്​ വൺ പ്ലസ്​ സീ എന്ന മോഡലി​​െൻറ വിലയായി നൽകിയിരിക്കുന്നത്​. ഇതേ വിലയിൽ ഇന്ത്യയിൽ വൺ പ്ലസ്​ അവരുടെ മിഡ്​റേഞ്ചിലെ പുതിയ അവതാരത്തെ അവതരിപ്പിക്കുകയാണെങ്കിൽ അത്​ ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ വലിയ ചരിത്രം സൃഷ്​ടിച്ചേക്കാം. പുതിയ Z സീരീസി​​െൻറ ലീക്കുകൾ സ്​മാർട്ട്​ ഫോൺ പ്രേമികളിൽ എന്തായാലും ആകാംക്ഷ സൃഷ്​ടിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomioneplusrealme
News Summary - OnePlus Z Alleged Specs Leaked
Next Story