Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightനോട്ട്​ 20യും...

നോട്ട്​ 20യും നോട്ട്​ 20 അൾട്രയും അവതരിപ്പിച്ച്​ സാംസങ്​; ഇന്ത്യയിലെ വില വിവരങ്ങൾ

text_fields
bookmark_border
നോട്ട്​ 20യും നോട്ട്​ 20 അൾട്രയും അവതരിപ്പിച്ച്​ സാംസങ്​; ഇന്ത്യയിലെ വില വിവരങ്ങൾ
cancel

സാംസങ്​ ഫ്ലാഗ്​ഷിപ്പ്​ പ്രേമികളുടെ ഇഷ്​ടഫോണായ ഗാലക്​സി നോട്ട്​ സീരീസിലേക്ക്​ പുതിയ താരങ്ങൾ കൂടിയെത്തുന്നു. വൻ വിജയമായ നോട്ട്​ 10ാമന്​ ശേഷം നോട്ട്​ നോട്ട്​ 20, നോട്ട്​ 20 അൾട്രാ 5ജി എന്നീ ഫോണുകളാണ്​ ദക്ഷിണ കൊറിയൻ സ്​മാർട്ട്​ഫോൺ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്​. ഇന്ത്യയിൽ ഫോണി​െൻറ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്​ കമ്പനി.

നോട്ട്​ 20ക്ക്​​ ഇന്ത്യയിൽ 77,999 രൂപ മുതലാണ്​ വിലയാരംഭിക്കുന്നത്​. 4ജി മാത്രം സപ്പോർട്ട്​ ചെയ്യുന്ന നോട്ട്​ 20യിൽ 256 ജിബി സ്​റ്റോറേജ്​ സ്​പേസുമുണ്ട്​. അതേസമയം 5ജി പിന്തുണയുള്ള നോട്ട്​ 20 അൾട്രക്ക്​ 1,04,999 രൂപ നൽകണം. അതും 256 ജിബി മോഡലാണ്​. സാംസങ്​ ഡോട്ട്​ കോമിൽ ഫോണുകളുടെ പ്രീ-ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. ചില ഒാഫ്​ ലൈൻ റീടെയിൽ സ്​റ്റോറുകളിലും പ്രീ-ബുക്കിങ്​ ലഭ്യമാണ്​.

ഫോൺ മുൻകൂട്ടി ബുക്ക്​ ചെയ്യുന്നവർക്ക്​ ചില ഒാഫറുകളും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്​. നോട്ട്​ 20 ഒാർഡർ ചെയ്യുന്നവർക്ക്​ 6000 രൂപയും നോട്ട്​ 20 അൾട്രക്ക്​ 9000 രൂപ വരെയും​ കാശ്​ ബാക്ക്​. ഗാലക്​സി ഫോണുകൾ ഉപയോഗിക്കുന്നവരിൽ ഫോൺ അപ്​ഗ്രേഡ്​ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ 5000 രൂപ അധിക എക്​സ്​ചേഞ്ച്​ ഒാഫറും കമ്പനി വാഗ്​ദാനം ചെയ്യുന്നു​. നോട്ട്​ 20 ഒാർഡർ ചെയ്യുന്നവർക്ക്​ 7000 രൂപയും, അൾട്രാ വേർഷൻ ഒാർഡർ ചെയ്യുന്നവർക്ക്​ 10000 രൂപയും സാംസങ്​ ഷോപ്പ്​ ആപ്പിൽ റെഡീം ചെയ്യാനാവുന്ന ആനുകൂല്യങ്ങളായും നൽകും. കമ്പനിയുടെ മറ്റ്​ പ്രൊഡക്​ടുകൾ വാങ്ങു​േമ്പാൾ ഡിസ്​കൗണ്ടുകളായി അവ ഉപയോഗിക്കാവുന്നതാണ്​.



ഇത്തവണയും സാംസങ്​ ഇന്ത്യയിൽ അവരുടെ തന്നെ എക്​സിനോസ്​ പ്രൊസസർ കരുത്തേകുന്ന നോട്ട്​ സീരീസ്​ ഫോണുകളാണ്​ അവതരിപ്പിക്കുന്നത്​. ഏറ്റവും ലേറ്റസ്റ്റ്​ ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറായ എക്​സിനോസ്​ 990 ഇരുഫോണുകൾക്കും കരുത്ത്​ പകരും. സ്​നാപ്​ഡ്രാഗൺ 865 പ്രതീക്ഷിച്ചിരുന്ന നോട്ട്​ സീരീസ്​ പ്രേമികളെ ഇത്​ നിരാശരാക്കുമെങ്കിലും തങ്ങളുടെ ചിപ്​ സെറ്റിന്​ അദ്​ഭുതം സൃഷ്​ടിക്കാൻ കഴയുമെന്ന വിശ്വാസത്തിൽ തന്നെയാണ്​ സാംസങ്​. ഇരുഫോണുകളിലും ജിയോ, എയർടെൽ എന്നിവയുടെ ഇ-സിമ്മുകൾ സപ്പോർട്ട്​ ചെയ്യുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്​.

അതേസമയം, നോട്ട്​ 20യിൽ 2020ലെ ട്രെൻറായ ഹൈ​ റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേക്ക്​ പകരം സാധാരണ 60 ഹെഡ്​സുള്ള ഡിസ്​പ്ലേ നൽകിയതും ഒരു പോരായ്​മയായി ചൂണ്ടിക്കാട്ടാം​. 70000 രൂപക്ക്​ മുകളിൽ വില നൽകേണ്ടിവരുന്ന നോട്ട്​ 20യിൽ ഉപയോക്​താക്കൾ അത്രയെങ്കിലും പ്രതീക്ഷിക്കുമെന്നത്​ സ്വാഭാവികം​. ഷവോമിയുടെയും റിയൽമിയുടെയും 20000 രൂപക്ക്​ താഴെയുള്ള ഫോണുകളിൽ 90ഉം 120ഉം ഹെഡ്​സ്​ റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേകൾ നൽകുന്ന കാലമാണെന്ന്​ സാംസങ്​ ഒാർക്കണമായിരുന്നു. 6.7 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി പ്ലസ്​ ഫ്ലാറ്റ്​ അമോലെഡ്​ ഡിസ്​പ്ലേക്ക്​ 2400 x 1080 പിക്​സൽസ്​ മാത്രമാണ്​ റെസൊല്യൂഷൻ. ഗ്ലാസ്​ ബാക്​പാനലിന്​ പകരമായി നോട്ട്​ 20യിൽ പോളികാർബണേറ്റ്​ ഡിസൈനാണ്​ കമ്പനി പരീക്ഷിച്ചത്​.

നോട്ട്​ 20 അൾട്രയിൽ ഡിസ്​പ്ലേ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്​. 6.9 ഇഞ്ചുള്ള ക്വാഡ്​ എച്ച്​.ഡി അമോലെഡ്​ 2എക്​സ്​ കർവ്​ഡ്​ ഡിസ്​പ്ലേക്ക്​ 3088 x 1440 റെസൊല്യൂഷനാണ്​. HDR10+ സർട്ടിഫിക്കേഷനും 120 ഹെഡസ്​ റിഫ്രഷ്​ റേറ്റും കമ്പനി ഉറപ്പുനൽകുന്നു. കോർണിങ്​ ഗൊറില്ല ഗ്ലാസി​െൻറ കരുത്തുറ്റ വിക്​റ്റസ്​ സുരക്ഷയുമാണ്​ രണ്ട്​ നോട്ട്​ സീരീസ്​ ഫോണുകളും എത്തുന്നത്. വിക്റ്റസ്​ സുരക്ഷയേകുന്ന ആദ്യത്തെ ഫോണുകളാണ്​ നോട്ട്​ 20ഉം 20 അൾട്രയും.



12MP (f/1.8) പ്രൈമറി കാമറ, 12MP (f/2.2) അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്​, 64MP (f/2.0) ടെലിഫോ​േട്ടാ ലെൻസ്​ (3x ഹൈബ്രിഡ്​ സൂം 30x സ്​പേസ്​ സൂം), എന്നിങ്ങനെയാണ്​ നോട്ട്​ 20​െൻറ കാമറ വിശേഷങ്ങൾ. 108MP (f/1.8) പ്രധാന കാമറ, 12MP (f/2.2)അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്, 12MP (f/3.0) ടെലിഫോ​േട്ടാ ലെൻസ്​ (5x ഒപ്റ്റിക്കൽ സൂം, 50x സ്​പേസ്​ സൂം) എന്നിങ്ങനെയാണ്​ അൾട്ര വേർഷ​െൻറ കാമറ വിവരങ്ങൾ.

നോട്ട്​ 20ക്ക്​ 4,300mAhഉം നോട്ട്​ 20 അൾട്രക്ക് 4,500mAhഉമാണ്​ ബാറ്ററി കപ്പാസിറ്റി. ഇരു വാരിയൻറുകളും 25 വാട്ട്​ ഫാസ്റ്റ്​ ചാർജിങ്​ പിന്തുണയോടെയാണ്​ എത്തുന്നത്​. പുതുക്കിയ എസ്​ പെൻ ഫീച്ചറുകളും മിനി ഡെസ്​ക്​ടോപ്പ്​ ഫീൽ നൽകുന്ന വയർലെസ്​ ഡെക്​സ്​ മൂഡും പുതിയ നോട്ട്​ സീരീസി​െൻറ പ്രത്യേകതയാണ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungGalaxy note 10 litesamsung note 20
News Summary - note 20 note 20 ultra launched
Next Story