വൺ ​പ്ലസ്​ 6നുള്ള ആ ഫീച്ചർ ഇനി വൺ പ്ലസ്​ 5ടിക്കും

13:26 PM
26/07/2018
oneplus-5t

സ്​മാർട്ട്​ ഫോണുകൾ വിറ്റഴിയാൻ ഇരട്ട കാമറകളും ബാക്​ഗ്രൗണ്ട്​ ബ്ലർ ചിത്രങ്ങളും നിർബന്ധമാണിപ്പോൾ. പ്രമുഖ ബ്രാൻറുകൾ അവരുടെ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളിലും മിഡ്​ റേഞ്ച് ഫോണുകളിലും ഇത്തരത്തിൽ ഹാർഡ്​വെയർ, സോഫ്​റ്റ്​വെയർ സംവിധാനത്തിലൂടെ കാമറകളിൽ നൂതന ഫീച്ചറുകൾ നൽകിയാണ്​ വിപണി പിടിക്കുന്നത്​​.

കഴിഞ്ഞ വർഷം പുറത്തിറക്കിയ വൺപ്ലസ്​ 5ലാണ്​ ആദ്യമായി​ കമ്പനി ഇരട്ടകാമറകൾ പരീക്ഷിച്ചത്​. അതിൽ മനോഹരമായ പോർട്രെയിറ്റ്​ ചിത്രങ്ങൾ എടുക്കാനായുള്ള സംവിധാനവും ഒരുക്കിയിരുന്നു. അത്​ 5ടിയിലും ഏറ്റവും പുതിയ വൺപ്ലസ്​ 6ലും തുടരുന്ന കാഴ്​ചയും നാം കണ്ടു.

വൺപ്ലസ്​ 5ടിയിലെ പോർട്രെയിറ്റ്​ ഷോട്ട്​

മുൻകാമറയിൽ ഇത്തരത്തിൽ ബാക്​ഗ്രൗണ്ട്​ ബ്ലർ ചിത്രങ്ങളെടുക്കാൻ വൺപ്ലസ്​ 6ൽ മാത്രമായി ഒരു സോഫ്റ്റ്​വയർ അപ്​ഡേഷൻ കമ്പനി നൽകിയിരുന്നു. അത്​ മുൻ മോഡലുകൾ ഉപയോഗിക്കുന്നവരെ നിരാശരാക്കുകയുണ്ടായി. എന്നാൽ വൺപ്ലസ്​ 5, 5ടി ഉപയോക്​താക്കൾക്ക്​ സന്തോഷവാർത്തയുമായി വൺപ്ലസ്​ രംഗത്തുവന്നിരിക്കുകയാണ്​. വൈകാതെ തന്നെ മുൻകാമറയിൽ പോർട്രെയിറ്റ്​ സംവിധാനം ഒരു സോഫ്റ്റ്​വെയർ അപ്​ഡേറ്റിലൂടെ ഉപയോക്​താക്കൾക്ക്​ ലഭ്യമാക്കിയേക്കും.

Related image

ഗോവയിൽ വെച്ചുനടന്ന ഒാപൺ ഫോറത്തിലാണ്​ വൺപ്ലസി​​​​െൻറ വെളിപ്പെടുത്തൽ. എന്നാണ്​ അതിനുള്ള അപ്​ഡേഷൻ എത്തുകയെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. പിക്​സൽ ഫോണുകളിൽ ഗൂഗിൾ നൽകിയ കാമറയിലുള്ളതുപോ​െല മുന്നിലുള്ള ഏക കാമറാ സംവിധാനത്തിലൂടെ ബാക്​ഗ്രൗണ്ട്​ ബ്ലർ ചിത്രങ്ങൾ എടുക്കാം എന്നതാണ്​ ഇതി​​​​െൻറ പ്രത്യേകത.

Loading...
COMMENTS