നോക്കിയയുടെ ഡി1 സി; വില 10,000
text_fieldsഹെൽസിങ്കി: മൊൈബൽ ഫോണുകളിൽ പ്രമുഖമായ കമ്പനിയായ നോക്കിയ തിരിച്ച് വരുന്നതിനെ കുറിച്ച് നേരത്തെ തന്നെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. നോക്കിയയുടെ മോഡലുകളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പരന്നിരുന്നത്. എന്നാൽ ഫോണിെൻറ വിലയെക്കുറിച്ചും മറ്റും കൃത്യമായ സൂചനകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് ഏകദേശം 10,000 രൂപയിലായിരിക്കും നോക്കിയയുടെ പുതിയ ആൻഡ്രോയിഡ് ഫോൺ വിപണിയിൽ ലഭ്യമാവുക .ഇൗ ഫോണിെൻറ രണ്ട് വേരിയൻറകളാവും കമ്പനി വിപണിയിലെത്തിക്കുക. 2ജി ബി റാമോടുകൂടിയ മോഡലിന് 10,000 രൂപയും 3 ജി ബി റാമോടുകൂടിയ മോഡലിന് 13,000 രൂപയുമായിരിക്കും വില.
ഫോണിെൻറ ഫീച്ചറുകളെ കുറിച്ചും വിവരങ്ങൾ പുറത്ത് വന്ന് കഴിഞ്ഞു. സ്നാപ്പ് ഡ്രാഗൺ 430 പ്രൊസസറാവും ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് ന്യൂഗട്ട് ഒാപ്പേററ്റിങ് സിസ്റ്റത്തിലെത്തുന്ന ഫോണിന് 5,5.5 ഇഞ്ച് എന്നിങ്ങനെ രണ്ട് സൈസുകളിലുള്ള ഡിസ്പ്ലേയുമുണ്ടാകും.
രണ്ട് ഫോണിെൻറയും മുൻ കാമറ 8 മെഗാപിക്സിലിെൻറതാണ്. എന്നാൽ പിൻ കാമറ ആദ്യത്തേ മോഡലിൽ 16 മെഗാപികസിലിേൻറതും രണ്ടാമത്തേതിൽ 13 മെഗാപിക്സലിെൻറതുമായിരിക്കും.
എച്ച്.എം.ഡി ഗ്ലോബൽ എന്ന കമ്പനിയുമായി കൂട്ടുച്ചേർന്നാവും നോക്കിയ ഫോണുകൾ വിപണിയിലെത്തിക്കുക. ഇതിനായി ഇവരുമായി 10 വർഷത്തെ കരാറിലും കമ്പനി ഒപ്പിട്ട് കഴിഞ്ഞു. നോക്കിയയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് ഇന്ത്യയെന്നും 10,000 രൂപക്ക് നോക്കിയ ഫോൺ എന്ന ഒാഫർ ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കുമെന്നും എച്ച്.എം.ഡി ഗ്ലോബൽ തലവൻ ആർേട്ടാ ന്യൂമല്ല പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ,റഷ്യ മാർക്കറ്റുകളിൽ ഇപ്പോഴും ഡിമാൻറുള്ള മൊബൈൽ കമ്പനിയാണ് നോക്കിയ. ഇൗ രാജ്യങ്ങളിലെ ഫീച്ചർ ഫോൺ വിപണിയിൽ ഇപ്പോഴും കമ്പനിക്ക് നിർണായക സ്വാധീനമുണ്ടെന്നും ന്യൂമല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
