നോക്കിയയുടെ ആേഡ്രായിഡ് ഫോൺ പുറത്തിറങ്ങി
text_fieldsബീജിങ്: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നോക്കിയയുടെ ആദ്യ ആൻേഡ്രായിഡ് ഫോൺ 'നോക്കിയ 6' ചൈനീസ് വിപണിയിലെത്തി. എകദേശം 16,760 രൂപയാണ് ഫോണിെൻറ ചൈനയിലെ വില. എന്നാൽ ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ ഫോൺ എപ്പോളെത്തുമെന്ന് നോക്കിയ ഇതുവരെയായിട്ടും വ്യക്തമാക്കിയിട്ടില്ല.
5.5 ഇഞ്ച് സ്ക്രീൻ സൈസാണ് ഫോണിനെ നോക്കിയ നൽകിയിരിക്കുന്നത്. ക്വാൽകം സ്നാപ് ഡ്രാഗൻ 430 ആണ് െപ്രാസസർ. 4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ് സ്റ്റോറേജ് സവിശേഷതകൾ. എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജി.ബി വർധിപ്പിക്കാം. ഇരട്ട ആംബ്ലിഫയറുള്ള ഒാഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയും ഇണക്കിച്ചേർത്തിരിക്കുന്നു.
16 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് മറ്റ് സവിശേഷതകൾ. 3000 mAhെൻറതാണ് ബാറ്ററി. ഫിംഗർ പ്രിൻറ് സ്കാനർ, ഗോറില്ല ഗ്ലാസ് പോലുള്ള സംവിധാനങ്ങളും ഫോണിനൊപ്പം നോക്കിയ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ന്യൂഗട്ട് ആണ് ഒാപ്പേററ്റിങ് സിസ്റ്റം.
ഫോക്സോൺ കമ്പനിയാണ് നോക്കിയക്കായി പുതിയ ഫോൺ നിർമിച്ചിരിക്കുന്നത്. ചൈനയിൽ ഫോൺ വിൽപനയിൽ മുൻപന്തിയിലുണ്ടായിരുന്ന കമ്പനിയായിരുന്നു നോക്കിയ. ആൻഡ്രോയിഡ് ഒ.എസിെൻറ വരവോട് കൂടിയാണ് ചൈനീസ് വിപണിയിൽ നോക്കിയക്ക് തിരിച്ചടിയേറ്റത്. ചൈനീസ് വിപണിയിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പുതിയ ഫോണിലൂടെ സാധിക്കുമെന്നാണ് നോക്കിയ കണക്കു കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
