Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിപണി കീഴടക്കാൻ വൺപ്ലസ്​ നോർഡ്​ സി.ഇ 5ജി; വില 22,999 രൂപ മുതൽ
cancel
Homechevron_rightTECHchevron_rightMobileschevron_rightവിപണി കീഴടക്കാൻ...

വിപണി കീഴടക്കാൻ വൺപ്ലസ്​ നോർഡ്​ സി.ഇ 5ജി; വില 22,999 രൂപ മുതൽ

text_fields
bookmark_border

കഴിഞ്ഞ വർഷം ജൂലൈ 21നായിരുന്നു ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ വൺപ്ലസ്​, 'നോർഡ്'​ എന്ന പേരിൽ പുതിയ സീരീസിലുള്ള സ്​മാർട്ട്​ഫോൺ ലോഞ്ച്​ ചെയ്​തത്​. ഒരു കാലത്ത്​ ഫ്ലാഗ്​ഷിപ്പ് ​ഫീച്ചറുള്ള ഫോണുകൾ മിഡ്​റേഞ്ച്​ വിലയിൽ നൽകിയിരുന്ന കമ്പനി, കാലക്രമേണ ഫ്ലാഗ്​ഷിപ്പ്​ ബ്രാൻഡായി രൂപാന്തരം പ്രാപിച്ചതോടെ ചിലരെങ്കിലും വൺപ്ലസിനോട്​​ മുഖംതിരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, അതിന്​ പരിഹാരമായി കമ്പനി വിപണിയിൽ എത്തിച്ചത്​ 30000 രൂപയിൽ താഴെയുള്ള 'നോർഡാ'യിരുന്നു. വിപണിയിൽ വൺപ്ലസ്​ പ്രതീക്ഷിച്ചതിലും അപ്പുറം വിജയമാണ്​​ നോർഡ്​ എന്ന മോഡൽ സ്വന്തമാക്കിയത്​.


നോർഡ്​ സീരീസിലേക്ക്​ പുതിയ കിടിലൻ സ്​മാർട്ട്​ഫോണുമായി വൺപ്ലസ്​ വീണ്ടുമെത്തിയിരിക്കുകയാണ്​. ​'നോർഡ്​ സി.ഇ 5ജി എന്ന്​ പേരുള്ള സ്​മാർട്ട്​ഫോണി​െൻറ വിലയാരംഭിക്കുന്നത്​ 22,999 രൂപമുതലും​.

നോർഡ്​ സി.ഇ 5ജി സവിശേഷതകൾ

6.4 ഇഞ്ച്​ വലിപ്പമുള്ള അമോലെഡ്​ ഡിസ്​പ്ലേയാണ്​ നോർഡ്​ സി.ഇക്ക്​, 2400x1080 പിക്സൽ റെസൊല്യൂഷനും​ 90Hz റിഫ്രഷ്​ റേറ്റുമാണ്​ മറ്റ്​ ​പ്രത്യേകതകൾ​. 5ജി പിന്തുണയുള്ള ഫോണിന്​ കരുത്ത്​ പകരുന്നത്​ സ്നാപ്​ഡ്രാഗണി​െൻറ 750G എന്ന ചിപ്​സെറ്റാണള. 64MPയുള്ള പ്രധാന സെൻസർ, 8MP അൾട്രാവൈഡ്​ സെൻസർ, 2MP ഡെപ്​ത്​ സെൻസർ എന്നിവയാണ്​ പിൻകാമറ വിശേഷങ്ങൾ. 16MPയുള്ള സെൽഫി കാമറയുമുണ്ട്​. 4500mAh ബാറ്ററി, അത്​ ചാർജ്​ ചെയ്യാൻ അതിവേഗതയുള്ള വാർപ്​ ചാർജ്​ 30T പ്ലസ്​ പിന്തുണ​, എന്നിവയുമുണ്ട്​.

ജൂൺ 16ന്​ ആമസോണിലൂടെ വിൽപ്പന ആരംഭിക്കുന്ന നോർഡ്​ സി.ഇ 5ജിക്ക്​ വൺപ്ലസ്​ പ്രീ-ഒാർഡറുകളും സ്വീകരിക്കുന്നുണ്ട്​. 6GB RAM + 128GB മോഡലിനാണ്​ 22,999 രൂപ, 8GB RAM + 128GBക്ക്​ 24,999 രൂപയാണ്​ വില, 12GB+ 256GB മോഡലിന്​ 27,999, രൂപ നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnePlusOnePlus Nord CE 5G
News Summary - OnePlus Nord CE 5G launched in india
Next Story