Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightസ്​ക്രീനിനകത്ത്...

സ്​ക്രീനിനകത്ത് വിരലടയാള സെൻസർ​​, വെള്ളത്തുള്ളി പോൽ​ നോച്ച്​; വൺ പ്ലസ്​ 6T എത്തി

text_fields
bookmark_border
oneplus-6t
cancel

കാത്തിരിപ്പിന്​ ശേഷം വൺ പ്ലാസ്​ 6ടി എത്തി. ന്യൂയോർക്കിൽ നടന്ന ബ്രഹ്മാണ്ഡ ഇവൻറിലൂടെയാണ്​ പുതിയ സ്​മാർട്​​േഫാൺ വൺ പ്ലസ്​ അവതരിപ്പിച്ചത്​. ഇൗ വർഷം തന്നെ വിപണിയിലെത്തി വൻ വിജയമായ വൺ പ്ലസ്​ ആറാമന്​ ശേഷം 6ടിയെ ആളുകൾ കാത്തിരുന്നത്​ നൂതനമായ പല സംവിധാനങ്ങളും മുന്നിൽ കണ്ടായിരുന്നു.

oneplus-6t-notch

അര സെക്കൻറ്​ കൊണ്ട്​ ഫോൺ അൺലോക്ക്​ ചെയ്യുന്ന ‘ഇൻ ഡിസ്​പ്ലേ ഫിംഗർ പ്രിൻറ്​’ സെൻസറും വെള്ളത്തുള്ളി പോലുള്ള ചെറിയ നോച്ചുമൊക്കെയായിട്ടാണ്​ 6ടി എത്തിയിരിക്കുന്നത്​. 2340x1080 റെസല്യൂഷനിലുള്ള ഫുൾ എച്ച്​ഡി അമോലെഡ്​ ഡിസ്​പ്ലേക്കൊപ്പം തീരെ ചെറിയ നോച്ചുകൂടി ചേരു​േമ്പാൾ മറ്റ്​ ഫ്ലാഗ്​ഷിപ്പുകളിൽ നിന്നും വിഭിന്നമായി വൺ പ്ലസ്​ 6ടി മികച്ച മൾട്ടീമീഡിയ അനുഭവം തരും.

ഗൊറില്ല ഗ്ലാസ്​ 6 സുരക്ഷകൂടി ഡിസ്​പ്ലേക്ക്​ നൽകിയിട്ടുണ്ട്​ എന്നത്​ 6ടിയുടെ പ്രധാന സവിശേഷതകളായി എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ ഫോൺ മുഴുവനായി ഗ്ലാസ്​ കൊണ്ടാണ്​ നിർമിച്ചിരിക്കുന്നത്​. വൺ പ്ലസ്​ തന്നെ നിർമിച്ച സ്​ക്രീൻ പ്രൊട്ടക്​റ്ററാണ്​ ഫോണിൽ ഉൾപെടുത്തിയിരിക്കുന്നത്​. പുറത്തുനിന്നും വാങ്ങുന്നവ ഡിസ്​പ്ലേയിൽ സംവിധാനിച്ച ഫിംഗർ പ്രിൻറ്​ സെൻസർ പ്രവർത്തിക്കുന്നതിന്​ തടസ്സമുണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

വൺ പ്ലസ്​ 6നെ അപേക്ഷിച്ച്​ ആൻഡ്രോയ്​ഡ്​ 9.0 പൈ അടങ്ങിയ ഒാക്​സിജൻ ഒഎസുമായാണ്​ 6ടി എത്തുന്നത്​. ഹെഡ്​ഫോൺ ജാക്കില്ല എന്ന പ്രധാന പോരായ്​മ മറികടക്കാനായി യു.എസ്​.ബി ടൈപ്പ്​ സി ഹെഡ്​ഫോൺ കണക്​ടറും ബോക്​സിനകത്ത്​ ഉൾ​െപടുത്തിയിട്ടുണ്ട്​.

മുൻ വേരിയൻറിലുള്ള സ്​നാപ്​ഡ്രാഗ​​​െൻറ ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറായ 845 തന്നെയാണ്​ 6ടിയിലും. അഡ്രീനോ 630 ആണ്​ ജി.പി.യു, ഇരട്ട നാനോ സിം സംവിധാനം മാത്രമേ നൽകിയിട്ടുള്ളൂ. മെമ്മറി കാർഡ്​ ഇട്ട്​ സ്റ്റോറേജ്​ വർധിപ്പിക്കാനുള്ള ഒാപ്​ഷനില്ല. ഇത്തവണ 128, 256 ജീബി വേരിയൻറുകൾ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ എന്നതും കമ്പനി അറിയിച്ചിട്ടുണ്ട്​.

oneplus-box.jpg

മുൻ മോഡലി​െന അപേക്ഷിച്ച്​ 3700 എം.എ.എച്ചുള്ള വലിയ​ ബാറ്ററിയാണ്​ 6ടിക്ക്​. അതിവേഗ ചാർജിങ് നൽകുന്ന ഡാഷ് ചാർജ്​ സംവിധാനവും ഉൾപെടുത്തിയിട്ടുണ്ട്​്​.​

കാമറ ഡിപാർട്ട്​മ​​െൻറിലും ചെറിയ മാറ്റം ഇത്തവണ വരുത്തിയിട്ടുണ്ട്​. വൺ പ്ലസ്​ 6ലുള്ള സമാനമായ സെൻസറുകൾ ആണെങ്കിലും ലോലൈറ്റിൽ കൂടുതൽ മികച്ച ഒൗട്ട്​പുട്ടുകൾ നൽകുക 6ടി ആയിരിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം.

ഇരട്ട എൽ.ഇ.ഡി ഫ്ലാഷ്​ മൊഡ്യൂളുള്ള 16 മെഗാപിക്​സലി​​​​െൻറയും 20 മെഗാപിക്​സലി​​​​െൻറയും രണ്ട്​ കാമറകൾ പിന്നിൽ, തനിയെ സെറ്റിങ്​സ്​ ക്രമീകരിക്കുന്ന എച്ച്.​ഡി.ആറും f/1.7 അപർച്ചറുമുള്ള സോണി സെൻസറാണ്​ പിന്നിൽ, f/2.0 അപർച്ചറും ഇലക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബിലൈസേഷനും പോർട്രെയിറ്റ്​ മോഡുമുള്ള 16 മെഗാപിക്​സൽ സോണി മുൻ കാമറയും നൽകിയിട്ടുണ്ട്​. ഇത്​ വൺ പ്ലസ്​ 6ഉമായി സമാനമായതാണ്​.

6 ജീബി റാമും 128 ജീബി സ്​റ്റോറേജുമുള്ള മോഡലിന്​ 549 ഡോളറാണ്​ വിലയിട്ടിരിക്കുന്നത്​. അത്​ ഇന്ത്യൻ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ 40,300 രൂപ വരും. 8 ജീബി റാമും 256 ജീബി സ്​റ്റോറേജുമുള്ള മോഡലിന്​ ഇന്ത്യയിൽ 42,500 രൂപയും ആയേക്കും. ഫോണി​​​െൻറ ഇന്ത്യൻ ലോഞ്ചിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsoneplus 6oneplus 6 launchoneplus 6t
News Summary - OnePlus 6T With In-Display Fingerprint Sensor Launched-technology
Next Story