Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightപാതി വിലക്ക്​...

പാതി വിലക്ക്​ ഫ്ലാഗ്​ഷിപ്പ്​; വൺപ്ലസ്​ 6 ഇന്ത്യയിൽ അവതരിപ്പിച്ചു

text_fields
bookmark_border
oneplus-6
cancel

മറ്റ്​ സ്​മാർട്​ഫോൺ നിർമാതാക്കളുടെ പേടിസ്വപ്​നമായ വൺപ്ലസ്​ അവരുടെ പുതിയ അവതാരത്തെ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണി​യിലെത്തിച്ച വൺപ്ലസ്​ 6 ആണ്​ ഇന്ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തത്​. കൂടെ ഒരു വയർലെസ്​ ഹെഡ്​ഫോണും ഇറക്കിയിട്ടുണ്ട്​.

മറ്റ്​ ബ്രാൻറുകൾ അവരുടെ ഉയർന്ന മോഡലുകൾക്ക്​ ഇൗടാക്കാറുള്ള തുകയുടെ പകുതി വിലക്കാണ്​​ വൺപ്ലസ്​ അവരുടെ ഫീച്ചർ റിച്ചായ ഫ്ലാഗ്​ഷിപ്പുകൾ വിൽകുന്നത്​. വൺപ്ലസി​​​െൻറ മാർക്കറ്റിങ്ങും പരസ്യവും എല്ലാം ഇൗ വിലക്കുറവ്​ ആണ്​ താനും. 

മെയ്​ 29 മുതൽ​ വൺപ്ലസ്​ മാർവൽ എഡിഷൻ ആമസോണിലൂടെ വാങ്ങാം. സിൽക്​ വൈറ്റ്​ ലിമിറ്റഡ്​ എഡിഷൻ ജൂൺ അഞ്ചിനായിരിക്കും ലഭ്യമായി തുടങ്ങുക. ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട്​ നഗരങ്ങളിലെ പോപ്​ അപ്​ സ്റ്റോറുകളിലൂടെയും വൺപ്ലസ്​ വാങ്ങാം.  മെയ്​ 21ന്​ രാവിലെ 11 മണിമുതൽ ഏഴ്​ മണിവരെ ആണ്​ വിൽപന. ആമസോൺ പ്രൈം മെമ്പർമാർക്ക്​ മെയ്​ 21ന്​ വൺപ്ലസ്​ സ്വന്തമാക്കാനാവും. മറ്റുള്ളവർക്ക്​ മെയ്​ 22നാണ്​ വാങ്ങാനാവുക.

സ്​മാർട്​ഫോണുകളിലെ ആധുനികത ഒട്ടും കുറക്കാതെ ഡിസൈനിലും ബിൽഡ്​ ക്വാളിറ്റിയിലും വിട്ടുവീഴ്​ച വരുത്താതെ വൺപ്ലസ്​ ഇന്ന്​ ലോഞ്ച്​ ചെയ്​ത ആറാമനെ പരിചയപ്പെടാം.

വൺ പ്ലസ്​ ആറാമൻ

പ്രധാനമായും മൂന്ന്​ വേരിയൻറുകളിലാണ്​ വൺപ്ലസ്​ അവതരിപ്പിച്ചത്​. 6 ജീബി റാം 64 ജീബി സ്​റ്റോറേജ്​, 8 ജീബി റാം 128 ജീബി സ്​റ്റോറേജ്​, 8 ജീബി റാം 256 ജീബി സ്​റ്റോറേജ്. ഇൗ മോഡലുകളൾക്ക്​ യഥാക്രമം 34,999, 39,999, 44,999 എന്നിങ്ങനെയാണ്​ വില. മിഡ്​നൈറ്റ്​ ബ്ലാക്ക്​, മിറർ ബ്ലാക്ക്​, സിൽക്ക്​ വൈറ്റ്​ ലിമിറ്റഡ്​ എഡിഷൻ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്​. ഇതിൽ 256 ജീബി വേരിയൻറ്​ മാർവൽ അവഞ്ചേഴ്​സ്​ ലിമിറ്റഡ്​ എഡിഷനാണ്.​ അത്​ ഇന്ത്യയിൽ ലഭ്യമാകും എന്നാൽ സാധാരണ നിറത്തിലുള്ള 256 ജീബി വേരിയൻറ്​ ഇന്ത്യയിൽ വാങ്ങാൻ സാധിക്കില്ല.

ഒാക്​സിജൻ ഒഎസ്​ ബേസ് 5.1​ ചെയ്​തുള്ള ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ ഒാപറേറ്റിങ്ങ്​ സിസ്റ്റത്തിലാണ്​ വൺപ്ലസ് 6​ പ്രവർത്തിക്കുന്നത്​. മെയ്​ മാസം തന്നെ ആൻഡ്രോയ്​ഡ്​ പി. ബീറ്റാ വേർഷൻ ഫോണിൽ ലഭ്യമാക്കുമെന്നും വൺ​പ്ലസ്​ അവകാശപ്പെടുന്നു. കരുത്തുറ്റ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ അഡ്രിനോ 630 ജി.പി.യു എന്നിവ ആറാമന്​​ മേന്മ പകരുന്നുണ്ട്​. 

6.28 ഇഞ്ച്​ വലിപ്പമുള്ള 1080*2280 പിക്​സൽ റെസല്യൂഷനുള്ള ഫുൾ എച്ച്​ ഡി അമോലെഡ്​ ഡിസ്​പ്ലേയാണ്​ എടുത്തുപറയേണ്ടത്​. 19:9 ആസ്​പക്​ട്​ റേഷ്യോയോടുകൂടിയ നോച്ച്​ ടൈപ്പ്​ ഡിസ്​പ്ലേ ​െഎഫോൺ എക്​സിന്​ സമാനമാണ്​. ഗൊറില്ല ഗ്ലാസും കരുത്തു പകരും. 

16 മെഗാപിക്​സൽ, 20 മെഗാപിക്​സൽ ഇരട്ട പിൻകാമറകളിലൂടെ ലഭിക്കുന്ന ഒൗട്ട്​പുട്ട്​ അതിമനോഹരമാണ്​. ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷും സമാർട്ട്​ കാപ്​ചർ മോഡും റിസൾട്ട്​ കൂടുതൽ മികവുറ്റതാക്കും. സോണി ​െഎ.എം.എക്​സ്​ സെൻസറോടുകൂടിയ 16 മെഗാപിക്​സൽ മുൻകാമറ സെൽഫി താൽപര്യക്കാർക്ക്​ പറ്റിയ രീതിയിൽ മികവോടെ നൽകിയിട്ടുണ്ട്​. 

480 ഫ്രെയിംസ്​ പെർ സെക്കൻസിൽ 720 പി വീഡിയോയും 240 ഫ്രെയിംസ്​ പെർ സെക്കൻസിൽ 1080 പി വീഡിയോയും പകർത്താനുള്ള സൗകര്യം മുൻകാമറയിലുണ്ട്​. പോർട്രെയ്​റ്റ്​ മോഡും, സ്ലോമോഷനും ഇല​ക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബ്​ലൈസേഷനും നൽകിയിട്ടുണ്ട്​ മുൻകാമറയിലും നൽകിയിട്ടുണ്ട്​. ഇൻഡിവൈസ്​ വീഡിയോ എഡിറ്ററും ഉപയോക്​താക്കളെ ആകർഷിച്ചേക്കും. 0.4 സെക്കൻറുകളിൽ പ്രവർത്തിക്കുന്ന ഫേസ്​അൺലോക്കും ഉണ്ട്​.

Image result for oneplus 6

എല്ലാ തരത്തിലുമുള്ള സെൻസറുകളും ​വൺപ്ലസ്​ ആറാമനിൽ ഉൾ​പെടുത്തിയിട്ടുണ്ട്​. 3300 എം.എ.എച്ച്​ ബാറ്ററി, കമ്പനിയുടെ ഡാഷ്​ ചാർജറി​​​െൻറ ഫാസ്റ്റ്​ ചാർജിങ്ങ്​ കരുത്തിൽ അരമണിക്കൂർ കൊണ്ട്​ ഫുൾ ചാർജാവുമെന്നും പറയുന്നു. 177ഗ്രാമാണ്​ ഫോണി​​​െൻറ തൂക്കം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsoneplus 6oneplus 6 indiaoneplus 6 launch
News Summary - one plus 6 launched in india-technology
Next Story